Awards 2018 (January to December)

ഈ വർഷം ലഭിച്ച പുരസ്‌കാരങ്ങളുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച ലേഖനം.
ഉപേന്ദ്ര ബൻജ ദേശീയ പുരസ്‌കാരം 
ഒഡീഷയിലെ ബെരാംപൂർ സർവ്വകലാശാലയുടെ കവി ഉപേന്ദ്ര ബൻജ ദേശീയ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന് ലഭിച്ചു. ഒരു ലക്ഷം രൂപയുടേതാണ് അവാർഡ്.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ  [50000 രൂപ വീതം പുരസ്കാരത്തുക]
സാഹിത്യ പുരസ്‌കാരം :- വൈശാഖൻ [കൃതി:- പ്രിയപ്പെട്ട കഥകൾ]
സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരം :- ഡോ.എൻ.വി.പി.ഉണ്ണിത്തിരി

അബുദാബി മലയാളി സമാജം സാഹിത്യ അവാർഡ് 
അബുദാബി മലയാളി സമാജം സാഹിത്യ അവാർഡിന് (25000 രൂപ) പി.കെ.പാറക്കടവിൻറെ ഇടിമിന്നലുകളുടെ പ്രണയം എന്ന നോവൽ അർഹമായി

കലിംഗ അവാർഡ് 
കലിംഗ രാജ്യാന്തര സാഹിത്യോത്സവം മിസ്റ്റിക് കലിംഗ വേൾഡ് പോയട്രി അവാർഡ് ജേക്കബ് ഐസക്കിന് ലഭിച്ചു. ദക്ഷിണാഫ്രിക്കയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ജേക്കബ് ഐസക്ക് മാവേലിക്കര സ്വദേശിയാണ്.

RELATED POSTS

Award

Post A Comment:

0 comments: