Kerala PSC Malayalam General Knowledge Questions and Answers - 285 (Rivers)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
ഇന്ത്യയുടെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ നദികൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യൻ നദികളെ ഹിമാലയൻ നദികളെന്നും ഉപദ്വീപീയ നദികളെന്നും  തിരിച്ചിരിക്കുന്നു. പ്രധാന ഇന്ത്യൻ നദികളെപ്പറ്റി ഈ ലേഖന പരമ്പരയിൽ പരിചയപ്പെടാം.....
ഹിമാലയൻ നദികൾ 
* ഹിമാലയൻ നദികളുടെ ഉത്ഭവസ്ഥാനം ഹിമാലയൻ മലനിരകളാണ്.
* സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ് പ്രധാനപ്പെട്ട ഹിമാലയൻ മലനിരകൾ.
* ഹിമാലയൻ നദികൾ വറ്റാത്ത നദികൾ എന്നറിയപ്പെടുന്നു.

സിന്ധു നദി 
* Indus River, also called the Sindhū River or Abāsīn
* തിബറ്റിലെ മനസസരോവർ [Lake Manasarovar] തടാകത്തിനടുത്തുനിന്നും ഉത്ഭവിക്കുന്നു.
* 2900 കിലോമീറ്റർ നീളമുണ്ട്‌ ഈ നദിക്ക്.
* ഇന്ത്യയിലൂടെ  ഈ നദിയുടെ 790 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളൂ.
* സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം ജമ്മു കശ്മീർ ആണ്.
* പ്രധാനമായും പാകിസ്ഥാനിൽ കൂടിയാണ് ഈ നദി ഒഴുകുന്നത്.
* സിന്ധു നദിയുടെ പതനസ്ഥാനം അറബിക്കടൽ ആണ്.
* ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയാണ് സിന്ധു നദിയുടെ പ്രധാന പോഷകനദികൾ.
* പാകിസ്ഥാന്റെ ദേശീയ നദിയാണ് സിന്ധു.
* ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷിടിച്ചൊഴുകുന്ന ഏക നദിയാണ് സിന്ധു.
* ഇന്ത്യൻ പൗരാണിക സംസ്കാരം ഉടലെടുത്തത് സിന്ധു നദീതീരത്താണ്.
* ഇൻഡസ്, ഹിന്ദു എന്നീ വാക്കുകൾ രൂപം കൊണ്ടത് സിന്ധുവിൽ നിന്നാണ്.
* സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം ബിസി 3000 മുതൽ 1500 വരെയാണ്.
* പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്നത് പഞ്ചാബ് [Punjab] ആണ്.
* പുരാതനകാലത്ത് ഇന്നത്തെ പഞ്ചാബ് ഉൾപ്പെടുന്ന പ്രദേശം സപ്ത സിന്ധു എന്നാണ് അറിയപ്പെട്ടിരുന്നത്.

RELATED POSTS

LDC

LGS

Rivers

Post A Comment:

0 comments: