* ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യൻ.
* സൗരയൂഥത്തിൻറെ കേന്ദ്ര ഭാഗത്താണ് സൂര്യൻറെ സ്ഥാനം.
* സൗരയൂഥത്തിൻറെ ഊർജ്ജകേന്ദ്രമാണ് സൂര്യൻ.
* സുര്യനെക്കുറിച്ചുള്ള പഠനമാണ് ഹീലിയോളജി.
* ഗ്രീക്ക് പുരാണത്തിൽ സൂര്യൻ ഹീലിയോസ് എന്നാണ് അറിയപ്പെടുന്നത്.
* റോമൻ പുരാണങ്ങളിൽ സൂര്യൻ സോൾ എന്നാണ് അറിയപ്പെടുന്നത്.
* സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ 500 സെക്കൻറ് വേണ്ടിവരും.
* പോളിഷ് ശാസ്ത്രജ്ഞനായ കോപ്പർനിക്കസ് ആണ് സൗരയൂഥത്തിൻറെ കേന്ദ്രം സൂര്യൻ ആണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ചത്.
* സൂര്യനും എട്ട് ഗ്രഹങ്ങളും 165ലേറെ ഉപഗ്രഹങ്ങളും അഞ്ചു കുള്ളൻ ഗ്രഹങ്ങളും ചേർന്നതാണ് സൗരയൂഥം.
* സൗരയൂഥത്തിൻറെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെൻറോറിയിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ 4.2 പ്രകാശവർഷം എടുക്കും.
* സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം സിറിസ് ആണ്. ഇത് 8.6 പ്രകാശവർഷം അകലെയാണ്.
* ഭൂമിയുടെ വടക്കു ദിശയിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് ധ്രുവനക്ഷത്രം.
* ഭൂമിയുടെ വ്യാസത്തിൻറെ 109 മടങ്ങാണ് സൂര്യൻറെ വ്യാസം.
* വ്യാഴത്തിൻറെ വ്യാസത്തിൻറെ 9.7 മടങ്ങാണ് സൂര്യൻറെ വ്യാസം.
* ഭൂമിയേക്കാൾ 333000 മടങ്ങ് ഭാരം കൂടിയതാണ് സൂര്യൻ.
* സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഗുരുത്വാകർഷണം അനുഭവപ്പെടുന്നത് സൂര്യനിലാണ്.
* ഭൂമിയുടേതിനേക്കാൾ 27.9 മടങ്ങാണ് സൂര്യനിലെ ഗുരുത്വാകർഷണം.
* സൂര്യനിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഹൈഡ്രജൻ ആണ്.
* സൗരയൂഥത്തിൻറെ ആകെ പിണ്ഡത്തിൻറെ 99.86 ശതമാനവും സൂര്യൻ ആണ്.
* അണുസംയോജനം വഴിയാണ് സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.
* വൻതോതിൽ ഹൈഡ്രജൻ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വൻ ആണവ നിലയമാണ് സൂര്യൻ.
* സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഹീലിയമാണ്.
* സൂര്യനിൽ പ്ലാസ്മാവസ്ഥയിലാണ് ദ്രവ്യം സ്ഥിതി ചെയ്യുന്നത്.
* സൂര്യൻറെ ഉപരിതലത്തിലെ ശരാശരി താപനില 5505 ഡിഗ്രി സെൽഷ്യസ് ആണ്.
* ഏതാണ്ട് 457 കോടി വർഷമാണ് സൂര്യൻറെ പ്രായം.
* സൂര്യൻറെ ദൃശ്യമായ പ്രതലമാണ് ഫോട്ടോസ്ഫിയർ.
* സൂര്യൻറെ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ ഭാഗമാണ് കൊറോണ.
* സൂര്യൻറെ അന്തരീക്ഷത്തിലെ മധ്യ ഭാഗമാണ് ക്രോമോസ്ഫിയർ.
* ഭൂമിയിലെ ഊർജ്ജത്തിൻറെ പ്രധാന ഉറവിടമാണ് സൂര്യൻ.
* ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ജനുവരി മൂന്നും ഏറ്റവും അകലെ വരുന്ന ദിവസം ജൂലൈ നാലുമാണ്.
* ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം 15 കോടി കിലോമീറ്റർ ആണ്.
* സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ബുധനും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്നത് നെപ്റ്റ്യുൺ.
സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം പ്രോക്സിമ സെൻറോറിയാണ്. അതു കഴിഞ്ഞാൽ ആൽഫാ സെൻറോറിയും.
*
Post A Comment:
0 comments: