Kerala PSC Malayalam General Knowledge Questions and Answers - 244

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
വൈസ്രോയിമാർ - 4 
വെല്ലസ്ലി പ്രഭു (1798 - 1805)
----------------
1. സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ച ഗവർണർ ജനറൽ.


2. ഹൈദരാബാദ് നിസാമാണ് ഇംഗ്ലീഷുകാരുമായി സൈനിക സഹായ വ്യവസ്ഥയിൽ ഏർപ്പെട്ട ആദ്യ ഭരണാധികാരി.

3. റിച്ചാർഡ്‌ കോളി വെല്ലസ്ലി എന്നാണ് മുഴുവൻ പേര്.

4. വെല്ലസ്ലി പ്രഭുവിൻറെ സഹോദരനാണ് നെപ്പോളിയൻ ബോണപ്പാർട്ടിനെ വാട്ടർലൂ യുദ്ധത്തിൽ തോൽപിച്ച ആർതർ വെല്ലസ്ലി അഥവാ ഡ്യുക്ക് ഓഫ് വെല്ലിംഗ്ടണ്‍.

5. പിൽകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം വരെ ഉയർന്ന ആർതർ വെല്ലസ്ലി അറിയപ്പെട്ട മറ്റൊരു പേരാണ് വെല്ലിംഗ്ടണ്‍ പ്രഭു.

6. ബ്രിട്ടീഷുകാർ ടിപ്പു സുൽത്താനെ തോൽപ്പിച്ച് വധിച്ച നാലാം മൈസൂർ യുദ്ധം നടന്നത് വെല്ലസ്ലി പ്രഭുവിൻറെ കാലത്താണ് (1799). മൈസൂറിലെ പല ഭാഗങ്ങളും ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടു. 

7. രണ്ടാം മറാത്ത യുദ്ധവും (1803 - 05) വെല്ലസ്ലിയുടെ കാലത്തായിരുന്നു. 

8. തഞ്ചാവൂർ, കർണാടിക് പ്രദേശങ്ങൾ ബ്രി ട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടതോടെ മദ്രാസ് പ്രസിഡൻസി രൂപവത്കൃതമായി. 

9. ലേക പ്രഭുവിന്റെ നേതൃത്വത്തിൽ 1803-ൽ ഡൽഹിയും ആഗ്രയും പിടിച്ചെടുക്കുകയും മുഗൾ ചക്രവർത്തിയെ ഈസ്റ്റിന്ത്യാക്കമ്പനിയുടെ സംരക്ഷണത്തിലാക്കുകയും ചെയ്തു. 

10. ഇന്ത്യയെ ആക്രമിക്കുന്നതിന് നെപ്പോളിയ ൻ 1801-ൽ റഷ്യയിലെ സാർ ചക്രവർത്തി യുമായി ഉടമ്പടിയിൽ ഏർപ്പെട്ടത് വെല്ലസ്ലി പ്രഭുവിന്റെ കാലത്താണ്. 


11. 1799-ൽ വെല്ലസ്ലി പ്രഭു തന്റെ പ്രതിനിധി യായി മെഹ്ദി അലിയെ പേർഷ്യയിലെ ഷായുടെ രാജസദസ്സിലേക്ക് അയച്ചു. പേർഷ്യയിലെ ഷായുമായി വെല്ലസ്ലി ഒരു ഉടമ്പടിയിലേർപ്പെടുകയും അതിൻപ്രകാരം ഷാ തന്റെ രാജ്യത്ത് ഫ്രഞ്ചുസേനയ്ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു. 

12. നെപ്പോളിയനുമായി യുദ്ധം ചെയ്യാൻ വെ ല്ലസ്ലി 1800-ൽ ഇന്ത്യൻ പട്ടാളത്തെ ഈജി പ്തിലേക്ക് അയച്ചു. 

13. കൽക്കത്ത, ബോംബെ, മദ്രാസ് എന്നിവയ്ക്ക് ക്കിടയിൽ നേരിട്ട് ആശയവിനിമയം നടത്തു ന്നതിന് 1800-ൽ സംവിധാനമേർപ്പെടുത്തി. 

14. 1800-ൽ കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചു. 

15. ഇന്ത്യാചരിത്രത്തിൽ വെല്ലസ്ലി പ്രഭു അറി യപ്പെടുന്ന മറ്റൊരു പേരാണ് മോർണിങ്ട ൺ പ്രഭു. 

16. തിരുവിതാംകൂർ ദിവാനായിരുന്ന കേശവപിള്ളയ്ക്ക് രാജാ എന്ന ബഹുമതി നൽകിയത് അദ്ദേഹമാണ്.

RELATED POSTS

Expected Malayalam Questions

വൈസ്രോയിമാർ

Post A Comment:

0 comments: