LDC Syllabus Topic Notes - 01

LDC Syllabus Wise Notes സീരിസിൽ ആദ്യമായി പഠിക്കാൻ പോകുന്നത് ഗണിതത്തിലെ ഒന്നാമത്തെ ഭാഗമായ ലഘുഗണിതത്തിൽ വരുന്ന സംഖ്യകളും അടിസ്ഥാന ക്രിയകളും എന്നഭാഗത്തെ നോട്ട്സ് ആണ് ഇവിടെ നൽകുന്നത്.

എണ്ണൽ സംഖ്യകൾ (Natural Numbers) 
എണ്ണാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് എണ്ണൽ സംഖ്യകൾ. 1, 2, 3, 4, 5, ......... എന്നിങ്ങനെ പോകുന്നു ഇവ. നിസ്സർഗ്ഗ സംഖ്യകൾ എന്ന പേരിലും അറിയപ്പെടുന്നവ ഇവതന്നെയാണ്.

അഖണ്ഡസംഖ്യകൾ (Whole Numbers) 
പൂജ്യവും എണ്ണൽ സംഖ്യകളും ചേരുന്നതാണ് അഖണ്ഡ സംഖ്യകൾ.
0,1,2,3,4,5,6,7....എന്നിങ്ങനെ പോകുന്നു ഇവ.

ഒറ്റസംഖ്യകൾ ( Odd Numbers) 
രണ്ട് കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളാണ് ഒറ്റ സംഖ്യകൾ .
1,3,5,7, 9,11,13 എന്നിങ്ങനെ ഒന്നിടവിട്ട സംഖ്യകളാണ് ഇവ.
രണ്ട്  ഒറ്റസംഖ്യയുടെ തുക ഒരു ഇരട്ട സംഖ്യയും എന്നാൽ ഗുണനഫലം ഒരു  ഒറ്റസംഖ്യയും ആയിരിക്കും.
ഉദാ : 1 + 3 = 4 ; 1 X 3 = 3

ഇരട്ടസംഖ്യകൾ ( Even Numbers) 
രണ്ട് കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളാണ് ഇരട്ട സംഖ്യകൾ .
2,4, 6,8,10,12 എന്നിങ്ങനെ ഒന്നിടവിട്ട സംഖ്യകളാണിത് .രണ്ട്  ഇരട്ട സംഖ്യയുടെ തുകയും ഗുണനഫലവും ഒരു ഇരട്ട സംഖ്യ തന്നെയായിരിക്കും.
ഉദാ: 2 X 2 = 4 ; 2 + 2 = 4 ;

അധിസംഖ്യ (Positive Number)
പൂജ്യത്തേക്കാൾ വലിയ സംഖ്യകൾ അധിസംഖ്യ അഥവാ പോസിറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു.

ന്യുനസംഖ്യ (Negative Number)
പൂജ്യത്തേക്കാൾ ചെറിയ സംഖ്യകൾ ന്യൂന സംഖ്യകൾ അഥവാ നെഗറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു.

പൂർണ്ണ സംഖ്യകള്‍ ( Integers ) 
എണ്ണല്‍ സംഖ്യകളും അവയുടെ നെഗറ്റീവും പൂജ്യവും ചേര്‍ന്നതാണ് പൂര്‍ണ സംഖ്യകള്‍
.......... -4 , -3 , -2 , -1 , ൦ , 1 , 2 , 3 , 4 ......... എന്നിങ്ങനെ പോകുന്നു.

RELATED POSTS

LDC Syllabus Notes

Post A Comment:

0 comments: