Kerala PSC Helper

A Site is dedicated to Govt Job Aspiring

Loading...

Mission LDC Notes - 29 (Constitution of India)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.

# ഭരണഘടനാ നിർമ്മാണ സഭയുടെ അംഗസംഖ്യ ക്യാബിനറ്റ് മിഷൻ 389 ആയാണ് നിജപ്പെടുത്തിയിരുന്നത്.
# സ്വാതന്ത്ര്യത്തിന് ശേഷം പാകിസ്ഥാൻ രൂപീകരണത്തെ തുടർന്ന് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗസംഖ്യ 299 ആയി കുറഞ്ഞു.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബർ 9ന് രാവിലെ പതിനൊന്ന് മണിക്കാണ് ആരംഭിച്ചത്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനത്തിൽ 207 അംഗങ്ങളാണ് പങ്കെടുത്തത്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനത്തിൽ 9 വനിതകൾ പങ്കെടുത്തു.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനം നടന്നത് പാർലമെന്റിലെ സെൻട്രൽ ഹാളിലാണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെ സമ്മേളനത്തിന്റെ അധ്യക്ഷൻ ഡോ.സച്ചിദാനന്ദ സിൻഹയാണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത് 1946 ഡിസംബർ 23-നാണ്.
# ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംഭോധന ചെയ്തത് ആചാര്യ ജെ.ബി.കൃപലാനിയാണ്.
# ഭരണഘടനാ നിർമ്മാണ സഭയിൽ നാട്ടുരാജ്യങ്ങളിൽ നിന്നുമുണ്ടായിരുന്ന അംഗങ്ങളുടെ എണ്ണം 93 ആണ്.
# ഭരണഘടനാ നിർമ്മാണ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 292 ആണ്.
# ഭരണഘടനാ നിർമ്മാണ സഭയിലെ ആകെ വനിതാ അംഗങ്ങളുടെ എണ്ണം 17 ആണ്.
# ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളായ മലയാളികളായിരുന്നു ആനി മസ്‌ക്രീൻ, അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ എന്നിവർ.
# തിരുവിതാംകൂറിൽ നിന്നും ആറുപേരും മദ്രാസ് സംസ്ഥാനത്തുനിന്നും ഒൻപത് പേരും കൊച്ചിയിൽ നിന്ന് ഒരാളും യുണൈറ്റഡ് പ്രൊവിൻസിൽ നിന്ന് ഒരാളും അടക്കം മൊത്തം 17-മലയാളികളുടെ സാന്നിധ്യം ഭരണഘടനാ നിർമ്മാണ സഭയിൽ ഉണ്ടായിരുന്നു.
# ഭരണഘടനാ നിർമ്മാണ സഭയിൽ ജോൺ മത്തായി പ്രതിനിധീകരിച്ചിരുന്നത് യുണൈറ്റഡ് പ്രോവിസിൻസിനെയായിരുന്നു.
# ഭരണഘടനാ നിർമ്മാണ സഭയിൽ കൊച്ചിയെ പ്രതിനിധീകരിച്ചത് പനമ്പള്ളി ഗോവിന്ദമേനോൻ ആണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ഡോ.രാജേന്ദ്രപ്രസാദ് ആയിരുന്നു.
# ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തത് 1946 ഡിസംബർ 11-നാണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏച്ച്.സി.മുഖർജിയെയാണ്.
# ഭരണഘടനാ നിർമ്മാണ സഭയുടെ നിയമോപദേഷ്ടാവ് ബി.എൻ.റാവുവായിരുന്നു.
# ഭരണഘടനാ നിർമ്മാണ സഭ ഭരണഘടനയുടെ നിർമ്മാണം പൂർത്തിയാക്കിയത് 2 വർഷവും 11 മാസവും 18 ദിവസവും കൊണ്ടാണ്.
# മൊത്തം 11 സെഷനുകളിലായി 165 ദിവസം ഭരണഘടനാ നിർമ്മാണ സഭ സമ്മേളിച്ചു.
# 1947 ആഗസ്റ്റ് 14 അർധരാത്രി ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറി.
# ഒരു നിയമ നിർമ്മാണ സഭയെന്ന നിലയിൽ ഭരണഘടനാ നിർമ്മാണ സഭ ആദ്യമായി സമ്മേളിച്ചത് 1947 നവംബർ 17-നാണ്.


Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes


1 Post a Comment

avatar

Dear Sir ...I need Question and answers in English Language...

Balas delete



Emoticon