Mission LDC Notes - 11 (Persons)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.


എ.ആർ.റഹ്മാൻ
1. ലോകപ്രശസ്തനായ ഇന്ത്യൻ സംഗീതജ്ഞൻ, കമ്പോസർ,സംഗീത സംവിധായകൻ ,ഗായകൻ , ഉപകരണവിദഗ്ദ്ധൻ, സംഗീത അവതാരകൻ എന്നിങ്ങനെ സംഗീതത്തിന്റെ സമസ്ത മേഖലകളിലും കഴിവു തെളിയിച്ച പ്രതിഭ. 
2. രണ്ടു ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ഏക ഇന്ത്യാക്കാരൻ 
3. രണ്ടു ദശകത്തോളമായി ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഭാവുകത്വത്തെ നിശ്ചയിക്കുകയും പുതിയ പരീക്ഷണങ്ങളിലൂടെ അതിനെ നവീകരിച്ചുകൊണ്ടിരിക്കുന്നു. 
4. ഓസ്കാർ ,ഗ്രാമി,ബാഫ്റ്റ,ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്കാരങ്ങൾ നേടിയ ഏക ഇന്ത്യാക്കാരൻ 
5. മദ്രാസ് മൊസാർട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
6. ചലച്ചിത്ര സംഗീതജ്ഞനായ ആർ.കെ.ശീഖറിന്റെ മകനായി 1966-ൽ ചെന്നൈയിൽ ജനനം. 
7. എ.എസ്.ദിലീപ് കുമാർ എന്നായിരുന്നു ചെറുപ്പത്തിലെ പേര്. പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും അള്ളാ രഖാ റഹ്മാൻ എന്ന് പേര് സ്വീകരിക്കുകയും ചെയ്തു. 
8. ഇളയരാജയുടെ കു‌ടെ കീബോർഡ് ആർടിസ്റ്റ് ആയി പ്രവർത്തിച്ചുകൊണ്ട് സംഗീത ജീവിതം ആരംഭിച്ചു. 
9. ചെറുപ്പത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാധിക്കാതിരുന്ന റഹ്മാൻ പിന്നീട് ലണ്ടനിലെ Trinity College of Music-ക്കിൽ നിന്ന് ബിരുദം നേടി. 
10. 1992-ൽ മണിരത്നത്തിന്റെ 'റോജ' എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത രംഗത്തെത്തി. ഇതിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. പിന്നീട് 3 തവണ കു‌ടി റഹ്മാൻ ഈ പുരസ്കാരം നേടി. 
11. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സംഗീതത്തിന്റെ സ്രഷ്ടാക്കളിൽ ഒരാളാണ്. 
12. ഡാനി ബോയൽ സംവിധാനം ചെയ്ത Slamdog Millionaire എന്ന ചിത്രത്തിലെ സംഗീതത്തിനാണ് റഹ്മാന് ഇരട്ട ഓസ്കാർ, ഇരട്ട ഗ്രാമി എന്നിവ ലഭിച്ചത്. 
13. 2010-ൽ ഭാരതം പത്മഭുഷൻ നല്കി ആദരിച്ചു.

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

RELATED POSTS

Mission LDC

Post A Comment:

0 comments: