Kerala PSC Malayalam General Knowledge Questions and Answers - 268

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ------------------------------
കുറിച്യർ കലാപം - 1812  
----------------------------

1805-ലെ പഴശ്ശി കലാപത്തിനുശേഷം വയനാട് മേഖലയിലെ ബ്രിട്ടീഷ് തേർവാഴ്ചയും സാമ്പത്തിക ചൂഷണത്തിനുമെതിരെ ആദിവാസികൾ നടത്തിയ സായുധ കലാപമാണ്‌ കുറിച്യർ ലഹള.

കാർഷിക മേഖലയിൽ സ്വാശ്രയത്വം നഷ്ടപ്പെട്ട വയനാട്ടിലെ ആദിവാസികളായ കർഷകരുടെ ജീവിതം ദുരിതപൂർണമായിത്തീർന്നു. ബ്രിട്ടീഷുകാരുടെ പുതിയ നികുതി നയവും റവന്യു പരിഷ്കരണവും കുറിച്യരേയും കുറുമ്പരേയും സായുധകലാപത്തിന് പ്രേരിപ്പിച്ചു.

1812 മാർച്ച്‌ 25-ന് മല്ലൂരിൽ കുറിച്യരുടെ ഒരു ആലോചനായോഗം പിരിച്ചുവിടാൻ പോലീസുകാർ ബലം പ്രയോഗിച്ചതോടെയാണ് കലാപം ആരംഭിച്ചത്.

കുറിച്യരുടെയും കുറുമ്പരുടെയും നേതൃത്വത്തിൽ ആദിവാസികൾ അമ്പും വില്ലും ഉപയോഗിച്ച് കമ്പനി സൈന്യത്തിനെതിരെ പടപൊരുതി. 

സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾ ആക്രമിക്കപ്പെട്ടു.

'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്ന് പുറത്താക്കുക' എന്നതായിരുന്നു മുദ്രാവാക്യം.

ബ്രിട്ടീഷുകാർക്ക് കനത്ത വെല്ലുവിളി ഉയർത്തിയ കലാപം 1812 മെയ്യിൽ അടിച്ചമർത്തി.

ദക്ഷിണേന്ത്യയിലെ ഏക ഗിരിവർഗ്ഗ കലാപമായ കുറിച്യർ ലഹളയ്ക്ക് നേത്രുത്വം നൽകിയവർ :- ആയിരം വീട്ടിൽ കോന്തപ്പൻ, രാമനമ്പി, വേണ്ൻകലോൻ കേളു . 

RELATED POSTS

Expected Malayalam Questions

History

Kalapam

KERALA

Post A Comment:

0 comments: