KSR

Kerala Service Rules Malayalam - 01

കേരള സർക്കാർ സർവീസ് നിയമങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി ആരംഭിക്കുന്നു.
ഈ പംക്തിയിലൂടെ കേരള സർക്കാർ സർവീസ് നിയമങ്ങളെ അടുത്തറിയാനും അവ പഠിക്കുക വഴി ഉന്നത പദവികളിൽ എത്താനും നിങ്ങൾക്കേവർക്കും സാധിക്കട്ടെ എന്നും ആശംസിക്കുന്നു.
We can includes notes in KSR Part 1 [Pay, Leave, Joining time, etc.] and Part 2 [Travelling Allowances]
പ്രൊബേഷൻ
** ഓരോ തസ്തികയ്ക്കും പ്രൊബേഷൻ [നിരീക്ഷണ കാലം] കാലം വ്യത്യസ്തമായിരിക്കും.
ഉദാ: ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് ഒരു വർഷവും [ തുടർച്ചയായ രണ്ടു വർഷ സേവന കാലയളവിനുള്ളിൽ പൂർത്തിയായിരിക്കണം] ക്ലാർക്ക് തസ്തികകൾ മുതൽ രണ്ടു വർഷവും [തുടർച്ചയായ മൂന്ന് വർഷത്തിനുള്ളിൽ] സെലക്ട് പോസ്റ്റുകളിലെ തസ്തികകൾക്ക് [രണ്ടാമത്തെ ഗസറ്റഡ് തസ്തികകൾ മുതൽ] 6 മാസവുമാണ് പ്രൊബേഷൻ കാലമായി നിശ്ചയിച്ചിട്ടുള്ളത്. ഈ കാലയളവിനുള്ളിൽ ഓരോ തസ്തികയ്ക്കും ബാധകമായിട്ടുള്ള വകുപ്പുതല പരീക്ഷകൾ വിജയിച്ചിരിക്കണം. ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് വകുപ്പുതല പരീക്ഷകൾ വിജയിക്കേണ്ടതില്ല.

** ഡ്യുട്ടി കാലയളവുകൾ മാത്രമേ പ്രൊബേഷന് പരിഗണിക്കുകയുള്ളൂ.

** വെക്കേഷൻ, പബ്ലിക് ഹോളിഡേയ്‌സ്, കാഷ്വൽ ലീവ് [സ്‌പെഷ്യൽ കാഷ്വൽ ലീവുകൾ ഉൾപ്പെടെ], മെറ്റേർണിറ്റി/ പെറ്റേണിറ്റി ലീവുകൾ, ചൈൽഡ് അഡോപ്റ്റേഷൻ ലീവ് എന്നിവ ഡ്യുട്ടി കാലയളവുകളായി പരിഗണിക്കുന്നു.

** ആർജിത അവധി[Earned Leave], പരിവാർത്താനാവധി [Commuted Leave], അർധവേതനാവധി [Half Pay Leave], ലീവ് നോട്ട് ഡ്യു [LND], ശൂന്യവേതനാവധികൾ  [ Leave without Allowances] എന്നിവ ഡ്യുട്ടി കാലയളവുകളായി പരിഗണിക്കില്ല.

** ഡയസ്നോൺ, നോഷണൽ പ്രൊമോഷൻ കാലയളവുകളും ഡ്യുട്ടിയായി പരിഗണിക്കില്ല.

** അന്തർജില്ലാ മാറ്റങ്ങൾ [Inetr District Transfer], വകുപ്പ് മാറ്റങ്ങൾ [Inter Department Transfer] എന്നിവ പ്രകാരം മറ്റൊരു ജില്ല / വകുപ്പ് മാറുന്നവരുടെ മുൻകാല സർവീസ് [ആദ്യ ജില്ല / വകുപ്പ്] പ്രൊബേഷന് പരിഗണിക്കില്ല.

** പ്രൊബേഷൻ കാലയളവ് ദീർഘിപ്പിക്കാവുന്നതാണ്. നിശ്ചിത കാലയളവിന് ശേഷം ഒരു വർഷം വരെ അപ്പോയിൻറിംഗ് അതോറിറ്റിക്കും [നിയമനാധികാരി] അതിനു ശേഷം സർക്കാരിനുമാണ് പ്രൊബേഷൻ കാലയളവ് നീട്ടി നൽകുന്നതിനുള്ള അധികാരം [പ്രൊബേഷൻ കാലയളവ് അവസാനിക്കുന്നതിന് മുൻപ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്]

** 50 വയസ്സ് പൂർത്തിയായാൽ പ്രൊബേഷൻ , വകുപ്പുതല പരീക്ഷകളിൽ വിജയം എന്നിവയിൽ നിന്നും ഒഴിവാക്കിയീട്ടുണ്ട് [എസ്.എൽ.ഐ, ജി.ഐ.എസ് എന്നിവയിലും 50 വയസ്സ് കഴിഞ്ഞവർക്ക് അംഗത്വം എടുക്കേണ്ടതില്ല.]

RELATED POSTS

KSR

Post A Comment:

0 comments: