Kerala PSC Study Material - ബുധൻ

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
ഈ പോസ്റ്റ് മലയാളത്തിൽ വായിക്കാം Read this post in English
സൗരയൂഥത്തിൽ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ബുധൻ. അയ്യായിരം വർഷം മുൻപ് സുമേറിയക്കാർ പോലും ബുധനെ നിരീക്ഷിച്ചതിന് തെളിവുണ്ട്. പുരാതന ഗ്രീസിൽ ഈ ഗ്രഹം രണ്ട് നാമങ്ങളിൽ അറിയപ്പെടുന്നു. പ്രഭാത നക്ഷത്രമായി കാണുമ്പോൾ അപ്പോളോ എന്നും, സായാഹ്ന നക്ഷത്രമായി പ്രത്യക്ഷപ്പെടുമ്പോൾ ഹെർമിസ് എന്നും. റോമൻ ദേവനായ മെർക്കുറിയ്ക്ക് തുല്യനാണ് ഗ്രീസിൽ ഹെർമിസ്.

സൂര്യനിലേക്കുള്ള ശരാശരി അകലം 580 ലക്ഷം കിലോമീറ്റർ (0.4 അസ്‌ട്രോണോമിക്കൽ യൂണിറ്റ്) ആണെങ്കിലും സൗരയൂഥത്തിൽ ഏറ്റവും അസാധാരണമായ ഭ്രമണപഥമുള്ള ഗ്രഹം ബുധനാണ്‌. ഏറ്റവും വാർത്തുളാകൃതിയുള്ള ഭ്രമണപഥമാണ് ഇതിന് ഉള്ളത്. ഭ്രമണപഥത്തിന്റെ സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനത്ത്, സൂര്യനുമായുള്ള അകലം 460 ലക്ഷം കിലോമീറ്ററും അകലെയുള്ള സ്ഥാനത്ത്  700 ദശലക്ഷം കിലോമീറ്ററും ആണ്. ബുധൻ സുര്യനെ വലം വയ്ക്കുന്ന ശരാശരി വേഗം സെക്കന്റിൽ 48 കിലോമീറ്റർ ആണ്. 88 ഭൗമദിനം മതി ഒരുതവണ സുര്യനെ വലംവെയ്ക്കാൻ. സൂര്യനോടുള്ള സാമീപ്യം മൂലം ബുധന്റെ പ്രതലം അസാധാരണമായി ചൂട് പിടിക്കും. ഉച്ചനേരത്ത് 400 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്ന താപനില പുലർച്ചെ മൈനസ് 173 ഡിഗ്രി സെൽഷ്യസ്വരെ താഴും. ഭ്രമണപഥത്തിന്റെ നിരപ്പുമായി താരതമ്യം ചെയ്താൽ ബുധന്റെ അച്ചുതണ്ടിന് വലിയ ചെരിവില്ല. അതിനാൽ ഭൂമിയിൽ അനുഭവപ്പെടുന്ന മാതിരി ഋതുക്കൾ ബുധനിൽ ഇല്ല.

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധൻ. മധ്യരേഖാ പ്രദേശത്തെ വ്യാസം 4879 കിലോമീറ്റർ മാത്രം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനേക്കാൾ അല്പം വലുപ്പക്കൂടുതൽ മാത്രമേ ഉള്ളു ഈ ഗ്രഹത്തിന്. ഭൂമിയുടെ പിണ്ഡത്തിന്റെ പതിനെട്ടിലൊന്നേ വരൂ ബുധന്റേത്. പാലായനപ്രവേഗം സെക്കന്റിൽ 4.3 കിലോമീറ്റർ. പിണ്ഡത്തിന്റെയും വ്യാസത്തിന്റെയും അടിസ്ഥാനത്തിൽ ബുധന്റെ ശരാശരി സാന്ദ്രത 5.43 ഗ്രാം ആണ്. ഇത് ഭൂമിയുടേതിന് ഏതാണ്ട് സമാനമാണ്. ബുധന്റെ കുറഞ്ഞ പലായന പ്രവേഗവും അത്യുന്നത ഊഷ്മാവും മൂലം ഗ്രഹത്തിന് അന്തരീക്ഷമില്ല. മുഖ്യമായും ഇരുമ്പടങ്ങിയ വലിയ അകക്കാമ്പും കനം കുറഞ്ഞ പുറം പാളിയുമാണ് ബുധന്. ബുധന് ഉപഗ്രഹങ്ങളില്ല.

സാവധാനം ഭ്രമണം ചെയ്യുന്ന ഗ്രഹമാണിത്. ഒരു ഭ്രമണം പൂർത്തിയാകാൻ 58.646 ഭൗമദിനങ്ങൾ വേണം. സുര്യനെ ഒരു തവണ വലം വയ്ക്കാൻ വേണ്ടതിന്റെ മൂന്നിൽരണ്ട് സമയം കൊണ്ടേ ബുധൻ ഒരു സ്വയം ഭ്രമണം ചെയ്യൂ എന്ന് സാരം. രണ്ട് തവണ സുര്യനെ വലം വയ്ക്കുന്നതിനിടെ വെറും മൂന്ന് ഭ്രമണം മാത്രം. ഗ്രഹം ഒരു തവണ സ്വയം തിരിഞ്ഞു വരുമ്പോഴേയ്ക്കും, ഭ്രമണപഥത്തിൽ വളരെ വ്യത്യസ്‍തമായ സ്ഥാനത്തായിരിക്കും എന്നതിനാൽ, ബുധനിലെ ഒരു സൗരദിനം (സൂര്യൻ രണ്ടുതവണ ഉദിക്കുന്നതിനിടെ അകലം) 176 ഭൗമദിനങ്ങളാണ്. ശരിക്കുമിത് രണ്ട് ബുധവർഷങ്ങൾക്ക് തുല്യം. ഒരു ദിവസമെന്നത് രണ്ട് വർഷങ്ങൾ എന്ന് സാരം.
Technicians prepare MESSENGER for transfer to a hazardous processing facility

MAIN POINTS 



വ്യാസം 4879 കിലോമീറ്റർ
ഭ്രമണകാലം  58 ഭൗമ ദിനങ്ങൾ
പരിക്രമണ കാലം 88 ഭൗമ ദിനങ്ങൾ
സൂര്യനിൽ നിന്നുള്ള അകലം 580 ലക്ഷം കിലോമീറ്റർ (0.4 അസ്‌ട്രോണോമിക്കൽ യൂണിറ്റ്)


  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം.
  • സൂര്യനോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രഹം.
  • പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം.
  • പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം.
  • റോമക്കാരുടെ സന്ദേശവാഹകന്റെ പേര് നൽകപ്പെട്ടിരിക്കുന്നു ഗ്രഹം.
  • ഗ്രീക്കുകാർ അപ്പോളോ, ഹെർമിസ് എന്നീ പേരുകളിൽ വിളിച്ചിരുന്ന നക്ഷത്രം.
  • ഋതുക്കൾ അനുഭവപ്പെടാത്ത ഗ്രഹം.
  • പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം.
  • അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം.
  • അന്തരീക്ഷം ഇല്ലാത്ത ഗ്രഹം.
  • ഭൂമിയുടേതിന് തുല്യമായ സാന്ദ്രത ഉള്ള ഗ്രഹം.
  • ഭൂമിയുടേതിന് തുല്യമായ കാന്തിക മണ്ഡലം ഉള്ള ഗ്രഹം.
  • ഉപഗ്രഹം ഇല്ലാത്ത ഗ്രഹം.
  • അന്തർ ഗ്രഹങ്ങളിൽ പെട്ട ഗ്രഹം.

പഠന ദൗത്യങ്ങൾ

  • മറീനർ 10 (അമേരിക്ക, വിക്ഷേപണം 1973-74 -ൽ)
  • മെസെഞ്ചർ (അമേരിക്ക, വിക്ഷേപണം 2004-ൽ)
  • ബുധന്റെ 100% പ്രദേശങ്ങളുടെയും മാപ്പിംഗ് നടത്തിയ ബഹിരാകാശ പേടകം - മെസെഞ്ചർ (2015 ഏപ്രിൽ 30-ന് ബുധന്റെ ഉപരിതലത്തിൽ തകർന്നു വീണു.)
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

1 comments:

  1. Read in English http://www.keralapschelper.com/2018/08/study-notes-mercury.html

    ReplyDelete