Mission LDC Notes - 18 (Prafulla Chandra Ray)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.


പ്രഫുല്ല ചന്ദ്ര റെ
ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന Prafulla Chandra Ray പണ്ഡിതൻ, രസതന്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ തൻറെ കർമശേഷി തെളിയിച്ചു.
1861 ആഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുൽനയിൽ ജനിച്ചു.
എഡിൻബറോ സർവ്വകലാശാലയിൽ നിന്ന് 1887-ൽ DCS നേടി. ഇന്ത്യയിൽ തിരികെയെത്തി പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി. 1889 മുതൽ 1916-ൽ പിരിയും വരെ 27 വർഷം അവിടെ തുടർന്ന അദ്ദേഹം മികച്ച അദ്ധ്യാപകനെന്ന നിലയിൽ പ്രസിദ്ധി നേടി.
ഇന്ത്യയിലെ ആദ്യത്തെ മരുന്നു നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് സ്ഥാപിച്ചത് Prafulla Chandra Ray ആണ്.
1919-ൽ ബ്രിട്ടീഷ് സർക്കാർ റേയ്ക്ക് സർ സ്ഥാനം നൽകി.
1924-ൽ റേ Indian Chemical Society യുടെ സ്ഥാപക പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ബോസ്-റേ-രാമൻ കൂട്ടുകെട്ടാണ് ഇന്ത്യയിൽ ശാസ്ത്ര ഗവേഷണത്തിന് അടിത്തറ പാകിയത്.
റേയുടെ ആത്മകഥയുടെ ഒന്നാം ഭാഗമായ ഒരു ബംഗാളി രസതന്ത്രജ്ഞൻറെ ജീവിതവും അനുഭവങ്ങളും 1932-ൽ പ്രസിദ്ധീകരിച്ചു. മൂന്ന് വർഷത്തിന് ശേഷം രണ്ടാം ഭാഗവും പുറത്തുവന്നു.
ലളിത ജീവിതത്തിന് ഉടമയായ ഒരു വലിയ മനുഷ്യ സ്‌നേഹി ആയിരുന്നു റേ. എല്ലാവരും അദ്ദേഹത്തെ ആചാര്യ എന്നാണ് വിളിച്ചിരുന്നത്.
രസതന്ത്ര ഗവേഷണങ്ങൾക്കുള്ള നാഗാർജുന പ്രൈസും ജീവശാസ്ത്ര ഗവേഷണത്തിനുള്ള അശുതോഷ് മുഖർജി പ്രൈസും സ്ഥാപിച്ചത് റേ ആണ്.
ഹിന്ദു രസതന്ത്രത്തിൻറെ ചരിത്രം എന്ന അദ്ദേഹത്തിൻറെ പ്രസിദ്ധ ഗ്രന്ഥം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ആവേശം പകർന്നു.
1934-ൽ ലണ്ടൻ കെമിക്കൽ സൊസൈറ്റിയുടെ ഓണററി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.
1944 ജൂൺ 16-ന് അന്തരിച്ചു.


Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

RELATED POSTS

Mission LDC

Post A Comment:

0 comments: