Company/Corporation/Board Last Grade Examination Date

അപേക്ഷകർ 11.83 ലക്ഷം
മാർക്കുകൾ ക്രമീകരിച്ച് ഏകീകൃത റാങ്ക്പട്ടിക
ഈ വർഷംതന്നെ റാങ്ക്പട്ടികയ്ക്ക് സാധ്യത
കമ്പനി/ബോർഡ് കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഒക്ടോബർ 7, 28 തീയതികളിൽ രണ്ടു ഘട്ടമായി നടത്തും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകർക്ക് ഒക്ടോബർ ഏഴിനും കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് ഒക്ടോബർ 28നുമാണ് പരീക്ഷനിശ്ചയിച്ചിട്ടുള്ളത്. മൂല്യനിർണയത്തിനുശേഷം രണ്ടു പരീക്ഷയുടെയും ചോദ്യങ്ങളുടെ സ്വഭാവം അനുസരിച്ച് മാർക്ക് ശാസ്ത്രീയമായി ക്രമീകരിക്കും. ഉദ്യോഗാർഥികളെ കൂട്ടിച്ചേർത്ത് ഏകീകൃത റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിക്കുക. നിലവിൽ റാങ്ക് പട്ടികയില്ലാത്തതുകൊണ്ടാണ് പരിക്ഷ വേഗം നടത്തി.ഈ വർഷം തന്നെ റാങ്ക്,പട്ടിക പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നതെന്ന് പി.എസ്.സി. അധികൃതർ അറിയിച്ചു.

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് പരീക്ഷയ്ക്കുശേഷം കമ്പനി/ബോർഡ് കോർപ്പറേഷൻ ലാസ്റ്റ്ഗ്രേഡ് പരീക്ഷ നടത്താനാണ് പി.എസ്.സി. ആദ്യ തീരുമാനിച്ചത്. എന്നാൽ വിവിധ വകുപ്പുകളിലെ വിജ്ഞാപനത്തിനെതിരെ കോടതിയിൽ കേസുള്ളതിനാൽ അതിന്റെ പരീക്ഷാനടപടികൾ മരവിപ്പിക്കുകയായിരുന്നു. കേസിന്റെ വിധിയനുസരിച്ചായിരിക്കും അതിന്റെ നടപടികൾ പുനഃരാരംഭിക്കുന്നത്. കമ്പനി/ബോർഡ് കോർപ്പറേഷൻ ലാസ്റ്റ്ഗ്രേഡിന് 11,88,828 പേർ അപേക്ഷിച്ചു. ഈ തസ്തികയ്ക്ക് കഴിഞ്ഞ തവണ 8,12,736 പേരാണ് അപേക്ഷിച്ചിരുന്നത്.

ഇത്തവണ 8,70,592 പേരുടെ വർധനയുണ്ടായി. ഏഴാം ക്‌ളാസ്സ്‌ ജയമാണ് അപേക്ഷിക്കുന്നതിനുള്ള അർഹതയെങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്ക് വിലക്കുണ്ടായിരുന്നില്ല. ബിരുദധാരികളെ മാറ്റിനിർത്തിയ വിവിധ വകുപ്പ്ലാസ്റ്റ്ഗ്രേഡ് നിയമനത്തിന് 14 ജില്ലകളിലുമായി 8,54,811 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.
കമ്പനി/ബോർഡ്/കോർപ്പറേ ഷൻ ലാസ്റ്റ് ഗ്രേഡിന്റെ കഴിഞ്ഞ പരീക്ഷ നാലുഘട്ടമായാണ് പൂർത്തിയാക്കിയത്. പൊതുവിജ്ഞാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നിവയാണ് ഇത്തവണയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലുള്ള ചോദൃക്കടലാസിനു സമാനമായി ഭാഷാ ന്യൂനപക്ഷങ്ങൾക്ക് കന്നഡയിലും തമിഴിലും ചോദ്യങ്ങൾ ലഭിക്കും. കഴിഞ്ഞ റാങ്ക്,പട്ടികയുടെ കാലാവധി 2011 ജൂൺ 30ന് അവസാനിച്ചു. 15 ദിവസത്തെ അധികകാലാവധി ലഭിച്ചു.

ആ സമയത്ത് റിപ്പോർട്ട് ചെയ്യ ഒഴിവുകളിലേക്കുള്ള നിയമനശുപാർശ തയ്യാറായിട്ടില്ല. അവസാനത്തെ നിയമനശുപാർശ കഴിഞ്ഞ മേയ് അഞ്ചിനാണ് അയച്ചത്. ഇതു വരെ 2022 പേർക്ക് നിയമനശുപാർശ ലഭിച്ചു.

RELATED POSTS

Post A Comment:

0 comments: