നോട്ട് ബാൻ എന്ത്?

Share it:
എന്തിനാണ് നോട്ട് ബാന്‍?
 500, 1000 പോലുള്ള ഉയര്‍ന്ന സംഖ്യകളുടെ കള്ളനോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം ഇന്ത്യയില്‍ വളരെ കൂടിയിരിക്കുന്നു. കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ സാധാരണക്കാരന് ഏറെ ബുദ്ധിമുട്ടാണ്. ഇവ ഉപയോഗിച്ചുള്ള കള്ളപ്പണ ഇടപാടുകളും വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്. തീവ്രവാദികളും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. കള്ളനോട്ടുകള്‍ തടയാനാണ് ഈ നടപടി.

 എന്താണീ സ്കീം? 
500 ന്‍റേയും 1000 ത്തിന്‍റേയും നോട്ടുകളുടെ ഉപയോഗം നിയമപരമായി തടഞ്ഞിരിക്കുകയാണ്. ഓള്‍ഡ് ഹൈ ഡിനോമിനേഷന്‍ (തടയപ്പെട്ട 500, 1000 നോട്ടുകള്‍) അഥവാ ഒഎച്ച്ഡി നോട്ടുകള്‍ യാതൊരു വിധത്തിലുള്ള വിനിമയങ്ങള്‍ക്കും ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ പാടില്ല. ഇവ റിസര്‍വ് ബാങ്കിന്‍റെ ശാഖകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാറ്റി വാങ്ങിക്കാം.

പഴയ നോട്ടുകള്‍ ബാങ്കില്‍ കൊടുത്താല്‍ മുഴുവന്‍ മൂല്യവും ലഭിക്കുമോ?  എത്ര രൂപയ്ക്കുള്ള നോട്ടാണോ നല്‍കുന്നത് അത്രയും തന്നെ തിരിച്ച് ലഭിക്കും. 

ഇത് മുഴുവന്‍ ക്യാഷ് ആയി കിട്ടുമോ?
 ഇല്ല. എത്ര വലിയ തുകയ്ക്കുള്ള നോട്ടുകള്‍ ബാങ്കില്‍ നല്‍കിയാലും 4000 രൂപ വരെയേ ക്യാഷ് ആയി ലഭിക്കൂ. ബാക്കി തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.

എടിഎമ്മിലൂടെ പിന്‍വലിക്കാമോ? 
എടിഎമ്മുകള്‍ വീണ്ടും നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് അല്‍പ്പം സാവകാശം വേണ്ടി വരും. അതിന് ശേഷം നവംബര്‍ 18 വരെ 2000 രൂപ വരെ എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാം. 19 മുതല്‍ ഈ പരിധി 4000 രൂപയാക്കും.

ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കാനാവുമോ? 
തീര്‍ച്ചയായും. ഒരു ദിവസം 10,000 രൂപ വരെ ചെക്ക് ഉപയോഗിച്ച് പിന്‍വലിക്കാം. ഒരു ആഴ്ച്ച ഇരുപതിനായിരം രൂപയാണ് ചെക്ക് പരിധി. ഈ പരിധി നവംബര്‍ 24 വരെയായിരിക്കും ബാധകമാവുക.

കയ്യിലുള്ള 500, 1000 രൂപ നോട്ടുകള്‍ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ ഇടാമോ? 
തീര്‍ച്ചയായും. ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍, ക്യാഷ് റീ സൈക്കിളേഴ്സ് എന്നിവയിലൂടെ നിക്ഷേപിക്കാം.

കയ്യിലുള്ള പണം ആവശ്യങ്ങൾക്ക് തികയുന്നില്ല. എന്താണ് ചെയ്യേണ്ടത്? ചെക്ക്, മൊബൈൽ വാലറ്റ്, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഇവയിലേതെങ്കിലും ഉപയോഗിക്കാം.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ?
തിരിച്ചറിയിൽ രേഖകളുമായി ഏതെങ്കിലും ബാങ്കിൽ സമീപിച്ചാൽ ഉടൻ തന്നെ അക്കൗണ്ട് തുറക്കാനാകും.

ജൻ ധൻ യോജന(JDY) അക്കൗണ്ട് മാത്രമുള്ള ആളുകൾ?
ജൻ ധൻ യോജന അക്കൗണ്ട് ഉള്ള ആർക്കും പണം എപ്പോൾ വേണമെങ്കിലും മാറ്റിയെടുക്കാൻ സാധിക്കും.

നോട്ടുകൾ എവിടെ പോയി മാറ്റി വാങ്ങാം?
RBIയുടെ ഓഫീസുകളിലും കോമേർഷ്യൽ ബാങ്കുകളുടെ ശാഖകളിലും RRBS, UCBs, സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും പോസ്റ്റ് ഓഫീസികളിലും പോയി മാറ്റി വാങ്ങാം.

എന്റെ അക്കൗണ്ടുള്ള ബാങ്കുകളിൽ മാത്രം മാറ്റിയെടുക്കൽ സാധിക്കുകയുള്ളു? 
4000 രൂപ വരെ ഏത് ബാങ്കിലും ചെന്ന് തിരിച്ചറിയൽ രേഖ കാണിച്ച് മാറ്റിയെടുക്കാവുന്നതാണ്. അതിന് മുകളിലാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിൽ തന്നെ പോകേണ്ടി വരും. ബാങ്കിന്റെ ഏത് ശാഖയിൽ ചെന്നാലും പണം മാറ്റിയെടുക്കാവുന്നതാണ്.

എന്റെ ബാങ്കിന്റെ ഏത് ശാഖയിലും പണം മാറ്റിയെടുക്കാൻ സാധിക്കുമോ?
സാധിക്കും

മറ്റു ബാങ്കുകളുടെ ഏത് ശാഖയിലും പണം മാറ്റിയെടുക്കാൻ കഴിയുമോ? മാറ്റിയെടുക്കാം. 4000 രൂപയ്ക്ക് മുകളിലുള്ള തുക മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിർബന്ധമാണെന്ന് മാത്രം.

എന്റെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എന്റെ പണം ഇടാൻ കഴിയുമോ?
കഴിയും. നിങ്ങളുടെ സുഹൃത്ത് അതിനുള്ള അനുമതി തരുന്ന രേഖ കയ്യിൽ ഉണ്ടായിരിക്കണം. കൂടാതെ നിങ്ങളുടെ തിരിച്ചറിയൽ കാർഡും.

നോട്ടുകൾ മാറ്റുന്നതിനായി ഞാൻ പോകേണ്ടതുണ്ടോ/ മറ്റാരെങ്കിലേയും അയച്ചാൽ മതിയാകുമോ?
നിങ്ങൾക്ക് ബാങ്കിൽ ചെല്ലാൻ അസൗകര്യമുണ്ടെങ്കിൽ അനുമതി കത്ത് നൽകിയാൽ മതിയാകും. അനുമതി നൽകുന്ന കത്തും, അയക്കുന്ന ആളുടെ തിരിച്ചറിയൽ രേഖയും ബാങ്കിൽ സമർപ്പിക്കേണ്ടി വരും

ഡിസംബര്‍ 30 ന് മുമ്പ് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനായില്ലെങ്കില്‍ എന്തു ചെയ്യും? 
അത്തരത്തിലുള്ള ആളുകള്‍ക്ക് റിസര്‍വ് ബാങ്കിന്റേ പ്രത്യേക ഓഫീസുകളില്‍ നോട്ടുകള്‍ മാറ്റാനുള്ള സൗകര്യം തയ്യാറാക്കും. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മതിയാവും.

ഞാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല. എന്തു ചെയ്യാനാവും? 
നിരോധിക്കപ്പെട്ട നോട്ടുകള്‍ ഇന്ത്യയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ നാട്ടിലുള്ള ഒരാളെ അനുമതി കത്ത് (ഓതറൈസേഷന്‍ ലെറ്റര്‍) നല്‍കി ആ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിക്കാം. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകളുമായി വന്നാല്‍ താങ്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ അയാള്‍ക്ക് തടസമൊന്നും ഉണ്ടാവില്ല.

ഞാന്‍ ഒരു എന്‍ഐര്‍ഐ ആണ്. എന്‍ആര്‍ഒ അക്കൗണ്ടിലേക്ക് പണം മാറ്റാനാവുമോ?
 തീര്‍ച്ചയായും. നിരോധിക്കപ്പെട്ട നോട്ടുകള്‍ എന്‍ആര്‍ഒ അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.

അടിയന്തരാവശ്യങ്ങള്‍ക്ക് (ആശുപത്രി, യാത്ര, മരുന്നുകൾ) എന്നീ ആവശ്യങ്ങള്‍ക്ക് നിരോധിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിക്കാമോ?
 സര്‍ക്കാര്‍ ആശുപത്രികള്‍, ബസ് ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ 72 മണിക്കൂറുകള്‍ കൂടി പഴയ നോട്ടുകള്‍ ഉപയോഗിക്കാം. 

ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എവിടെ ലഭിക്കും?
 റിസര്‍വ് ബാങ്കിന്‍റെ വെബ്‍സൈറ്റുകളായ www.rbi.org .in കൂടാതെ www.rbi.org.in എന്നിവയില്‍ ലഭ്യമാണ്
Share it:

Post A Comment: