ചാവറ കുര്യാക്കോസ് ഏലിയാസ്‌ - 2

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 062
--------------------------------------------------------

കേരളത്തില്‍ കത്തോലിക്കാസഭയുടെ ആദ്യത്തെ Press മാന്നാനത്ത്‌ 1844-ല്‍ ആരംഭിച്ചത് കുര്യാക്കോസ് അച്ചനാണ്. വിദേശികളുടെ സഹായം കൂടാതെ കേരളത്തില്‍ സ്ഥാപിതമായ ആദ്യത്തെ അച്ചടിശാലയാണ് ഇത്. ദീപിക ദിനപത്രം ( Deepika Newspaper ) 1887-ല്‍ പുറത്തുവന്നത് ഇവിടെ നിന്നാണ്.അദ്ദേഹം തൃശ്ശൂരിലെ കൂനമ്മാവിലും മറ്റൊരു press ആരംഭിച്ചു.

1846-ല്‍ മാന്നാനത്ത്‌ ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ചാണ് ചാവറയച്ചന്‍ നവോത്ഥാനം സമാരംഭിച്ചത്. അവിടെ അദ്ദേഹം ദളിതരെയും പിന്നാക്കാവസ്ഥയില്‍പ്പെടുന്നവരെയും പ്രവേശിപ്പിച്ചു. വരേണ്യരെന്നു അഭിമാനിച്ചിരുന്ന നസ്രാണി ക്രിസ്ത്യനിമാര്‍ക്ക് പരമ പുച്ഛമായിരുന്ന പറയരെയും പുലയരേയും സമഭാവനയോടെ കണ്ട് അവരെ അദ്ദേഹം തന്‍റെ സ്ക്കുളിലേക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു.അധ:കൃതരായ ദളിതര്‍ക്കുവേണ്ടി മാന്നാനത്തും ആര്‍പ്പുക്കരയിലും പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. അക്കാലത്ത് അവര്‍ക്ക് സര്‍ക്കാര്‍ സ്ക്കുളുകളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിനു പുറമേ ഭക്ഷണം, വസ്ത്രം, പുസ്തകം മുതലായവ സൗജന്യമായി വിതരണം ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചു.

തമിഴ്, മലയാളം, സംസ്കൃതം, ലത്തീന്‍, സുറിയാനി, പോര്ച്ചുഗ്രീസ് , ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ നിരവധി ഭാഷകളില്‍ ചാവറയച്ചന് പാണ്ഡിത്യം ഉണ്ടായിരുന്നു.

മുഖ്യ കൃതികള്‍
  • ആത്മാനുതാപം (മഹാകാവ്യം)
  • അനസ്താസികയുടെ രക്തസാക്ഷ്യം 
  • ധ്യനസല്ലാപങ്ങള്‍ 
  • നല്ല അപ്പന്‍റെ ചാവരുള്‍ 
  • മരണവീട്ടില്‍ പാടുന്നതിനുള്ള പാന 
  • നാളാഗമങ്ങള്‍
1871 ജനുവരി 3 നു ചാവറയച്ചന്‍ അന്തരിച്ചു.അച്ചന്‍റെ ഭൗതികശരീരം മാന്നാന ത്താണ് സുക്ഷിച്ചിരിക്കുന്നത്‌ .കോട്ടയം ജില്ലയിലാണ് ഈ സ്ഥലം. 1986-ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.     

PSC Malayalam Questions and Answers - 061 മുതൽ 72 വരെയുള്ള പോസ്റ്റുകൾ നവോത്ഥാന നായകന്മാർക്കായി മാറ്റി വച്ചിരിക്കുന്നു.
വായിക്കു... പി.എസ് .സി.റാങ്ക് ലിസ്റ്റിൽ ഇടം നേടുക. 

RELATED POSTS

Renaissance

നവോത്ഥാന നായകന്മാർ

Post A Comment:

1 comments:

  1. Would you please add more in 'renaissance of kerala'
    1)ayya vaikundar
    2)poikayil yohannan
    3)pandit kuruppu
    4)mannathu padmanabhan
    5)Dr palpu
    6)kumaranasan
    7)vakkom moulavi

    ReplyDelete