Kerala PSC Malayalam GK Questions January 2017 (1 to 7) നിയമനം

* അമേരിക്കയിലെ റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ ?
രാജീവ് ജെ.ഷാ (ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി)

* നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലെ ഡെപ്യുട്ടി അസിസ്റ്റന്റ്, ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻ ഡയറക്ടർ, റിസർച്ച് ഡയറക്ടർ എന്നീ പദവികളിൽ നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ്?
രാജ് ഷാ

* വെനസ്വേലയുടെ പുതിയ വൈസ് പ്രസിഡന്റ് ആരാണ്?
Tarek El Aissami

* ദേശീയ കായികനയം രൂപപ്പെടുത്തുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച ഒമ്പതംഗ സമിതിയിൽ അംഗമായ മലയാളി അത്‌ലറ്റ് ആരാണ്?
അഞ്ജു ബോബി ജോർജ്

* യൂറോപ്യൻ യൂണിയനിലെ ബ്രിട്ടന്റെ പുതിയ അംബാസഡറായി നിയമിതനായത് ?
സർ ടിം ബാരോ

* കോഴിക്കോട് സൈബർ പാർക്കിന്റെ സി.ഇ.ഒ ആയി നിയമിതനായത് ആരാണ്?
ഋഷികേശ് ആർ.നായർ (നിലവിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് എന്നിവയുടെയും സി.ഇ.ഒ ആണ്)

* ടാറ്റ പവറിന്റെ പുതിയ ചെയർമാൻ ആരാണ്?
എസ്.പത്മനാഭൻ

* കരീബിയൻ രാജ്യമായ ഹെയ്ത്തിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത് ആരാണ്?
ജൊവെനൽ മോയിസ്

* സുപ്രീം കോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് - ജസ്റ്റിസ് ജെ.എസ് ഖേഹർ [സിഖ് സമുദായത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ വ്യക്തിയാണ് ഇദ്ദേഹം]

* ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായി (വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ്) നിയമിതനായ മലയാളി?
ലഫ്. ജനറൽ ശരത് ചന്ദ്

* റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത്സു ആരാണ്?രേഖ മറാണ്ഡി

* കേരളത്തിലെ ജയിലുകളിൽ നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങളെ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച ഏകാംഗ കമ്മീഷൻ തലവൻ ആരാണ്?
ഡോ. അലക്‌സാണ്ടർ ജേക്കബ്

* കെ.എസ്.എഫ്.ഇ യുടെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത് ആരാണ്?
എ.പുരുഷോത്തമൻ

* യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ആരാണ്?
ഡേവിഡ് ആർ. സിംലിഹ്‌ (സ്ഥാനമൊഴിയുന്നത് - അൽക സിറോഹി)

* ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് കോച്ചായി നിയമിതനായത് ആരാണ്?
എൽ.ബാലാജി

* ഡി.എം.കെ യുടെ പുതിയ വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?എം.കെ സ്റ്റാലിൻ

* കേരള ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ (ഫെഫ്‌ക) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
സിബി മലയിൽ (ജനറൽ സെക്രട്ടറി - ബി.ഉണ്ണികൃഷ്ണൻ)

* ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ആരാണ്?
എയർ മാർഷൽ എസ്.ബി ദിയോ

* ഇന്ത്യയുടെ 27 ാമത് കരസേനാ മേധാവിയായി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) നിയമിതനായത് ആരാണ്?ജനറൽ ബിപിൻ റാവത്ത്

* ഇന്ത്യൻ വ്യോമസേനയുടെ 25 ാമത്തെ മേധാവിയായി (ചീഫ് ഓഫ് എയർ സ്റ്റാഫ്) നിയമിതനായത്ആരാണ്?
എയർ ചീഫ് മാർഷൽ ബി.എസ് ധനോവ

* കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആരാണ്?ബി.വിനോദ്‌കുമാർ (സ്ഥാനമൊഴിഞ്ഞത് - ടി.സി മാത്യു)

* കിർഗിസ്ഥാൻ സൈന്യത്തിൽ മേജർ ജനറലായി നിയമിതനായ മലയാളി ?
ഷെയ്ഖ് റഫീഖ് മുഹമ്മദ്പാ

* പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ 25 ാമത്തെ ചീഫ് ജസ്റ്റിസായി  അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തത് ആരാണ്?ജസ്റ്റിസ് മിയാൻ സാക്വിബ് നിസാർ

* തെലങ്കാനയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത് ?
എസ്.പി സിംഗ്

* വെസ്റ്റേൺ എയർ കമാൻഡിന്റെ പുതിയ മേധാവി ആരാണ്?
എയർ മാർഷൽ സി.ഹരികുമാർ

* ഫെഡറൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി നിയമിതനായത് ആരാണ്?ജോസ് വി.ജോസഫ്

* ഓസ്‌ട്രേലിയയുടെ ട്വന്റി 20 ടീമിന്റെ ഇടക്കാല സഹപരിശീലകനായി നിയമിതനായത് ആരാണ്?
റിക്കി പോണ്ടിങ്

RELATED POSTS

Current Affairs

Post A Comment:

0 comments: