Daily Current Affairs 18th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1.ഇന്ത്യയുടെ ചാര സംഘടനയായ റിസർച്ച്‌ ആൻഡ്‌ അനാലിസിസ്‌ വിങ്ങിന്റെ മുൻ ഡയറക്ടറും സ്ഥാപകാംഗവുമായ കെ.ശങ്കരൻ നായർ ബാംഗ്ലൂരിൽ അന്തരിച്ചു.1985 ൽ പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്‌. 'ഇൻസൈഡ്‌ ഐബി ആൻഡ്‌ റോ: ദി റോളിംഗ്‌ സ്റ്റോൺ ദാറ്റ്‌ ഗാതേഡ്‌ മോസ്‌' ആണ്‌ ആത്മകഥ.
2.വിശ്വ ഹിന്ദു പരിഷത്തിന്റെ മുൻ രാജ്യാന്തര വർക്കിങ്ങ്‌ പ്രസിഡന്റും അയോധ്യ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യ ശിൽപിയുമായ അശോക്‌ സിംഗൾ ഗുഡ്ഗാവിൽ അന്തരിച്ചു.
3. ഓസ്ട്രേലിയൻ പേസ്‌ ബൗളർ മിച്ചൽ ജോൺസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.പെർത്തിൽ ന്യൂസിലൻഡിനെതിരായി നടന്ന രണ്ടാം ടെസ്റ്റ്‌ മത്സരത്തിനൊടുവിലാണ്‌ വിരമിക്കൽ പ്രഖ്യാപിച്ചത്‌.ഓസ്ട്രേലിയക്ക്‌ വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ നാലാമത്തെ ബൗളറും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ലോകത്തെ മൂന്നാമത്തെ ഇടംകൈയൻ പേസ്‌ ബൗളറുമാണ്‌.2005 ൽ ന്യൂസിലൻഡിനെതിരെ തന്നെയാണ്‌ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്‌.2009 ലും 2014 ലും ഐ.സി.സി പ്ലെയർ ഓഫ്‌ ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.
4. ഇന്ത്യയിലെ ആദ്യത്തെ റൂബി കംപ്യൂട്ടിങ്ങ്‌ ഭാഷ ആഗോള പരിശീലന കേന്ദ്രം കൊച്ചിയിൽ സ്ഥാപിക്കും.ജപ്പാൻ ഗവൺമെന്റിന്റെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
5. കാലിക്കറ്റ്‌ സർവകലാശാല വൈസ്‌ ചാൻസലറായി ഡോ.കെ മുഹമ്മദ്‌ ബഷീറിനെ നിയമിക്കും.
6. പ്രധാനമന്ത്രി ആവാസ്‌ യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ 15 നഗരങ്ങളിലായി 25,000 വീടുകൾ നിർമ്മിച്ചു നൽകും.
7. ഓക്സ്ഫോർഡ്‌ നിഘണ്ടു 2015 ലെ വേഡ്‌ ഓഫ്‌ ദി ഇയർ ആയി 'Tears of joy' എന്ന സ്മൈലിയെ തിരഞ്ഞെടുത്തു.ആദ്യമായാണ്‌ ഒരു സ്മൈലിയെ വേഡ്‌ ഓഫ്‌ ദി ഇയർ ആയി പ്രഖ്യാപിക്കുന്നത്‌

RELATED POSTS

Daily Current Affairs

Post A Comment:

0 comments: