ലാസ്റ്റ് ഗ്രേഡും വനിതാ ഒഴിവുകളും

Share it:
Kerala Public Service Commissionനുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകും. അവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ പംക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാരായ അപേക്ഷകർക്ക് KPSC യെ അറിയാൻ ഇത് ഉപകരിക്കും 
Kerala PSC FAQ 2
Last Grade Servants തസ്തികയിൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകൾ കുറയും എന്ന് പറയാനാവില്ല. എന്നാൽ വിവിധ വകുപ്പുകളിൽ Last Grade Servantsറാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ നടത്തുമ്പോൾ ചില തസ്തികകളിൽ വനിതകളെ പരിഗണിക്കാറില്ല. watchman [എല്ലാ വിഭാഗത്തിലേയും], Watcher , ചൗക്കിദാർ, Cleaner cum Conductor, Cleaner [Boat Cleaner, Van Cleaner, Tractor Cleaner, Ambulance Cleaner,Lorry Cleaner], Fisherman, Fisherman cum Watcher , Lasker, ബുൾ അറ്റൻഡർ, ബുൾ കീപ്പർ എന്നിവയാണ് വനിതകളെ പരിഗണിക്കാത്ത തസ്തികകൾ.
റാങ്ക് ലിസ്റ്റിലെ ക്രമമനുസരിച്ചു സംവരണതത്വം പാലിച്ചുകൊണ്ടാണ് വിവിധ വകുപ്പുകളിൽ Last Grade Servants തസ്തികയിലേയ്ക്ക് നിയമന ശുപാർശ തയാറാക്കുന്ന അവസരത്തിൽ വനിതകളുടെ ഊഴം എത്തുമ്പോൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അറിയിച്ചീട്ടുള്ള ഒഴിവ് വനിതകളെ നിയമിക്കാൻ അനുയോജ്യമല്ലെങ്കിൽ അങ്ങനെയുള്ളവരെ തത്കാലം മാറ്റി നിർത്തി അടുത്ത ഉദ്യോഗാർത്ഥിയെ നിയമന ശുപാർശ ചെയ്യും. ഇങ്ങനെ മാറ്റി നിർത്തുന്ന ഉദ്യോഗാർത്ഥികൾ ആണ് POC (Passed Over Candidates) ഏറ്റവും അടുത്ത അവസരത്തിൽ ഒഴിവ് വരുമ്പോൾ ഇങ്ങനെ മാറ്റി നിർത്തിയവരെ പരിഗണിച്ചതിന് ശേഷമേ താഴെയുള്ള റാങ്ക് കാരെ പരിഗണിക്കൂ...
Women candidates are not eligible for Last Grade Servants appointment in the following posts.

  1. Watchman (All categories), Watcher 
  2. Night Watchman 
  3. Guard/Night Guard 
  4. Chowkidar 
  5. Cleaner cum conductor
  6. Cleaner (Boat cleaner, Tractor Cleaner,Van cleaner, Lorry cleaner, Ambulance cleaner)
  7. Lascar 
  8. Gate keeper 
  9. Bull keeper 
  10. Animal keeper in Drugs Control Department
Share it:

KPSC FAQ

Post A Comment:

0 comments: