PSC Malayalam Questions and Answers - 143

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
ശാസ്ത്രം 
മനുഷ്യരാശിയുമായി ഏറ്റവും ബന്ധമുള്ള ഒരു വിഷയമാണ് ശാസ്ത്രം. നമ്മുടെ സമഗ്ര മേഖലകളിലും ശാസ്ത്രത്തിന്റെ സംഭാവന അതുല്യവും അമൂല്യവുമാണ്. "ശാസ്ത്രത്തിന്റെ പദാവലിയിൽ പരാജയത്തിന് സ്ഥാനമില്ല" എന്നാണ് നമ്മുടെ രാഷ്ട്രപിതാവ്‌ അഭിപ്രായപ്പെട്ടത്.

എന്താണ് ശാസ്ത്രം??
ശാസ്ത്രത്തിന് വ്യക്തമായ ഒരു നിർവചനം കൊടുക്കുക പ്രയാസമാണ്. എന്നിരുന്നാലും ശാസ്ത്രത്തിന് ഒഴിച്ചു കുട്ടാൻ കഴിയാത്ത രണ്ടു വസ്തുതകളാണ് പരീക്ഷണവും നിരീക്ഷണവും. സുക്ഷമമായി ഒരു വസ്തുതയെ വിലയിരുത്തുന്നതാണ് നിരീക്ഷണം (Observation ) ചുരുക്കത്തിൽ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ വസ്തുതകളെ വിലയിരുത്തുന്നതാണ് ശാസ്ത്രം.ഇന്ന് മനുഷ്യജീവിതത്തിലെ എല്ലാ തലങ്ങളിലും നമ്മൾ ശാസ്ത്രത്തിന്റെ സംഭാവന അനുഭവിക്കുന്നുണ്ട്.


ശാസ്ത്രത്തിന്റെ ഉത്ഭവം 



ശാസ്ത്രത്തിന്റെ ഉത്ഭവം എന്നുമുതലാണെന്ന് കൃത്യമായി പറയുക എന്നത് അസാദ്ധ്യമായ കാര്യമാണ്. എന്നാൽ പ്രകൃതിയിലെ ഓരോ മാറ്റങ്ങളും ,വൈവിധ്യമാർന്ന ജീവജാലങ്ങളും, പൂക്കളും സസ്യങ്ങളും എല്ലാം മനുഷ്യരിൽ ഒരു അന്വേഷണ ത്വര ഉണ്ടാക്കിയിരുന്നു. സുര്യോദയവും അസ്തമനവും അവനിൽ ആശ്ചര്യമുളവാക്കി. തീയുടെ കണ്ടുപിടിത്തവും കൃഷിയുടെ കണ്ടുപിടിത്തവും മനുഷ്യനിലെ ശാസ്ത്ര പ്രതിഭയെ വളർത്തിയെടുത്തു. ശാസ്ത്രത്തിന് അടിത്തറ പാകിയതും 'നവോഥാനത്തിന്റെ കളിത്തൊട്ടിൽ' എന്ന് വിശേഷിപ്പിക്കുന്ന ഗ്രീസിലാണ്. പ്ലേറ്റോയും അരിസ്റ്റോട്ടിലും മറ്റും ശാസ്ത്ര മേഖലയിൽ നല്കിയ സംഭാവനകൾ അമൂല്യമാണ്. "ശാസ്ത്രം" എന്ന പദം ഉണ്ടായത് തന്നെ ഒരു ലാറ്റിൻ വാക്കായ 'Sciendia' യിൽ നിന്നാണ്. ഈ പദത്തിന്റെ അർത്ഥം അറിവ് (Knowledge) എന്നാണ്. "ശാസ്ത്രം എന്നാൽ ഒരു മഹാ സാഗരമാണ്. അതിന്റെ തീരത്ത്‌ നിന്നും കക്കകളും ചിപ്പികളും പറക്കിനടക്കുന്ന ഒരു കൊച്ചു ബാലനാണ് ഞാൻ" എന്ന് പറഞ്ഞത് ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്ര പ്രതിഭ ഐസക് ന്യുട്ടൻ ആണ്.

ശാസ്ത്രത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. അവയെ നമ്മുക്ക് അടുത്ത ഭാഗത്തിൽ അടുത്തറിയാം.

RELATED POSTS

Expected Malayalam Questions

PSC Exam Notes

Post A Comment:

0 comments: