New Rules and Instructions for Candidates

Kerala Public Service Commission recently issued a notice that contains new instructions for PSC Examination Candidates. 
പി.എസ്.സി. പരീക്ഷാകേന്ദ്രത്തിന്റെ വളപ്പിനുള്ളിൽ ഉദ്യോഗാർഥികളെ മാത്രമേ ഇനി പ്രവേശിപ്പിക്കൂ. കൂടെവരുന്നവർ പരീക്ഷാകേന്ദ്രത്തിന് പുറത്തുനിൽക്കണം. പരീക്ഷാസമയത്തിന് അരമണിക്കൂർമുമ്പ് പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റുപൂട്ടും. പരീക്ഷകഴിഞ്ഞശേഷമേ ഗേറ്റ് തുറക്കൂ. അതിനുമുമ്പ് ആർക്കും പുറത്തുപോകാൻ അനുവാദമില്ല. ഒക്ടോബർ മുതൽ ഇതുനടപ്പാക്കും.

15 മിനിറ്റുമുന്പുമാത്രം പ്രവേശനം
* പരീക്ഷയ്ക്ക് 15 മിനിറ്റിനുമുമ്പ് മാത്രമേ ഉദ്യോഗാർഥികളെ ക്ലാസ്‌മുറിയിൽ പ്രവേശിപ്പിക്കൂ. പരീക്ഷയുടെ ഉത്തരവാദിത്വം പൂർണമായും ചീഫ് സൂപ്രണ്ടിനായിരിക്കും
* പരീക്ഷാജോലിക്ക് അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ. ഇവർ തിരിച്ചറിയൽ കാർഡ് ധരിക്കണം
* വ്യവസ്ഥകൾ ലംഘിക്കുന്ന ഉദ്യോഗാർഥികൾക്ക് പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളിൽ സ്ഥിരമായി വിലക്കും
* ഹാളിനുള്ളിൽ വാച്ച് അനുവദിക്കില്ല. പരീക്ഷ തുടങ്ങി അരമണിക്കൂർ ഇടവിട്ട് ബെൽ മുഴക്കും. സമയമറിയാൻ ഇതാണ് മാർഗം.
* പരീക്ഷ തുടങ്ങിയാൽ ഉടൻ ക്ലാസ്‌മുറികളെക്കുറിച്ച് പുറത്ത് സ്ഥാപിച്ചിട്ടുള്ള പട്ടിക നീക്കം ചെയ്യും.
* ഉദ്യോഗാർഥിയുെട ഒപ്പും തിരിച്ചറിയൽ കാർഡും പരിശോധിച്ച് ഉറപ്പാക്കണം. അതിനുശേഷമേ ഒ.എം.ആർ. ഷീറ്റ് നൽകാവൂ.
* പരീക്ഷ കഴിയുന്നതുവരെ ഇൻവിജിലേറ്റർമാർ ഹാളിലുണ്ടാകണം. ഉദ്യോഗാർഥികൾ നടത്തുന്ന ക്രമക്കേടുകൾക്ക് അസിസ്റ്റന്റ് സൂപ്രണ്ടുമാരായ ഇൻവിജിലേറ്റർമാർ ഉത്തരവാദികളായിരിക്കും.
* ചോദ്യക്കടലാസ് നൽകുന്നതിനുമുമ്പ് ഉപയോഗിക്കാത്ത ഒ.എം.ആർ. ഷീറ്റുകൾ റദ്ദ് ചെയ്യണം. ഇവ എണ്ണിത്തിട്ടപ്പെടുത്തി ചോദ്യക്കടലാസ് കവറിൽ സൂക്ഷിക്കണം. ബാക്കി വരുന്ന ചോദ്യക്കടലാസുകളും എണ്ണി തിട്ടപ്പെടുത്തി കവറിൽ സീൽ ചെയ്ത് തിരികെ നൽകണം.
* സംശയം തോന്നുന്ന ഉദ്യോഗാർഥികളെ പരിശോധിക്കാനും വ്യവസ്ഥ. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാം.
ഹാളിനകത്ത് വിലക്ക്
* പരീക്ഷാഹാളിൽ വാച്ച്, പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ നിരോധിച്ചു. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പരീക്ഷാഹാളിന് പുറത്തോ ഇൻവിജിലേറ്ററുടെ മേശപ്പുറത്തോ വെക്കാമായിരുന്നു. ഹാളിനുവെളിയിൽ ഒരു ക്ലാസ് റൂം, ക്ലോക്ക് റൂമാക്കി മാറ്റും. അവിടെ ഇവ സൂക്ഷിക്കാം.
* ഇൻവിജിലേറ്റർമാരും മൊബൈൽഫോൺ ക്ലാസ് മുറിയിൽ ഉപയോഗിക്കാൻ പാടില്ല. ചീഫ് സൂപ്രണ്ട്, അഡീഷണൽ ചീഫ് സൂപ്രണ്ട് എന്നിവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കുമാത്രം ഫോൺ ഉപയോഗിക്കാം.
* പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ, കുപ്പിവെള്ളം അനുവദിക്കില്ല
* കാമറ, ബ്ലൂടൂത്ത് തുടങ്ങിയ ഉപകരണങ്ങൾ ഒളിപ്പിക്കാൻ കഴിയുന്ന ലോഹ/പ്ലാസ്റ്റിക് വസ്തുക്കളും നിരോധിക്കും.
ഹാളിനകത്ത് അനുവദിക്കുന്നത്‌
തിരിച്ചറിയൽ രേഖ, അഡ്മിഷൻ ടിക്കറ്റ്, നീല/കറുത്ത ബോൾ പോയന്റ് പേന എന്നിവ മാത്രമേ ഉദ്യോഗാർഥിക്ക് പരീക്ഷ ഹാളിൽ അനുവദിക്കൂ

RELATED POSTS

News

Post A Comment:

0 comments: