Kerala PSC Malayalam General Knowledge Questions and Answers - 011

Dear Kerala PSC Aspirants here we providing Expected Questions for Kerala PSC Examination like LDC, LGS and other 10th Grade Examinations. These Questions is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to study well these GK Questions.. Have a nice day.

143. സസ്യ കാണ്ഡത്തിലെ രണ്ട് സംവഹന കലകളാണ് ?
ANSWER :- സൈലം, ഫ്ലോയം (xylem and phloem)

144. വേരുകൾ വലിച്ചെടുക്കുന്ന ജലം,ലവണം എന്നിവ സസ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയാണ്‌ ?
ANSWER :- സൈലം

145. ഇലകൾ നിർമിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കലയാണ്‌ ?
ANSWER :- ഫ്ലോയം

146. ഭുമിക്കടിയിൽ വളരുന്ന കാണ്ഡങ്ങൾക്ക് ഉദാഹരണങ്ങളാണ് ?
ANSWER :- ചേന, ചെമ്പ്, ഇഞ്ചി, മഞ്ഞൾ , ഉള്ളി, ഉരുളക്കിഴങ്ങ്

147. കള്ളിച്ചെടിയിലെ പ്രകാശസംശ്ലേഷണ ഭാഗമാണ് ....?
ANSWER :- കാണ്ഡം

148. കാണ്ഡത്തിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യമാണ് ....?
ANSWER :- കരിമ്പ്‌

149. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത് എവിടെ?
ANSWER :- കാണ്ഡത്തിൽ

150. വാർഷിക വലയങ്ങളുടെ പഠനത്തിലൂടെ വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതി?
ANSWER :- Dendrochronology

151. സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം ?
Answer :- ഇല

152. ഇലകൾക്ക് പച്ച നിറം നല്കുന്ന വർണവസ്തു ഏത് ?
Answer :- ഹരിതകം

153. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?
Answer :- മാഗ്നീഷ്യം

154. ഇലകൾക്ക് മഞ്ഞ നിറം നല്കുന്ന വർണവസ്തു ഏത് ?
Answer :- സാന്തോഫിൻ

155. ഒരു ഇല മാത്രമുള്ള സസ്യം ഏത് ?
Answer :- ചേന

156. ഇലകളിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം ഏത് ?
Answer :- കാബേജ്

157. ഇലകളുടെ പുറം ഭാഗത്ത് മെഴുക് പോലുള്ള ആവരണം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ക്യുട്ടിക്കിൾ

158. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതിന് ഉദാഹരണമാണ് ?
Answer :- ബ്രയോഫിലം

159.പൂക്കളിലെ പുരുഷ ലൈംഗിക അവയവമാണ് ?
Answer :- കേസരം

160. പൂക്കളിലെ സ്ത്രീ ലൈംഗിക അവയവമാണ് ?
Answer :- ജനിപുടം

161. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പമാണ്‌ ?
Answer :- കോളിഫ്ലവർ

162. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമാണ്‌ ?
Answer :- വുൾഫിയ

163. ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ്‌ ?
Answer :- റഫ്ളേഷ്യ

164. സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോണ്‍ ആണ്?
Answer :- ഫ്ലോറിജൻ

165. പക്ഷികൾ വഴിയുള്ള പരാഗണമാണ് ?
Answer :- ഓർണിത്തോഫിലി

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: