ധർമ്മരാജ

പി.എസ് .സി പരീക്ഷയിൽ തിരുവിതാംകൂർ 
  • യഥാർത്ഥ പേര് :- കാർത്തിക തിരുന്നാൾ രാമവർമ്മ 
  • ഭരണകാലഘട്ടം :- 1758 - 1798 
  • ജനനം 1724 ൽ 
  • ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച മഹാരാജാവ്.
  • കിഴവൻ രാജാവ് എന്നറിയപ്പെട്ടത് ഇദ്ദേഹമാണ്.
  • തിരുവിതാംകൂർ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് ഇദ്ദേഹമാണ്.
  • ദളവ - അയ്യപ്പൻ മാർത്താണ്ഡപ്പിള്ള .
  • വർക്കല നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയാണ് .  
  • 'ധർമ്മശാസ്ത്ര' തത്ത്വങ്ങളിൽ ഉറച്ചു വിശ്വസിച്ചിരുന്നതിന്നാൽ ഇദ്ദേഹത്തെ ധർമ്മരാജ എന്ന് വിളിച്ചിരുന്നു.
  • നെടും കോട്ട പണിതത് ഇദ്ദേഹമായിരുന്നു.തൃശൂർ ജില്ലയില്ലാണ് ഇപ്പോൾ നെടും കോട്ട.
  • 1789 ൽ രാജാ കേശവദാസനെ ദിവാനായി നിയമിച്ചു. നെടുംകോട്ടയ്ക്ക് സമീപത്തുവച്ച് ടിപ്പു സുൽത്താനെ രാജാ കേശവദാസന്റെ നേതൃത്വത്തിൽ പരാജയപ്പെടുത്തി.   
  • ആലപ്പുഴ പട്ടണം പണികഴിപ്പിച്ചത്  രാജാ കേശവദാസനാണ് . ഇതിനായി അദ്ദേഹത്തെ സഹായിച്ചത് ധർമ്മരാജയുടെ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്ന തച്ചിൽ മാത്തു തരകൻ ആയിരുന്നു.
  • എം.സി റോഡ്‌ (തിരുവനന്തപുരം മുതൽ അങ്കമാലിക്ക് സമീപം കറുകുറ്റി വരെ ) പണികഴിപ്പിച്ചതും ഇദ്ദേഹമായിരുന്നു. എം.സി.റോഡിന്റെ ആരംഭഭാഗത്തിന് കേശവദാസപുരം എന്ന് നാമകരണം നല്കിയത് രാജാ കേശവദാസന്റെ പേരിൽ നിന്നാണ്.
  • കപ്പൽ നിർമ്മാണം , തുറമുഖ വികസനം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത തിരുവിതാംകൂർ ഭരണാധികാരിയാണ് ധർമരാജ .
  • ആട്ടകഥ രചിച്ച തിരുവിതാംകൂർ രാജാവ് ഇദ്ദേഹമാണ്. തിരുവിതാംകൂർ രാജ കുടുംബത്തിലെ ആദ്യ വയലിനിസ്റ്റും ഇദ്ദേഹമാണ്.
  • അനന്തരായൻ പണം എന്ന സ്വർണനാണയം തിരുവിതാംകൂറിൽ അവതരിപ്പിച്ചത് ഇദ്ദേഹമാണ്.
  • അധ്യയന വർഷത്തിൽ കഥകളി പഠനം ആരംഭിച്ചതും ഇദ്ദേഹമാണ്.
  • രാജസുയം, സുഭദ്രാപഹരണം, ഗന്ധർവവിജയം, പാന്ജാലി സ്വയംവരം, ബകവധം, കല്യാണ സൗഗന്ധികം (തെക്കൻ ), നരകാസുര വധം എന്നീ കഥകളി കഥകൾ ഇദ്ദേഹത്തിന്റെതാണ്.
  • തിരുവിതാംകൂറിലെ ആദ്യ ദിവാൻ ആയിരുന്നു രാജാ കേശവദാസ്.
  • രാജാ കേശവദാസിന് 'രാജാ' എന്ന സ്ഥാനപ്പേര് നല്കിയത് മോണിംഗ് ടണ്‍ പ്രഭു ആയിരുന്നു.
  • ചാല കമ്പോളം പണിതതും രാജാ കേശവദാസാണ് .
  • വലിയ ദിവാൻജി എന്നറിയപ്പെട്ടതും രാജാ കേശവദാസാണ് .
  • രാജാ കേശവദാസ് 1799 ൽ അന്തരിച്ചു.

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

പി.എസ് .സി പരീക്ഷയിൽ തിരുവിതാംകൂർ

Post A Comment:

0 comments: