LP School Assistant, UP School Assistant Short List Soon, More Candidates can include in this list :)

രണ്ടു മാസം മുൻപ് നടന്ന എൽ.പി, യു. പി സ്കൂൾ അസിൻറ് പരീക്ഷയുടെ ചുരുക്കപ്പെട്ടിക ഉടൻ പ്രസിദ്ധികരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ഫെബ്രുവരി അവസാനത്തോടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഏപ്രിൽ, മേയ് മാസങ്ങളിൽ ഇൻറർവ്യൂ നടത്തി ജൂൺ ആദ്യത്തിൽ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടുതൽ പേർക്ക് നിയമനം കിട്ടും വിധത്തിൽ ഇത്തവണ പട്ടിക വിപുലപ്പെടുത്തും. സംസ്ഥാന 14 ജില്ലകളിലേക്കും എൽ.പി, യു.പി തസ്തികകളിലേക്ക് പരീക്ഷ നടന്നിരുന്നു.

 നിലവിലുള്ള റാങ്ക് പട്ടികയിൽ മിക്ക ജില്ലകളിലും മുഴുവൻ പേർക്കും നിയമനം നൽകിയിട്ടുണ്ട്. എൽ.പിയിലാണ് കൂടുതൽ നിയമനം നടന്നത്.

കഴിഞ്ഞ റാങ്ക് പട്ടികകളിൽ ആളുകളെ കുറച്ചത് വൻ പ്രതിഷേധിത്തിന് ഇടയാക്കിയിരുന്നു. പട്ടിക വിപുലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചു.

ഈ വർഷവും അടുത്ത രണ്ടു വർഷങ്ങളിലുമായ് വൻ വിരമിക്കലാണ് 14 ജില്ലകളിലും നടക്കുക. 
നിലവിൽ മലപ്പുറം, തിരുവനന്തപുരം, കാസർകോട് ജില്ലകളിലാണ് എൽ.പി ഒഴിവുകൾ വൻതോതിലുള്ളത്. കെ.ടെറ്റ് യോഗ്യത നേടിയവർ എഴുതിയ പരീക്ഷ എന്ന 
 പ്രത്യേകതയും ഇത്തവണയുണ്ട് എൽ.പി, യു.പി പരീക്ഷയുടെ കട്ട് ഓഫ് മാർക്കും ഇത്തവണ കു റാക്കും. വിപുലപ്പെടുത്തണമെന്ന് ആവശ്യ പ്പെട്ട് ഒരു കൂട്ടം ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചു. 

കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ അധ്യാപകക്ഷാമം ബാധിച്ചിട്ടില്ല. എന്നാൽ, അടുത്ത ജൂണിൽ നിയമനം നടത്താവുന്ന വിധത്തിൽ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികളുമായാണ് പി.എസ്.സി നീങ്ങുന്നത്.

RELATED POSTS

News

Post A Comment:

0 comments: