Kerala History and Years - 01

Share it:
Keralapschelper.com brings for its reader a new post series related with Kerala History. Read and Comment 
BC

 • BC 4000 - നവീനശിലായുഗകാലത്തെ ആയുധങ്ങൾഎറണാകുളം, കോഴിക്കോട് ജില്ലകളിൽനിന്നും കണ്ടുകിട്ടിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ബിസി 4000ന് അടുത്ത് നവീന ശിലായുഗകാലത്താണ് കേരളത്തിൽ മനുഷ്യവാസം ആരംഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. 
 • BC 3000 - കേരളത്തിലെ ജനങ്ങളും സിന്ധുനദീതട നിവാ സികളും തമ്മിൽ കടൽമാർഗവ്യാപാരം. 
 • BC 2000 - ഏലം, പട്ട മുതലായ സുഗന്ധദ്രവ്യങ്ങൾക്കായി അസീറിയ, ബാബിലോണിയ തുടങ്ങിയ ദേശങ്ങളിലെ കച്ചവടക്കാർ കേരളത്തിലെത്തി. 
 • BC 1000 - കേരളത്തിലെ ആനക്കൊമ്പ്, മയിൽ, കുരങ്ങ് എന്നിവ ഇസ്രായേലിലെ സോളമൻ രാജാവിന് കടൽമാർഗം എത്തിക്കുന്നു. 
 • BC 700 - മെഡിറ്ററേനിയൻ പ്രദേശത്തുനിന്ന് ദ്രാവിഡർ കേരളത്തിലെത്തി. 
 • BC 330 - ചന്ദ്രഗുപ്തമൗര്യന്റെ രാജധാനിയിലെത്തിയ യവന സഞ്ചാരിയായ മെഗസ്തനീസിന്റെ "ഇൻഡിക്ക'യിൽ കേരളത്തെക്കുറിച്ച് പരാമർശം. 
 • മൂന്നാംശതകം. കേരളത്തിലേക്ക് ജൈന, ബുദ്ധമതങ്ങൾ പ്രവേശിച്ചു. തൃക്കണാമതിലകം, കല്ലിൽ, ഗണപതിവട്ടം (സുൽത്താൻ ബത്തേരി), ചിതറാൽ (ഇപ്പോൾ തമിഴ്നാട്ടി ലെ കന്യാകുമാരി ജില്ലയിൽ) എന്നിവ ജൈന കേന്ദ്രങ്ങളായി വികസിച്ചു. ബുദ്ധമതകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ശ്രീമൂലവാസം (ഇത് ആലപ്പുഴ ജില്ലയിലാണ് എന്നു കരുതപ്പെടുന്നു) 
 • BC 270 - മൗര്യ ചക്രവർത്തി അശോകന്റെ (ഭരണകാലം ബി സി 273-232) രണ്ടാം ശിലാശാസനത്തിൽ കേരളപുത്രന്മാരെപ്പറ്റി പരാമർശം. 
 • ബിസി രണ്ടാം ശതകം. കേരളത്തെപ്പറ്റി ഈജിപ്തുകാര നായ ടോളമിയുടെ പരാമർശം.  
AD
 • AD സംഘകാലം (എഡി ആദ്യ നൂറ്റാണ്ടുകൾ) സംഘകാലത്തെ പ്പറ്റി ചരിത്രകാരന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പ്രൊഫ. ശ്രീധരമേനോൻ ഒന്നുമുതൽ നാലു വരെയും ഇളം കുളം പി.എൻ.കുഞ്ഞൻപിള്ള നാലുമുതൽ എട്ടുവരെയുമുള്ള നൂറ്റാണ്ടുകൾ സംഘകാലമായി കണക്കാക്കുന്നു. പ്രാമാണിക തമിഴ് ചരിത്രകാരന്മാരായ എസ് വൈയ്യാഫുരിപിള്ളയും കെ. എ. നീലകണ്ഠശാസ്തിയും എ. ഡി. ര ണ്ടാം നൂറ്റാണ്ടോളം പഴക്കമുണ്ടാകാമന്നാണഭിപ്രായപ്പെട്ടി ട്ടുള്ളത്. ഈ കാലഘട്ടത്തിൽ കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു.
കാലവർഷക്കാറ്റിന്റെ (മൺസൂൺ) ഗതി 
 • AD 45 - ഈജിപ്ഷ്യൻ നാവികൻ ഹിപ്പാലസ് തെക്കുപടിഞ്ഞാ റൻ കാലവർഷക്കാറ്റിന്റെ (മൺസൂൺ) ഗതി കണ്ടുപിടിച്ചു. പേർഷ്യൻ ഉൾക്കടലിൽനിന്ന് മുസിരിസിലേക്ക് (കൊടുങ്ങല്ലൂർ) നേരിട്ടുള്ള സമുദ്രസഞ്ചാരം സാധ്യമാക്കിയത് ഈ കണ്ടുപിടിത്തമാണ്. 
 • AD 50 - ചേരരാജാക്കൻമാരുടെ കേരളാകമണത്തിന് തുടക്കം. എ.ഡി.125 ആയപ്പോഴേക്കും കുട്ടനാട്, വേണാട്,പൊറൈനാ (ഇന്നത്തെ പാലക്കാട്) എന്നീ ദേശങ്ങൾ കീഴടക്കി. 
സെന്റ് തോമസിന്റെ വരവ് 

 • AD 52 - യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യരിലൊരാളായ സെന്റ് തോമസ് കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയിൽ വന്നിറങ്ങി. ക്രിസ്തുമത പ്രചാരണാർഥം കോട്ടക്കാവ്, പാലയൂർ, കൊക്കോതമംഗലം, നിരണം, നിലയ്ക്കക്കൽ, കൊല്ലം, തിരുവാംകോട് എന്നിങ്ങനെ ഏഴ് സ്ഥലങ്ങളിൽ അദ്ദേഹം പള്ളികൾ സ്ഥാപിച്ചു (സെന്റ് തോമസ് കേരളത്തിൽ വന്നിരുന്നില്ല എന്നഭിപ്രായപ്പെടുന്ന ചരിത്രകാരൻമാരും ഉണ്ട്). എ.ഡി. 72-ൽ ചെന്നെയ്ക്കുസമീപം മൈലാപ്പൂരിൽവച്ച സെന്റ് തോമസ് രക്തസാക്ഷിത്വം വരിച്ചു.
Share it:

Kerala History

Post A Comment: