# ഭരണഘടനാ നിർമ്മാണ സഭയുടെ അംഗസംഖ്യ ക്യാബിനറ്റ് മിഷൻ 389 ആയാണ് നിജപ്പെടുത്തിയിരുന്നത്.
# സ്വാതന്ത്ര്യത്തിന് ശേഷം പാകിസ്ഥാൻ രൂപീകരണത്തെ തുടർന്ന് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗസംഖ്യ 299 ആയി കുറഞ്ഞു.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബർ 9ന് രാവിലെ പതിനൊന്ന് മണിക്കാണ് ആരംഭിച്ചത്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനത്തിൽ 207 അംഗങ്ങളാണ് പങ്കെടുത്തത്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനത്തിൽ 9 വനിതകൾ പങ്കെടുത്തു.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനം നടന്നത് പാർലമെന്റിലെ സെൻട്രൽ ഹാളിലാണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനത്തിന്റെ അധ്യക്ഷൻ ഡോ.സച്ചിദാനന്ദ സിൻഹയാണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് 1946 ഡിസംബർ 23-നാണ്.
# ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംഭോധന ചെയ്തത് ആചാര്യ ജെ.ബി.കൃപലാനിയാണ്.
# ഭരണഘടനാ നിർമ്മാണ സഭയിൽ നാട്ടുരാജ്യങ്ങളിൽ നിന്നുമുണ്ടായിരുന്ന അംഗങ്ങളുടെ എണ്ണം 93 ആണ്.
# ഭരണഘടനാ നിർമ്മാണ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 292 ആണ്.
# ഭരണഘടനാ നിർമ്മാണ സഭയിലെ ആകെ വനിതാ അംഗങ്ങളുടെ എണ്ണം 17 ആണ്.
# ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളായ മലയാളികളായിരുന്നു ആനി മസ്ക്രീൻ, അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ എന്നിവർ.
# തിരുവിതാംകൂറിൽ നിന്നും ആറുപേരും മദ്രാസ് സംസ്ഥാനത്തുനിന്നും ഒൻപത് പേരും കൊച്ചിയിൽ നിന്ന് ഒരാളും യുണൈറ്റഡ് പ്രൊവിൻസിൽ നിന്ന് ഒരാളും അടക്കം മൊത്തം 17-മലയാളികളുടെ സാന്നിധ്യം ഭരണഘടനാ നിർമ്മാണ സഭയിൽ ഉണ്ടായിരുന്നു.
# ഭരണഘടനാ നിർമ്മാണ സഭയിൽ ജോൺ മത്തായി പ്രതിനിധീകരിച്ചിരുന്നത് യുണൈറ്റഡ് പ്രോവിസിൻസിനെയായിരുന്നു.
# ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിയെ പ്രതിനിധീകരിച്ചത് പനമ്പള്ളി ഗോവിന്ദമേനോൻ ആണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ഡോ.രാജേന്ദ്രപ്രസാദ് ആയിരുന്നു.
# ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തത് 1946 ഡിസംബർ 11-നാണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏച്ച്.സി.മുഖർജിയെയാണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ നിയമോപദേഷ്ടാവ് ബി.എൻ.റാവുവായിരുന്നു.
# ഭരണഘടനാ നിർമ്മാണ സഭ ഭരണഘടനയുടെ നിർമ്മാണം പൂർത്തിയാക്കിയത് 2 വർഷവും 11 മാസവും 18 ദിവസവും കൊണ്ടാണ്.
# മൊത്തം 11 സെഷനുകളിലായി 165 ദിവസം ഭരണഘടനാ നിർമ്മാണ സഭ സമ്മേളിച്ചു.
# 1947 ആഗസ്റ്റ് 14 അർധരാത്രി ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറി.
# ഒരു നിയമ നിർമ്മാണ സഭയെന്ന നിലയിൽ ഭരണഘടനാ നിർമ്മാണ സഭ ആദ്യമായി സമ്മേളിച്ചത് 1947 നവംബർ 17-നാണ്.
Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes
Dear Sir ...I need Question and answers in English Language...
ReplyDelete