Kerala PSC - Leaders of Renaissance in Kerala - ശ്രീനാരായണ ഗുരു

Share it:
Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
കേരളനവോത്ഥാനത്തിൻറെ പിതാവ് എന്നാണ് ശ്രീനാരായണ ഗുരു വിശേഷിപ്പിക്കപ്പെടുന്നത്.
* ദുഷിച്ച ജാതി വ്യവസ്ഥകളും തീണ്ടലും തൊടീലും അന്ധവിശ്വാസവും കാരണം പിന്നാക്ക വിഭാഗക്കാർ പലതരത്തിലുള്ള സാമൂഹ്യ അനീതികൾ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുവിൻറെ ജനനം.
* മുൻ തിരുവിതാംകൂറിൽ ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ വയൽവാരം വീട്ടിലാണ് 1856 ആഗസ്റ്റ് 20-ന് ശ്രീനാരായണ ഗുരു ജനിച്ചത്.
പിതാവ് മാടനാശാൻ, മാതാവ് കുട്ടിയമ്മ.
* യഥാർത്ഥ പേര് നാരായണൻ.
* ഓമനപ്പേരായിരുന്നു നാണു.
* നാരായണൻറെ അനുജത്തിമാരായിരുന്നു കൊച്ചു, തേവി, മാത എന്നിവർ.
* ഔപചാരിക വിദ്യാഭ്യസത്തിന് തൊട്ടടുത്ത സ്കൂളിൽ ചേർന്നു. സ്കൂളിലെ പഠനത്തിന് പുറമെ അച്ഛനും അമ്മാവനും തമിഴ്, സംസ്‌കൃതം, മറ്റു പരമ്പരാഗത വിഷയങ്ങളിൽ അറിവ് പകർന്നു. ഉപരിപഠനത്തിനായി കുമ്മമ്പള്ളി രാമൻപിള്ള ആശാൻറെ കീഴിൽ ചേർന്നു.
* പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കുന്നതിൽ തത്പരനായിരുന്ന നാണു ഒഴിവ് സമയത്ത് വീടിന് സമീപത്തുള്ള അമ്പലത്തിലെ ആരാധനാ കാര്യങ്ങളിൽ സഹായിക്കുമായിരുന്നു. നാണുവിന് പതിനഞ്ചു വയസ്സുള്ളപ്പോൾ അമ്മ അന്തരിച്ചു.
* പഠനം പൂർത്തിയായ ശേഷം വീടിന് സമീപത്തുള്ള വിദ്യാലയത്തിൽ അദ്ധ്യാപകനായി. അങ്ങനെ നാണുവാശാനായി.
* ഒരു പാരമ്പര്യ വൈദ്യൻറെ മകളായ കാളിയമ്മയുമായി നാണുവാശാൻറെ വിവാഹം നടന്നെങ്കിലും അദ്ദേഹത്തിൻറെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ജീവചരിത്രങ്ങളിൽ വിശദമായ പരാമർശമില്ല.* ചട്ടമ്പി സ്വാമികളെ അണിയൂർ ക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടി. ചട്ടമ്പി സ്വാമികൾ നാണുവാശാനെ തൻറെ ഗുരുവായ തൈക്കാട് അയ്യായുടെ സമീപത്തേയ്ക്ക് കൂട്ടികൊണ്ടു പോയി. തൈക്കാട് അയ്യയിൽ നിന്നാണ് യോഗയുടെ പാഠങ്ങൾ അഭ്യസിച്ചത്.
* തുടർന്ന് മരുത്വമലയിലേയ്ക്ക് പോയി (ഇപ്പോൾ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ). അവിടെ പിള്ളത്തടം ഗുഹയിൽ താമസിച്ചു വർഷങ്ങൾ നീണ്ട ഏകാന്ത ജീവിതവും ധ്യാനവും നടത്തി. അതിലൂടെ അദ്ദേഹത്തിന് ആത്മീയോന്നതി പ്രാപ്തമായി.

* അവർണ്ണർക്ക് ആരാധന നടത്തുന്നതിനായി 1888-ൽ നെയ്യാറിൻറെ തീരത്തുള്ള അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തി.
* അരുവിപ്പുറത്തുള്ള കൊടിതൂക്കിമലയിലുള്ള ഗുഹയിലും ഗുരു തപസ്സ് അനുഷ്ഠിച്ചിട്ടുണ്ട്.
* ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാ കർമ്മം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യം ചെയ്തു. "നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്" എന്നായിരുന്നു നാരായണ ഗുരുവിൻറെ മറുപടി.
* 'അരുവിപ്പുറം വിപ്ലവം' എന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളായി അധ:കൃത സമുദായാംഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം നിഷിദ്ധമായിരുന്നു വ്യവസ്ഥകളും വിശ്വാസങ്ങളും ആണ് ഗുരു തൻറെ പ്രതിഷ്ഠയിലൂടെ തച്ചുതകർത്തത്.
* ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണ് അരുവിപ്പുറത്ത് ഗുരു വിഭാവനം ചെയ്തത്.
* ആദ്യത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ഗുരു ഉപയോഗിച്ചത് നെയ്യാറിൽ നിന്ന് സ്വയം മുങ്ങിയെടുത്ത ഒരു കരിങ്കല്ലായിരുന്നു.
* ശങ്കരൻ കുഴി എന്ന് നാട്ടുകാർ വിളിക്കുന്ന ഒരു കയത്തിൽ നിന്നാണ് ഗുരു കല്ല് മുങ്ങിയെടുത്തത്.
* കേരളത്തിലുടനീളം ശ്രീനാരായണ ഗുരുവിൻറെ നേതൃത്വത്തിൽ ക്ഷേത്രപ്രതിഷ്ഠകൾ നടത്തി.
* കുളത്തൂർ കോലത്തുകാര ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ടേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
* ഇപ്രകാരം പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ നിന്ന് ഗുരുവിൻറെ സന്ദേശം കേരളമൊട്ടാകെ പ്രചരിച്ചു.
* വേലായുധൻ നട എന്ന് നാട്ടുകാർ പറയുന്ന വക്കം സുബ്രഹ്മണ്യ ക്ഷേത്രം സ്ഥാപിച്ചത് 1889-ലാണ്. ഗുരുവിൻറെ ആദ്യ സുബ്രഹ്മണ്യ പ്രതിഷ്ഠയായിരുന്നു അത്. ഇതിനോട് അടുത്ത സമയത്ത് തന്നെ വക്കത്ത് ദേവേശ്വര ക്ഷേത്രം ആരംഭിച്ചു.
പൂത്തോട്ട ശ്രീവല്ലഭേശ്വര ക്ഷേത്രത്തിൻറെ പ്രതിഷ്ഠയ്ക്ക് നാരായണ ഗുരു എത്തിയത് ചട്ടമ്പി സ്വാമികളുമൊത്താണ്. പെരുനെല്ലി കൃഷ്ണൻ വൈദ്യർ , കുളവേലി കൃഷ്ണൻ വൈദ്യർ തുടങ്ങിയവർ അവിടെ സന്നിഹിതരായിരുന്നു. പ്രതിഷ്ഠ കഴിഞ്ഞു അവിടെ വിദ്യാലയം ഉണ്ടാകണമെന്ന് ഗുരു അനുയായികളോട് പറഞ്ഞു. കാലക്രമേണ അത് ഫലിക്കുകയും ചെയ്തു.
* 1920-ൽ തൃശ്ശൂർ കാഞ്ഞാണിക്കടുത്ത് കാരമുക്കിൽ ചിദംബരനാഥ വിഗ്രഹം പ്രതിഷ്ഠിക്കാനാണ് ഗുരു ഉദ്ദേശിച്ചത്. എന്നാൽ, ദീപമാണ് പ്രതിഷ്ഠിച്ചത്.
* തിരുവനന്തപുരം ജില്ലയിലെ മുരിക്കുംപുഴയിലെ ക്ഷേത്രത്തിൽ ഓം എന്ന് രേഖപ്പെടുത്തിയ തിളക്കമുള്ള തകിടാണ് സ്ഥാപിച്ചത്. ചുറ്റും സത്യം, ധർമ്മം, ദയ, ശാന്തി എന്നും എഴുതിയീട്ടുണ്ട്.
* ബില്ലവർക്ക് വേണ്ടി മംഗലാപുരത്ത് ഗുരു സ്ഥാപിച്ച ക്ഷേത്രമാണ് തിരുപ്പതീശ്വരക്ഷേത്രം.

കോഴിക്കോട് ശ്രീനാരായണ ഗുരു ശ്രീകണ്ടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടത് ആനി ബസൻറ് ആണ്
* ഒടുവിൽ കണ്ണാടിയാണ് പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. അഹം ബ്രഹ്മാസ്മി അഥവാ ഞാൻ തന്നെയാണ് ദൈവം എന്ന ആശയമാണ് അദ്ദേഹം ഇതിലൂടെ മുന്നോട്ട് വച്ചത്. ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തിയത് കാളവങ്കോട് എന്ന സ്ഥലത്താണ്. 1927 ജൂൺ 4 നാണ് പ്രതിഷ്ഠ നടത്തിയത്.
വൈക്കം താലൂക്കിലെ ഉല്ലല എന്ന സ്ഥലത്ത് ആണ് രണ്ടാമത്തെ കണ്ണാടി പ്രതിഷ്ഠ നടത്തിയത്.
* കരിങ്കല്ലിൽ തുടങ്ങി കണ്ണാടിയിൽ അവസാനിച്ച ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഈശ്വരാരാധനയ്ക്ക് പുതിയ പരിപ്രേക്ഷ്യങ്ങൾ പരിചയപ്പെടുത്തുകയും സാമൂഹികോന്നമനത്തെ തടസ്സപ്പെടുത്തി നിന്നിരുന്ന ജാതിയുടെ മതിൽകെട്ടുകൾക്കപ്പുറം , മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശവുമായി മാനവ സഹവർത്തിത്വത്തിൻറെ മഹത്വം ഉദ്‌ഘോഷിക്കുകയും ചെയ്തു ശ്രീ നാരായണ ഗുരു.
* ഒട്ടാകെ 20 ശിവക്ഷേത്രങ്ങളും 4 ദേവീ ക്ഷേത്രങ്ങളും 6 സുബ്രഹ്മണ്യ ക്ഷേത്രങ്ങളും  വിഗ്രഹങ്ങളില്ലാത്ത 2 ക്ഷേത്രങ്ങളും ഗുരു സ്ഥാപിച്ചു.
* ഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗമാണ് പിൽകാലത്ത് ശ്രീനാരായണ ധർമ്മപരിപാലന യോഗം സ്ഥാപിക്കാൻ പ്രേരണയായത്. താഴെ തട്ടിൽ ശാഖ, മധ്യതലത്തിൽ യൂണിയൻ, ഏറ്റവും മുകളിൽ യോഗം എന്ന രീതിയിലാണ് പ്രസ്ഥാനത്തിൻറെ ഘടന.
* വിദ്യാലയങ്ങളും ഗ്രന്ഥശാലകളും സ്ഥപിക്കാൻ നേതൃത്വം നൽകിയ ഗുരു വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനാവശ്യ ചടങ്ങുകൾ പരിഷ്കരിക്കുകയും ചെയ്തു.
* പഴയ രീതിയിൽ സഹോദരി മുണ്ടുകൊടുക്കുന്ന പതിവിന് വിപരീതമായി വധൂവരന്മാർ അഭിമുഖമായിരുന്ന് പരസ്പരം മാലയിട്ട് അന്യോന്യം വരിക്കുന്ന പതിവ് നിലവിൽവന്നു. ബഹുഭർതൃത്വം, ബഹുഭാര്യത്വം, മരുമക്കത്തായം എന്നിവയും അനാകർഷകമായിത്തുടങ്ങി.
* വിദ്യാഭ്യസത്തിലൂടെ മാന്യമായി ജോലി സമ്പാദിക്കാനും വ്യവസായങ്ങൾ ആരംഭിച്ചു സാമ്പത്തികമായി ഉന്നമനം നേടാനും അതുവഴി വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ രംഗങ്ങളിൽ മുന്നേറാനും സ്വസമുദായാംഗങ്ങളോട് സ്വാമികൾ ആഹ്വനം ചെയ്തു.
1891-ൽ കുമാരനാശാൻ ആദ്യമായി ശ്രീനാരായണ ഗുരുവിനെ കണ്ടു.
1903 മെയ് 15-നാണ് ശ്രീനാരായണ ധർമ്മ പരിപാലനയോഗം രജിസ്റ്റർ ചെയ്തത്.
ശ്രീനാരായണ ഗുരു ആജീവനാന്ത അധ്യക്ഷൻ.
ആദ്യ സെക്രട്ടറി കുമാരനാശാൻ.
* യോഗത്തിൻറെ രൂപീകരണത്തിന് നിർണായകമായ പങ്ക് വഹിച്ചത് ഡോ.പൽപ്പുവാണ്.
SNDP യോഗത്തിൻറെ പ്രഥമ വാർഷിക സമ്മേളനം നടന്നത് അരുവിപ്പുറത്താണ്.
SNDP യോഗത്തിൻറെ ആസ്ഥാനം കൊല്ലം ആണ്.
* ഗുരുവിൻറെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കമിട്ട വർഷമാണ് 1904.
* തിരുവനന്തപുരത്ത് നിന്നും 32 കിലോമീറ്റർ വടക്കുള്ള വർക്കല തൻറെ പ്രവർത്തന കേന്ദ്രമായി ഗുരു തിരഞ്ഞെടുത്തു.
വർക്കല കുന്നിന് ശിവഗിരി എന്ന പേര് നൽകിയത് ശ്രീനാരായണ ഗുരുവാണ്.
*  1905-ൽ കൊല്ലത്ത് കാർഷിക-വ്യാവസായിക മേള സംഘടിപ്പിക്കാൻ ഗുരു മുൻകൈയെടുത്തു.
* 1907-ൽ ഗുരു തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രം സ്ഥാപിച്ചു.
1912-ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തി (ഇതിൻറെ ശിലാസ്ഥാപനം 1908-ൽ ശ്രീനാരായണ ഗുരുവിൻറെ ജന്മദിനത്തിലാണ് നടത്തിയത്). അഷ്ടകോൺ ആകൃതിയിൽ നിർമ്മിച്ചിട്ടുള്ള ക്ഷേത്രത്തിൽ വാഗ്ദേവതയായ സരസ്വതി വെളുപ്പ് നിറമുള്ള താമരയിൽ ഇരിക്കുന്നതായിട്ടാണ് പ്രതിഷ്ഠ. നിവേദ്യവും അഭിഷേകവും ഇല്ല എന്നത് ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്.
* പ്രതിഷ്ഠാ സ്ഥാപന കമ്മറ്റിയുടെ അധ്യക്ഷൻ ഡോ.പൽപ്പുവും സെക്രട്ടറി കുമാരനാശാനും ആയിരുന്നു.
* 1913-ൽ ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു. ഇത് ഒരു പ്രത്യേക ദേവനും സമർപ്പിക്കപ്പെട്ടിട്ടില്ല. 'ഓം സാഹോദര്യം സർവത്ര' എന്നാണ് അദ്വൈതാശ്രമത്തിൻറെ പ്രമാണ വാക്യം.
തിരുവനന്തപുരത്ത് മുട്ടത്തറയിൽ നടന്ന പുലയ സമ്മേളനത്തിൽ ഗുരു അധ്യക്ഷനായി
* 1916-ൽ പ്രബുദ്ധ കേരളത്തിൽ ഗുരു ഇപ്രകാരം എഴുതി - നാം ജാതി ഭേദം വിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതുഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇട വന്നീട്ടുണ്ടെന്നും അറിയുന്നു.നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ചേർത്തിട്ടുള്ളു എന്നും മേലിൽ ചേർക്കുകയുള്ളു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
* ഇത് പ്രതീക്ഷിച്ചതുപോലെ ഫലപ്രദമാകാത്തതിനാൽ ഗുരു ഇപ്രകാരം വീണ്ടും എഴുതി - യോഗത്തിൻറെ നിശ്ചയങ്ങൾ നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിൻറെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുമ്പൊക്കെ മനസ്സിൽ നിന്നു വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
* ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശരാജ്യം ശ്രീലങ്കയാണ്.
1918-ലാണ് ആദ്യ ശ്രീലങ്കൻ സന്ദർശനം ഗുരു നടത്തിയത്.
* ആദ്യമായി കാവിവസ്ത്രം ധരിച്ചത് ഈ അവസരത്തിലാണ്. 12 ദിവസത്തിന് ശേഷം കേരളത്തിലേയ്ക്ക് മടങ്ങി. ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമ പ്രവർത്തനത്തിനായി വിജ്ഞാനോദയ യോഗം സംഘടിപ്പിച്ച് സ്വാമി സത്യവ്രതനെ അവിടെ നിയോഗിച്ചു. മൂന്നുവർഷത്തോളം സ്വാമി സത്യവ്രതൻ അവിടെ പ്രവർത്തിച്ചു.
1826-ലായിരുന്നു രണ്ടാമത്തേതും ഒടുവിലത്തേതുമായ ശ്രീലങ്കൻ സന്ദർശനം.
* 1921 മെയ് 15-ന് (കൊല്ലവർഷം 1096 ഇടവം 2) അദ്വൈതാശ്രമത്തിൽ വച്ച് ശ്രീനാരായണ ഗുരുവിൻറെ അനുഗ്രഹത്തോടെ സമസ്ത കേരള സഹോദര സമ്മേളനത്തിൽ മിശ്രഭോജനം സംബന്ധിച്ച് നേരത്തെ ഗുരുദേവൻ നൽകിയ സന്ദേശം പാരായണം ചെയ്തു.
* സന്ദേശം ഇങ്ങനെയായിരുന്നു :- മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ
എങ്ങനെയിരുന്നാലും അവരുടെ ജാതി
ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും
പന്തിഭോജനവും ചെയ്യുന്നതിന്
യാതൊരു ദോഷവുമില്ല
1922-ൽ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച മഹാനാണ് രവീന്ദ്രനാഥ ടാഗോർ. അദ്ദേഹത്തോടൊപ്പം സി.എഫ്.ആൻഡ്‌റൂസും വന്നിരുന്നു.
ടാഗോറും ഗുരുവും നടത്തിയ സംഭാഷണം തർജ്ജിമ ചെയ്തു കേൾപ്പിച്ചത് കുമാരനാശാനാണ്.
* ഗുരുദേവൻ ചെയ്തുകൊണ്ടിരുന്ന സേവനങ്ങളെ ടാഗോർ പ്രശംസിച്ചപ്പോൾ ഗുരു വിനയാന്വിതനായി. ഗുരുവിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു " നാം ഇതുവരെ യാതൊന്നും ചെയ്തീട്ടില്ല. ഇനി ഭാവിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും തോന്നുന്നില്ല. എൻറെ അശക്തിയെക്കുറിച്ചു ഞാൻ ദുഃഖിക്കുകയുമാണ്.
* പിന്നീട് സി.എഫ്.ആൻഡ്‌റൂസ് ഗുരുവിനെക്കുറിച്ചു ടാഗോറിനോട് ചോദിച്ചു.
* ഞാൻ പല സിദ്ധൻമാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ സ്വാമി നാരായണ ഗുരുവിനേക്കാൾ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല. അനന്തതയിലേക്ക് നീളുന്ന യോഗനയങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖ തേജസ്സും മറ്റു വൈശിഷ്ട്യങ്ങളും ഞാൻ ഒരിക്കലും വിസ്മരിക്കുന്നതല്ല- ടാഗോറിൻറെ വാക്കുകൾ.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ രമണമഹർഷിയെ ഗുരു സന്ദർശിച്ചത് 1916-ലാണ്.
1916 മാർച്ച് എട്ടിനാണ് ഗുരു എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ ഭവാനീശ്വര ക്ഷേത്രം സ്ഥാപിച്ചത്.
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....
Share it:

Guru

STUDY NOTES - MALAYALAM

Post A Comment:

0 comments: