അൾജീരിയ

Share it:
| നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
--------------------------------------------------------
ലോക രാജ്യങ്ങൾ - 001 
--------------------------------------------------------
ചിത്രത്തോടുള്ള കടപ്പാട് :- വിക്കീപ്പീഡിയ  
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് അൾജീരിയ . അയൽരാജ്യങ്ങൾ :- ടുനീഷ്യ , നൈജർ , ലിബിയ, മൊറോക്കോ,മാലി,മൗറിട്ടാനിയ, പശ്ചിമ സഹാറ 
ഔദ്യോഗിക നാമം :- ദി പീപ്പിൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അൾജീരിയ 
തലസ്ഥാനം :- അൾജിയേഴ്സ്  
ദേശിയഗാനം :- കസ്സമാൻ 
വിസ്തൃതി :- 2.4 ദശലക്ഷം ച.കി.മീ 
പ്രധാന ഭാഷകൾ :- അറബി, ബെർബർ, ഫ്രഞ്ച്
പ്രധാന മതം :- ഇസ്ലാം 
ആയുർദൈർഘ്യം :-72.5 വയസ്സ് 
നാണയം :-  അൾജീരിയൻ ദിനാർ 
ജനസംഖ്യ :- 33.19 ദശലക്ഷം 
സ്വാതന്ത്ര്യത്തിലും അതിനുശേഷമുണ്ടായ ആഭ്യന്തര കലാപത്തിലും ആയി ലക്ഷക്കണക്കിന്‌ പേരാണ് അൾജീരിയയിൽ കൊല്ലപ്പെട്ടത്. 1962-ൽ  ഫ്രാൻ‌സിൽ നിന്നാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്.

അൾജീരിയയിൽ അഞ്ചിൽ നാലു ഭാഗവും സഹാറ മരുഭുമിയാണ് . രാജ്യത്തിന്റെ വടക്കു ഭാഗത്താണ് ജനവാസം കൂടുതൽ ഉള്ളത്. ലോകത്തിലെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിൽ ഒന്നായ അൾജീരിയയിൽ 1950-കളിലാണ് എണ്ണ കണ്ടെത്തിയത്. യുറോപ്യൻ രാജ്യങ്ങളിലേക്കാണ് അൾജീരിയയുടെ പ്രധാന പ്രകൃതി വാതക കയറ്റുമതി. 

ബെർബർ ഗോത്രവർഗക്കാരായിരുന്നു അൾജീരിയയിലെ ആദിമനിവാസികൾ. അറബികൾ ഈ പ്രദേശം കീഴടക്കുന്നത്‌ ഏഴാം നൂറ്റാണ്ടോടെയാണ്. ഇപ്പോഴും ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം ബെർബർ ജനതയാണ്.

1990-കളിൽ അൾജീരിയ രക്തരൂക്ഷമായ പോരാട്ടങ്ങൾക്ക് വേദിയായി. 
ഈ രാജ്യത്തെ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ (വിക്കീപീഡിയ )   

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

ലോക രാജ്യങ്ങൾ

Post A Comment:

0 comments: