അയ്യങ്കാളി

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 070
--------------------------------------------------------

നൂറ്റാണ്ടുകളായി അവശതയനുഭവിച്ചു കൊണ്ടിരുന്ന അധ:സ്ഥിത വിഭാഗങ്ങളുടെ സമൂഹിക ഉന്നമനത്തിന് വേണ്ടി നടത്തിയ സമരങ്ങൾക്ക് നേതൃത്വം നല്കിയ അയ്യങ്കാളി  മഹാത്മാഗാന്ധിയുടെ പ്രശംസയ്ക്ക് പാത്രമായ സാമുഹിക പരിഷ്ക്ർത്താവ് ആണ്

1863 ഓഗസ്റ്റ്‌ 28ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ചു . അയ്യനും മാലയുമായിരുന്നു മാതാപിതാക്കൾ . 

1905-ല് അയ്യങ്കാളി വെങ്ങാനൂരിൽ അവശസമുദായങ്ങൾക്കായി    ഒരു കുടിപ്പള്ളിക്കുടം (നിലത്തെഴുത്തുപള്ളി) സ്ഥാപിച്ചു . ഈ വിഭാഗങ്ങൾക്ക് വേണ്ടി കേരളത്തിൽ ഉണ്ടായ ആദ്യ വിദ്യാലയമാണ് ഇത് . എന്നാൽ ഓലയും മുളയും കൊണ്ട് നിർമിച്ച പള്ളിക്കുടം അന്ന് രാത്രി തന്നെ സവർണഹിന്ദുക്കൾ തീ വച്ച് നശിപ്പിച്ചു . നിരാശനാകാതെ അയ്യങ്കാളിയും സംഘവും മറ്റൊരു പുര അതേ സ്ഥാനത്ത് നിർമിച്ചു . 1914-ൽ സാധുജനപരിപാലന സംഘത്തിന് ഈ സ്കൂൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി . പുതുവൽവിളാകം സ്കൂൾ എന്ന് ഇതിനെ പുനർ നാമകരണം ചെയ്തു .    


സാധുജനപരിപാലന സംഘം സ്ഥാപിതമായത് 1907 ലാണ് . എസ്.എൻ.ഡി.പി യോഗത്തിന്റെ മാതൃകയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത് . താമസിയാതെ സംഘടനയ്ക്ക് തിരുവിതാംകൂറിൽ ഉടനീളം ശാഖകൾ ഉണ്ടാകുകയും അത് ഹരിജന ഉദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക്കയും ചെയ്തു . മൂന്ന് വർഷത്തിനുള്ളിൽ വെങ്ങാനൂരിൽ സാധുജനപരിപാലന സംഘം സ്വന്തമായി ഭൂമി വാങ്ങി .


എസ്.എൻ.ഡി.പി യോഗം വഴി ഈഴവർ നേടിയെടുത്ത വിദ്യാഭ്യാസ സ്വതന്ത്രം യാതനയനുഭവിക്കുന്ന സമുദായങ്ങൾക്കും നേടിയെടുക്കുന്നതിനായിരുന്നു സംഘത്തിന്റെ ആദ്യ ശ്രമം . നിവേദനങ്ങളിലൂടെയും സവർണ സമുദായങ്ങളുമായുണ്ടായ സംഘർഷങ്ങളിലൂടെയും സംഘം ലക്ഷ്യം നേടിയെടുത്തു.  

PSC Malayalam Questions and Answers - 061 മുതൽ 72 വരെയുള്ള പോസ്റ്റുകൾ നവോത്ഥാന നായകന്മാർക്കായി മാറ്റി വച്ചിരിക്കുന്നു.
വായിക്കു... പി.എസ് .സി.റാങ്ക് ലിസ്റ്റിൽ ഇടം നേടുക. 

RELATED POSTS

Renaissance

നവോത്ഥാന നായകന്മാർ

Post A Comment:

0 comments: