മന്നത്ത് പത്മനാഭൻ

Share it:
Renaissance of Kerala Brahmananda Swami Sivayogi | Chattampi Swami | Sree Nar ayana Guru | Vagbhatananda | Thycaud Ayya | Ayya Vaikundar | Poikayil Yohannan (Kumara Guru)Ayyankali | Pandit Karuppan | Mannathu Padmanabhan | V.T.Bhattathirippad | Dr. Palpu | Kumaranasan | Vakkom Moulavi | Blessed Kuriako se Elias Chavara | PSC Renaissance of Kerala | Kerala PSC Questions Renaissance of Kerala
-------------------------------------------------------------
1. ചങ്ങനാശ്ശേരി ക്കടുത്തുള്ള പെരുന്നയിൽ 1878 ജനുവരി 2 തിയതി ജനിച്ചു.
2. അച്ഛൻ വാകത്താനത്ത് നീലമന ഈശ്വരൻ നമ്പൂതിരി.
3. അമ്മ ചിറമറ്റത്ത് പാർവതി അമ്മ.
4. ആദ്യകാല പേര് :- പത്മനാഭ പിള്ള 
5. താലികെട്ട് കല്യാണത്തിന് (പ്രായം ആകുന്നതിന് മുൻപേ നടത്തുന്ന കല്യാണം) എതിരെ ആഞ്ഞടിച്ച കേരള സാമുദായിക പരിഷ്കർത്താവ്‌.
6. 1902-ൽ വിവാഹം തൃക്കൊടി ത്താനം മേച്ചോട്ട് വീട്ടിൽ കല്യാണിയമ്മ (1912-ൽ ടൈഫോയിഡ് ബാധിച്ചു മരിച്ചു.)
7. 1910-ൽ പെരുന്നയിൽ കരയോഗമന്ദിരം പണികഴിപ്പിച്ചു.
8. 1913-ൽ ചങ്ങനാശ്ശേരിയിൽ താലൂക്ക് നായർ സമാജം രൂപീകരിച്ചു.
9. 1914 ഒക്ടോബർ 31-ന് പെരുന്നയിൽ മന്നത്തുവീട്ടിൽ 14 യുവാക്കൾ ചേർന്ന് നായർ സമുദായ ഭൃത്യജനസംഘം രൂപീകരിച്ചു.
10. പൂനെയിൽ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ചിരുന്ന സംഘടനയായ 'സർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി'യുടെ  ചുവടു പിടിച്ചാണ് ഭൃത്യജനസംഘം രൂപീകരിച്ചത്.

11. സ്ഥാപക പ്രസിഡന്റ് കെ.കേളപ്പൻ 
12. സ്ഥാപക സെക്രട്ടറി മന്നത്ത് പത്മനാഭൻ.
13. 1915-ൽ ചങ്ങനാശ്ശേരിയിൽ വച്ചു നടന്ന സമസ്ത കേരള നായർ മഹാസമ്മേളനത്തിൽ വച്ച് നായർ സർവീസ് സൊസൈറ്റി സ്ഥാപിതമായി.
14. 1915-ൽ NSS -ന്റെ ആദ്യ സ്കൂൾ കോട്ടയത്തെ കറുകച്ചാലിൽ സ്ഥാപിതമായി.
15. നായർ സർവീസ് സൊസൈറ്റിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്  ഭൃത്യജനസംഘം ആണ്.
16. 1921-ൽ ശ്രീമൂലം പ്രജാ സഭാംഗം ആയി.

17. സി.വി.രാമൻ പിള്ളയും സി.കൃഷ്ണപിള്ളയും ചേർന്ന് രൂപീകരിച്ച സംഘടനയാണ് മലയാളി സഭ, പിന്നത്തെ കേരളീയ നായർ സംഘടന.
18. തൃശ്ശൂരിലെ വടക്കാഞ്ചെരിയിൽ ഉത്തര കേരള നായർ സമാജം മന്നം സ്ഥാപിച്ചു.
19. 1945-ൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു പ്രസിഡന്റ് ആയി.
20. 1947-ൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച് State Congress-ൽ ചേർന്നു .
21. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ President.
22. 1950-ൽ National Democratic Congress എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നല്കി.
23. 1951-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം നേതാവ് ശങ്കറുമായി ചേർന്ന് ഹിന്ദു മണ്ഡലം രൂപീകരിച്ച് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ചു.
24. 1951-ൽ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ഭാരതകേസരി പട്ടം നല്കി ആദരിച്ചു.
25. 1966-ൽ പദ്മ ഭൂഷൻ ലഭിച്ചു.
26. 1970 ഫെബ്രുവരി 25-ന് അന്തരിച്ചു.
27. 1989-ൽ സ്മരണാർത്ഥം ഇന്ത്യൻ തപാൽ വകുപ്പ് പോസ്റ്റൽ സ്റ്റാമ്പ്‌ ഇറക്കി.

28. ഉത്തരവാദിത്വ ഭരണത്തിനായി സന്ധിയില്ലാ സമരം ചെയ്ത മന്നം പ്രസിദ്ധമായ മുതുകുളം പ്രസംഗം നടത്തി.
29. England -ലെ Oxford University -യിൽ മലയാളത്തിൽ പ്രസംഗിച്ചു.
കൃതികൾ 
1. പഞ്ചകല്യാണ നിരൂപണം 
2. ഞങ്ങളുടെ FMS യാത്ര 
3. ചങ്ങനാശ്ശേരിയുടെ ജീവചരിത്ര നിരൂപണം
ജീവചരിത്രം 
1. N.ചന്ദ്രശേഖരൻ നായർ - മന്നത്ത് പത്മനാഭൻ
2. പ്രസന്നൻ.G.മുല്ലശ്ശേരി - മന്നത്ത് പത്മനാഭൻ
3. വെളങ്കുന്നത്ത് കരുണാകരൻ നായർ - മന്നത്ത് പത്മനാഭൻ
--------------------------------

Attention Please :- Dear Readers do U have any PSC Previous Question Papers with You ? If Yes Just e-mail Me - keralaapschelper@gmail.com OR krishnakripamail@gmail.com
Share it:

Renaissance

Post A Comment:

1 comments: