Kerala PSC Current Affairs Recap of the Day: 07 October 2016

Current Affairs October 2016,Current Affairs October ,PSC Current Affairs October 2016,Current affairs Quiz October 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1.ആഗോളതാപനം നിയന്ത്രിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പാരീസ് കാലാവസ്ഥാ ഉടമ്പടി (COP-21 ഉടമ്പടി) പ്രബല്യത്തിൽ വരുന്ന തീയതി ഏതാണ്?
Answer :- 2016 നവംബർ 4
2. ഒക്ടോബർ 7 മുതൽ 22 വരെ നടക്കുന്ന എട്ടാമത് കബഡി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം ഏത്?
Answer :- അഹമ്മദാബാദ് (12 ടീമുകൾ പങ്കെടുക്കുന്നു)

3. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിൽ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ബ്രോഡ്ബാൻഡ് സംവിധാനം ഏർപ്പെടുത്തി ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല എന്ന നേട്ടത്തിനർഹമായത് ഏത് ജില്ല , സംസ്ഥാനം?
Answer :- നാഗ്‌പൂർ (മഹാരാഷ്ട്ര)

4. ഡൽഹിയിൽ നടക്കുന്ന ലോക സുസ്ഥിര വികസന ഉച്ചകോടിയിൽ (World Sustainable Development Summit) Sustainable Development Leadership പുരസ്‌കാരത്തിന് അർഹനായത് ആരാണ്?
Answer :- പവൻ കുമാർ ചാംലിംഗ് (സിക്കിം മുഖ്യമന്ത്രി)

5. എടിഎം, ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി പണം പിൻവലിക്കുന്നത് തടയാൻ ഐബി സ്മാർട്ട് റിമോട്ട് എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ബാങ്ക് ഏതാണ്?
Answer :- ഇന്ത്യൻ ബാങ്ക്

6. കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ ഏറ്റവും വലിയ ഓൺലൈൻ പരീക്ഷാ കേന്ദ്രം അടുത്തിടെ സ്ഥാപിതമായ സ്ഥലം ?
Answer :- കോഴിക്കോട്

7. ഇന്റർബ്രാൻഡ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ബ്രാൻഡ് മൂല്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനത്തെത്തിയ കമ്പനി ?

Answer :- ആപ്പിൾ (ഗൂഗിൾ, കോക്കകോള രണ്ടും മൂന്നും സ്ഥാനങ്ങളിൽ)

8. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഹജ് തീർഥാടനം സംബന്ധിച്ചുള്ള ചുമതലകൾ അടുത്തിടെ ഏറ്റെടുത്ത മന്ത്രാലയം ?
Answer :- ന്യൂനപക്ഷകാര്യ മന്ത്രാലയം

9. പിക്സൽ എന്ന പേരിൽ അടുത്തിടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയ ഐ.ടി കമ്പനി ?
Answer :- ഗൂഗിൾ

10. പൊതുമേഖലാ സ്ഥാപനങ്ങൾ നിർമിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി കെൽട്രോൺ പരീക്ഷണാർത്ഥം ആരംഭിച്ച ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ?
Answer :- കെലിബൈ.കോം

11. ഈ വർഷം ഡിസംബറിൽ നടക്കുന്ന 60 സ്‌കൂൾ കായികമേളയ്ക്ക് വേദിയാകുന്ന ജില്ല ?
Answer :- മലപ്പുറം

12. ട്രേഡ് യൂണിയനുകളുടെ ലോക ഫെഡറേഷന്റെ (WFTU) 17 കോൺഗ്രസിന് വേദിയാകുന്ന നഗരം?
Answer :- ഡർബൻ (ദക്ഷിണാഫ്രിക്ക)

13. 2016-ലെ സമാധാന നോബേൽ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
Answer :- ഹുവാൻ മാനുവൽ സാന്റോസ്
ഹുവാൻ മാനുവൽ സാന്റോസ്
1951 ൽ കൊളംബിയയിലെ ബൊഗോട്ടയിൽ ജനിച്ച സാന്റോസ് 2010 ൽ ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.കൊളംബിയയിൽ 52 വർഷം നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിച്ച് വിമത സംഘടനയായ ഫാർക്കുമായി സമാധാന ഉടമ്പടിയിൽ ഏർപ്പെടാൻ സാന്റോസ് നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് നൊബേൽ നൽകുന്നത്. ആകെ 376 നാമനിർദേശങ്ങളിൽ നിന്നാണ് സാന്റോസിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.1992നു ശേഷം ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ പൗരൻ സമാധാന നൊബേലിന് അർഹനാകുന്നത്. 1964ൽ ആരംഭിച്ച കൊളംബിയൻ ആഭ്യന്തര യുദ്ധത്തിൽ 2,60,000 പേരാണ് കൊല്ലപ്പെട്ടത്.വർഷങ്ങൾ നീണ്ടുനിന്ന സമാധാന ചർച്ചകൾക്കൊടുവിൽ രൂപംകൊണ്ട കരാർ 2016 സെപ്റ്റംബർ 26 ന് നിലവിൽ വന്നു.എന്നാൽ അടുത്തിടെ നടന്ന ഹിതപരിശോധനയില്‍ കരാറിന് വേണ്ടത്ര ജനപിന്തുണ ലഭിച്ചില്ല

14. ഒ.കെ.ആർ മേനോൻ പുരസ്‌കാരത്തിന് അർഹനായത് ആരാണ്?
Answer :- ടി.എൻ.പ്രതാപൻ
15. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സി.ടി.എം.എ ഗോപാലൻ നായർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആരാണ്?
Answer :-ഡോ.ടി.പി.ജേക്കബ്

RELATED POSTS

Current Affairs

Current Affairs October 2016

Post A Comment: