Kerala PSC One Time Settlement - WHAT IS IT?

പ്രൊഫൈൽ ഫോട്ടോയിൽ പേരും തീയതിയും ചേർക്കാനും ഒപ്പിലെ പിശക് തിരുത്താനുമുള്ള ഒറ്റത്തവണ തീർപ്പാക്കൽ നടപടി പി.എസ്.സി. ആരംഭിച്ചു. മാർച്ച് 1 മുതൽ ഏപ്രിൽ 15 വരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്. 2012 ജനുവരി ഒന്നു മുതൽ 2015 ജനുവരി 28 വരെയുള്ള കാലയളവിലെ അപേക്ഷകൾക്കാണ് ഇളവ് ലഭിക്കുന്നത്. അന്നത്തെ ഫോട്ടോയിൽ നിർദ്ദിഷ്ടരീതിയിൽ പേരും തീയതിയും ഉൾപ്പെടുത്താത്തവർക്ക് അവ ചേർത്ത ഫോട്ടോ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം.
ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ "വൺടൈം സെറ്റിൽമെൻറ് എന്ന ലിങ്കിൽ കൂടിയാകണം തിരുത്തൽ വരുത്തേണ്ടത്. അല്ലാതെ വരുത്തുന്ന തിരുത്തലുകൾ ഈ പദ്ധതി പ്രകാരമുള്ള ഇളവായി പരിഗണിക്കില്ലെന്ന് പി.എസ്.സി. പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലോഗിൻ ചെയ്യുമ്പോൾതന്നെ ഒറ്റത്തവണ തീർപ്പാക്കലിനുള്ള (വൺടൈം സെറ്റിൽമെൻറ്) ലിങ്ക് ദൃശ്യമാകും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ 1-1-2012 മുതൽ 28-1-2015 വരെയുള്ള കാലയളവിൽ ഉദ്യോഗാർഥി സമർപ്പിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ സ്ക്രീനിൽ തെളിയും. പേരും തീയതിയും രേഖപ്പെടുത്താത്തതും വ്യക്തമല്ലാത്തതുമായ ഫോട്ടോകൾക്കു നേരേ പേരും തീയതിയും രേഖപ്പെടുത്തിയ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള വ്യക്തമായ ഫോട്ടോ അപ്ലോഡ് ചെയ്യണം. സ്ക്രീനിൽ കാണുന്നതിൽ പിശകുകളില്ലാത്ത ഫോട്ടോകൾ ഈ ഇളവ് അനുസരിച്ച് മാറ്റേണ്ടതില്ല.
ഇപ്പോഴത്തെ ഒറ്റത്തവണതീർപ്പാക്കൽ അനുസരിച്ച് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഭാവിയിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് പരിഗണിക്കില്ലെന്നും പി.എസ്.സി. അറിയിച്ചിട്ടുണ്ട്. അതിനാൽ നിലവിലെ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തിട്ടുള്ള ഏറ്റവും പുതിയ ഫോട്ടോ, പിശകുകൾ ഉള്ളതാണെങ്കിൽ അതും ഉദ്യോഗാർഥി കൾക്ക് മാറ്റാവുന്നതാണ്. അതിന് പ്രൊഫൈലിൽ തന്നെയുള്ള 'Change Photograph' ലിങ്ക് ക്ലിക്ക് ചെയ്യണം. അതിനുശേഷം പേരും തീയതിയും രേഖപ്പെടുത്തിയ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള ഏറ്റവും പുതിയതും വ്യക്തമായതുമായ ഫോട്ടോ അപ്ലോഡ് ചെയ്യാം.
2014 ഏപ്രിലിലും ഇതു പോലെ ഒറ്റത്തവണ തീർപ്പാക്കലിന് പി.എസ്.സി. അവസരം നൽകിയിരുന്നു. അന്ന് ന്യൂനത പരിഹരിക്കാത്തവർക്കും ഇതിനകം റാങ്ക്,പട്ടിക പ്രസിദ്ധീകരിക്കാത്ത തസ്തികകൾക്കും മാത്രമായിരിക്കും ഇപ്പോഴത്തെ സൗകര്യം. ഏറ്റവും പുതുതായി അപ്ലോഡ് ചെയ്തഫോട്ടോയിൽ രേഖാ പരിശോധന പൂർത്തിയാക്കിയവർക്ക് ആ ഫോട്ടോ മാറ്റാൻ ഇനി അനുവാദമുണ്ടാകില്ല. അപേക്ഷയിലെ ഒപ്പ് അവ്യക്തമായോ ചെറുതായോ അപൂർണമായോ കാണപ്പെടുന്നവർക്കും പുതുതായി ഒപ്പ് അപ്ലോഡ് ചെയ്യുന്നതിന് അവസരം നൽകും. 2011 ജനുവരി ഒന്നുമുതൽ 2015 ജനുവരി 29 വരെയുള്ള കാലയളവിലെ വിജ്ഞാപനങ്ങളിൽ ഇതിനകം റാങ്ക്,പട്ടിക തയ്യാറാക്കാത്തവയ്ക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. ഓൺലൈൻ അപേക്ഷകളി ലെ ഒപ്പിൽ തിരുത്തൽ വരുത്താനുള്ളവർ അതത് ജില്ലാ ഓഫീസുകളെ സമീപിക്കണം. 
This One-Time Settlement will be applicable only for ...
1. Those photographs which are attached with atleast one application submitted prior to 28-January-2015.
2. Those photographs which have not been verified during One-Time Verification at any of the Offices of The Kerala Public Service Commission.
3. Those defective photographs for which One-Time Settlement facility has was not availed in the previous chance (01-April-2014 to 15-May-2014).
The Photographs uploaded by the candidate in their Profile for which One-Time Settlement is applicable are listed below.
1. Tick the checkbox(es) against the photograph which does not bear your name and date of photo taken and for which you want to upload a new photograph.
2. Click the NEXT button and browse the new photograph as a part of One-Time Settlement.
3. Before uploading, candidate must ensure that the new photograph is conforming to the specifications prescribed by the Kerala Public Service Commission.
4. The Category Numbers or Posts to which this benefit is applicable will be subject to the decision of the Hon'ble Commission..
5. The new photograph will be reflected in the application, hallticket etc. only after the decision of the Hon'ble Commission.
6. Photographs uploaded through Change Photograph will not be covered in One-Time Settlement Scheme.

STEP 1 :- LOGIN to your Profile

STEP 2 :- CLICK THE FOLLOWING IMAGE ON YOUR PROFILE


STEP 3 :- THAT TIME APPEAR THE FOLLOWING PAGE
STEP 4 :- TICK BOX [SELECT FOR OTS] AND CLICK NEXT>>
STEP 5 :- THAT TIME APPEAR THE FOLLOWING PAGE
STEP 5 :- SELECT THE FILE FORM YOUR DESTINATION FOLDER IN YOUR COMPUTER 

RELATED POSTS

ONE TIME REGISTRATION

Post A Comment:

0 comments: