രക്തം


+ ശരീരത്തിലെ ദ്രാവക കലയാണ് രക്തം.
+ ജീവന്റെ നദി എന്നറിയപ്പെടുന്നു.
+ ചെറുകുടലിൽ നിന്നും പോഷകങ്ങൾ ശേഖരിച്ചു കോശങ്ങളിൽ എത്തിക്കുന്നത് രക്തമാണ്. ഹോർമോണുകളെ വഹിച്ചു കൊണ്ടുപോകുന്നതും രക്തം തന്നെയാണ്.
+ ആരോഗ്യമുള്ള ഒരു മനുഷ്യന്റെ ശരീരത്തിൽ ശരാശരി 5 ലിറ്റർ രക്തം ഉണ്ട്.
+ സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് രക്തം കൂടുതൽ.
+ രക്തത്തിലെ ദ്രാവ ഭാഗം ആണ് പ്ലാസ്മ.
+ രക്തത്തിന്റെ 55 ശതമാനം പ്ലസ്മയാണ്, പ്ലാസ്മയുടെ 90 ശതമാനവും വെള്ളമാണ്. വൈക്കോലിന്റെ നിറമാണ്‌ പ്ലസ്മയ്ക്ക്.
+ മുന്ന് തരം രക്താണുക്കൾ ഉണ്ട് അവ 
     1. അരുണരക്താണുക്കൾ     
     2. ശ്വേതരക്താണുക്കൾ    
     3. പ്ലേറ്റ് ലറ്റുകൾ  
+ അരുണരക്താണുക്കൾക്ക് ചുവന്ന നിറമാണ്‌ ഉള്ളത്. ഈ ചുവന്ന നിറം നല്കുന്നത് ഹീമോഗ്ലോബിനാണ് .
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു ഇരുമ്പ്.
+ ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്.
അരുണരക്താണുക്കൾ രൂപം കൊള്ളുന്നത്‌ അസ്ഥിമജ്ജയിൽ ആണ്.
അരുണരക്താണുക്കളുടെ ആയുസ്സ് 120 ദിവസം ആണ്.
അരുണരക്താണുക്കൾനശിപ്പിക്കപ്പെടുന്നത്‌ കരളിലും പ്ലീഹയിലുമാണ് .
+ ന്യുക്ലിയസ് ഇല്ലാത്ത കോശങ്ങളാണ് അരുണരക്താണുക്കൾ.
തുടരും... 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

മനുഷ്യശരീരം

രക്തം

Post A Comment:

0 comments: