പി.എസ്.സി.യുടെ ബിരുദതല  പരീക്ഷകള്‍ക്ക് മലയാളവും

ചിങ്ങം ഒന്നു മുതല്‍ പി.എസ്.സി.യുടെ ബിരുദതല പരീക്ഷകള്‍ക്ക് മലയാളവും

സര്‍വ്വകലാശാല ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പി.എസ്.സി. പരീക്ഷകള്‍ക്കും അടുത്ത ചിങ്ങം ഒന്നു മുതല്‍ മലയാളം ചോദ്യം ഉള്‍പ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറും തമ്മില്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. 100 മാര്‍ക്കിന്‍റെ പരീക്ഷയ്ക്ക് 10 മാര്‍ക്കിന്‍റെ മലയാള ചോദ്യങ്ങള്‍ ഉണ്ടാകും. 

ചില പരീക്ഷകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പി.എസ്.സി. ചെയര്‍മാന്‍ അംഗീകരിച്ചു.

RELATED POSTS

Post A Comment:

0 comments: