Kerala PSC Under Right to Information Act

ന്യൂഡല്‍ഹി: പി.എസ്.സിയെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി ഉത്തരവ്. 2011-ലെ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പി.എസ്.സി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്‌. ഉത്തരക്കടലാസ് നോക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുത് എന്ന നിബന്ധനയോടെയാണ് ജസ്റ്റിസ് എം.വൈ മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
പി.എസ്.സി വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണെങ്കില്‍ ജോലിഭാരം വര്‍ധിക്കുമെന്നും ചെലവ് വര്‍ധിക്കുമെന്നും പി.എസ്.സി പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പി.എസി.സി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പി.എസ്.സിയുടെ വാദങ്ങള്‍ തള്ളിയ സുപ്രീംകോടതി ഭരണഘടന സ്ഥാപനമായ പി.എസ.സി സംശയത്തിന് അതീതമായിരിക്കണം എന്ന് വ്യക്തമാക്കി. മാത്രമല്ല വിവരാകാശത്തിന്റെ കീഴില്‍ കൊണ്ടുവരുന്നത് പി.എസ്.സിയുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ധിക്കാന്‍ സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതോടെ പരീക്ഷയുടെ രഹസ്യ സ്വഭാവം ഇല്ലാതകുമെന്നും ഉദ്യോഗാര്‍ത്ഥി പ്രകടനം വിലയിരുത്താന്‍ ഉത്തരക്കടലാസ് ചോദിക്കുകയാണെങ്കില്‍ നല്‍കണമെന്നും 2011-ലെ ഹൈക്കോടതി വിധിയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. വിവരങ്ങല്‍ വെളിപ്പെടുത്തുന്നത് പി.എസ്.സിയുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തിയാണ് അന്ന്  ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.


കടപ്പാട് :- മാതൃഭൂമി
New Delhi: The Supreme Court has ordered to bring the Kerala Public Service Commission (KPSC) under the ambit of Right to Information (RTI) Act. Dismissing the plea submitted by KPSC, the SC has upheld the verdict issued by Kerala High Court in this regard in 2011. The Division Bench headed by Justice M Y Mishra issued the order on condition that the identity of evaluators should not be made public. The KPSC had approached the Apex Court stating that the workload and expenses would go up and the secrecy of the exam would be affected once the institution is brought under the ambit of RTI Act. Rejecting the contentions put forth by KPSC, the SC noted that a constitutional organisation like KPSC should be above suspicion. Moreover, this will help in enhancing the transparency and credibility of the institution, it added.

RELATED POSTS

News

Post A Comment:

0 comments: