What is Cut Off Mark??

കട്ട് ഓഫ്‌ മാർക്ക് എങ്ങനെ?
ഓരോ തിരഞ്ഞെടുപ്പിനും അറിയിച്ചിട്ടുള്ള ഒഴിവുകൾ , ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ, പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥികൾ നേടുന്ന മാർക്കിന്റെ ഏറ്റക്കുറച്ചിലുകൾ എന്നിവ അനുസരിച്ചാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഏറ്റവും കുറഞ്ഞ മാർക്ക് (കട്ട്‌ ഓഫ്‌ മാർക്ക്‌) നിശ്ചയിക്കുന്നത്. അതായത് കൂടുതൽ
ഉദ്യോഗാർഥികൾ ഉയർന്ന മാർക്ക് നേടുകയാണെങ്കിൽ കട്ട്‌ ഓഫ്‌ മാർക്ക്‌ കൂടുതൽ ആയിരിക്കും. ഉദ്യോഗാർഥികളുടെ പ്രകടനം ശരാശരിയും ഒഴിവുകൾ കൂടുതലും ആണെങ്കിൽ കൂടുതൽ ഉദ്യോഗാർഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നതിനാൽ കട്ട്‌ ഓഫ് മാർക്ക്‌ അതിനനുസരിച്ച് കുറഞ്ഞിരിക്കും. ഒഴിവുകൾ കുറവാണെങ്കിൽ തിരിച്ചും സംഭവിക്കാം.
ഓരോ തിരഞ്ഞെടുപ്പിനും അതാത് തസ്ഥികകളുടെ ആവശ്യകത അനുസരിച്ചാണ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കുറഞ്ഞ മാർക്ക് നിശ്ചയിക്കുന്നത്. പി.എസ്.സിയുടെ പൂർണ്ണ യോഗങ്ങളിലാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുക. 

RELATED POSTS

Know PSC

Post A Comment:

0 comments: