പി.എസ് .സി.പരീക്ഷ എങ്ങനെ നേരിടാം ?? - 1

Share it:
How to Prepare for PSC Examinations | How to Prepare a Timetable for  Competitive  Examination | How to Study for PSC Examination | Steps for Success in Kerala PSC Examination | PSC Examination Study Tips Kerala PSC Examination Preparation | How to Start Preparing for PSC Examination | First Rank in PSC Examination | How to Success in Kerala PSC Exam | Success Tips for PSC Examination |
-----------------------------------------------------------
ആഗ്രഹം തീവ്രമാകണം 
------------------------------------------------------------
അച്ഛനമ്മമാരുടെയോ മറ്റോ നിർബന്ധത്തിനു വഴങ്ങി, ടെസ്റ്റ്‌ എഴുതാൻ തയ്യാറെടുക്കുന്നവരുണ്ട്‌. എനിക്ക് നേടാൻ കഴിയണം എന്ന നിശ്ചയത്തോടെ മുന്നേറുന്നവരുണ്ട്‌. അന്യരുടെ നിർബന്ധത്തിനു വഴങ്ങി മാത്രം പ്രവർത്തിക്കുമ്പോൾ തയ്യാറെടുപ്പ് വെറും ചടങ്ങായി ചുരുങ്ങും. എനിക്ക് കിട്ടണം എന്ന തീവ്രമായി ആഗ്രഹിക്കുന്നവരുടെ പരിശ്രമത്തിൽ കൂടുതൽ സമർപ്പണ ബുദ്ധിയുണ്ടായിരിക്കും. തീവ്രമായ ആഗ്രഹാമുള്ളയാൾ തടസ്സങ്ങളെയെല്ലാം തകർത്തെറിഞ്ഞ് കുതിച്ച് മുന്നേറും. പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാനുള്ള ഒഴിവുകഴിവായി പ്രതിബന്ധങ്ങളെ ചിത്രീകരിക്കില്ല. 

ഏതു പ്രവർത്തിയിലും ഒരു ക്രമമുണ്ട്. ആഗ്രഹം-ചിന്ത-പ്രവർത്തി എന്നിങ്ങനെ. തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ നാം സ്വയം കിണഞ്ഞു ശ്രമിച്ചുകൊള്ളും. പ്രവർത്തനം അര മനസ്സോടെയാകില്ല. സമ്പുർണ മനസ്സോടെ സമസ്ത ശേഷികളും സമാഹരിച്ച് , വിജയം എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് ,ആഹ്ലാദം നിലനിർത്തി പ്രവർത്തിക്കുന്നവരാണ് വമ്പൻ മത്സരങ്ങളിൽ വിജയം കൈവരിക്കുക. അസംഖ്യം പരാജയങ്ങളുടെ പരമ്പരയായിരുന്നു എബ്രഹാം ലിങ്കന്റെ ജീവിതം. ഓരോ തിരിച്ചടിയേയും ശാന്തമായി നേരിട്ട്, തളരാതെ ശ്രമിച്ച് , അദ്ദേഹം അമേരിക്കൻ പ്രസിഡന്റായി മാറിയത് ആവേശജനകമായ സംഭവകഥയാണ്. നാം കടന്നു കയറുന്ന ഓരോ പടവും നിർണായമാണെന്ന് കരുതണം. കാൽ വഴുതിയാൽ മനം മടുക്കാതെ ചുറുചുറുക്കോടെ ചാടിയെഴുന്നേററ് കയറ്റം തുടരണം. എന്തുകൊണ്ട് കാൽ തെറ്റിയെന്ന് ചിന്തിച്ചറിഞ്ഞു ചെയ്തുപോയ തെറ്റ് ആവർത്തിക്കാതെ സുക്ഷിക്കണം. തീവ്രമായ ആഗ്രഹമുള്ളയാളിന്റെപ്രവർത്തനക്ഷമത നിർണായകയുദ്ധത്തിൽ പങ്കെടുക്കുന്ന യോദ്ധാവിന്റെതിനു സമാനമാണ്. മനസ്സുവച്ചാൽ 100% പ്രവർത്തനക്ഷമത പുലർത്താൻ നമ്മുക്ക് കഴിയും. ഈ മത്സര പരീക്ഷ എന്നെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമാണെന്ന് ആവർത്തിച്ച് സ്വയം പറയുന്നത് ആഗ്രഹത്തിന്റെ ഭാഗമാണ്.      
തുടരും ....
Share it:

featured

PSC Exam Tips

പി.എസ് .സി.പരീക്ഷ എങ്ങനെ നേരിടാം ??

Post A Comment:

0 comments: