Kerala PSC Current Affairs March 2016

Current Affairs March 2016 for PSC | Current Affairs March 2016 for PSC | Current Affairs 2016 for Kerala PSC Exams | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | Current affairs Quiz June 2016 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------
* 2015 ലെ ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹെബ്‌ ഫാൽക്കെ പുരസ്കാര ജേതാവ്‌ ആരാണ് ?
മനോജ്‌ കുമാർ [ ഭരത്‌ കുമാർ എന്ന പേരിലാണ്‌ ബോളിവുഡ്‌ നടനും സംവിധായകനുമായ മനോജ്‌ കുമാർ പ്രസിദ്ധനായത്‌. ഹരിക്യഷ്ണ ഗിരി ഗോസ്വാമി എന്നാണ്‌ മനോജ്‌ കുമാറിന്റെ യഥാർഥ പേര്‌. 1957 ൽ പുറത്തിറങ്ങിയ ഫാഷൻ ആണ്‌ ആദ്യ ചിത്രം.1967 ൽ ഉപകാർ എന്ന ചിത്രം സംവിധാനം ചെയ്തു. പുരാബ്‌ ഓർ പശ്ചിം, ഉപകാർ, ക്രാന്തി, ഹരിയാലി ഓർ രാസ്ത, വോ കോൻ ഥി, ഹിമാലയ കി ഗോഡ്‌ മേം, നീൽ കമൽ, ശഹീദ്‌ തുടങ്ങിയവയാണ്‌ പ്രധാന ചിത്രങ്ങൾ. 1992 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 10 ലക്ഷം രൂപയും സ്വർണ കമലവും അടങ്ങുന്നതാണ്‌ പുരസ്കാരം.]

 * വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യ ലോക്‌സഭാ സ്പീക്കറായിരുന്ന വ്യക്തി?
പി.എ സാങ്ങ്‌മ [മുൻ ലോക്‌സഭാ സ്പീക്കർ പി.എ സാങ്ങ്‌മ അന്തരിച്ചു.1996 ൽ ആണ്‌ സ്പീക്കർ പദവയിൽ എത്തിയത്‌. 1988 മുതൽ 1990 വരെ മേഘാലയ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. ]


* ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ?
കേരളം,തമിഴ്‌നാട്‌,പുതുച്ചേരി,പശ്ചിമ ബംഗാൾ, അസം

* എത്ര വോട്ടർമാരാണ്‌ സംസ്ഥാനത്ത്‌ ആകെയുള്ളത്‌?
2,56,27,620

* ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നിയമസഭാ മണ്ഡലം ഏതാണ്?
ആറൻമുള 

* ഏറ്റവും കുറവ് വോട്ടർമാരുള്ള നിയമസഭാ മണ്ഡലം ഏതാണ്?
 കോഴിക്കോട്‌ സൗത്ത്

* നാഷണൽ ഫിലിം ആർക്കൈവ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ സ്ഥാപകനും ആദ്യ ഡയറക്‌ടറുമായ വ്യക്തി?
പി.കെ നായർ [ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ രാജാ ഹരിശ്‌ചന്ദ്ര അടക്കം ആയിരക്കണക്കിന്‌ ചിത്രങ്ങളുടെ പ്രിന്റുകൾ കണ്ടെത്തി ആർക്കൈവ്‌സിലെത്തിച്ച്‌ സൂക്ഷിച്ചത്‌ പി.കെ നായരുടെ നേത്യത്വത്തിലാണ്‌. 'സെല്ലുലോയ്ഡ്‌ മാൻ' എന്ന വിശേഷണത്തിലാണ്‌ ഇദ്ദേഹം ചലച്ചിത്ര ലോകത്ത്‌ അറിയപ്പെടുന്നത്‌. ]

* കോഴിക്കോട്‌ ലൈറ്റ്‌ മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം അടുത്തിടെ മുഖ്യമന്ത്രി നിർവഹിച്ചു. എവിടെ മുതൽ എവിടെ വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്?
 കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ മുതൽ മീഞ്ചന്ത വരെ 13.33 കിലോമീറ്ററിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. [കേരള റാപിഡ്‌ ട്രാൻസിറ്റ്‌ കോർപറേഷൻ ലിമിറ്റഡാണ്‌ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്‌.]

* പ്രപഞ്ചത്തിൽ ഇതുവരെ അറിയപ്പെടുന്നതിൽ ഏറ്റവും അകലത്തിലുള്ള ഗാലക്സി കണ്ടെത്തി. എങ്ങനെയാണ് അതിനു പേര് നല്കിയിരിക്കുന്നത്?
GN-z11 [ഹബ്ബിൾ ടെലിസ്കോപ്പിന്റെ സഹായത്തോടെയാണ് 1340 കോടി പ്രകാശ വർഷം അകലെയുള്ള GN-z11 എന്ന ഗാലക്സിയെ കണ്ടെത്തിയത്‌]

* കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ സ്പോർട്സ്‌ സിറ്റി സ്ഥാപിതമാകുന്നത് എവിടെയാണ്? കൊച്ചി [ സച്ചിൻ ടെണ്ടുൽക്കറിനും ഇതിൽ ഉടമസ്ഥാവകാശമുണ്ട്‌.]

കൂടുതൽ ചോദ്യങ്ങൾ ഏപ്രിൽ 5-ന് പുറത്തിറങ്ങുന്ന വിജയപഥം ഇ-മാസികയിൽ

RELATED POSTS

Current Affairs

Current Affairs March 2016

Post A Comment:

0 comments: