PSC Examination in New Format!

PSC പരീക്ഷകൾ അടിമുടി മാറുന്നു.
  • പ്രധാന  തസ്തികകളിൽ രണ്ടു പരീക്ഷ 
  • ചോദ്യബാങ്ക് നടപടികൾ തുടങ്ങി 
  • ചോദ്യം പ്രസിദ്ധീകരിക്കില്ല.
  • പ്രാഥമിക പരീക്ഷ എലിമിനേഷൻ മാതൃകയിൽ 
  • ജോലിക്കാവശ്യമായ അറിവും വിലയിരുത്തും 
  • പൊതുവിജ്ഞാനത്തിൻറെ അപ്രമാദിത്വം കുറയും 

ഏറെക്കാലമായി ചർച്ചകളിൽ ഒതുങ്ങിക്കിടന്നിരുന്ന പരീക്ഷാപരിഷ്ണുരണ നടപടികൾക്ക് ഒടുവിൽ പി.എസ്.സിയുടെ പച്ചക്കൊടി. പി.എസ്.സി. അംഗങ്ങളുടെ അക്കാദമിക് ഉപസമിതി നിർദേശിച്ച പരീക്ഷാപരിഷ്ണുരണ ശുപാർശകൾ ഘട്ടംഘട്ടമായി നടപ്പാക്കാൻ പി.എസ്.സി.യോഗം അനുമതി നൽകി. പരീക്ഷാരീതിക്കും ചോദ്യങ്ങളുടെ സ്വഭാവത്തിനും മാറ്റമുണ്ടാകും. ആദ്യഘട്ടത്തിൽ മൂന്നുതലത്തിലാണ് മാറ്റംവരുത്തുന്നത്. വിപുലമായ ചോദ്യശേഖരം തയ്യാറാക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിന്റെ പ്രാഥമികഘട്ടം ഈ ഡിസംബറോടെ പൂർത്തിയാകും. രണ്ടുത്തലത്തിൽ പരീക്ഷ നടത്തി റാങ്ക്പട്ടിക തയ്യാറാക്കുനതാണ് മറ്റൊരു പ്രധാന പരിഷ്ടാരം. സമാനയോഗ്യതയുള്ള തസ്തികകൾ ഏകീകരിച്ച് പ്രാഥമികപരീക്ഷ നടത്താനും പിന്നീട് തസ്തികയ്കനുസരിച്ച് പ്രത്യേകം പരീക്ഷ നടത്താനുമാണ് ആലോചിക്കുന്നത്. ചോദ്യശേഖരത്തിൽ ആദ്യം ചരിത്രവും ഭൂഗർഭശാസ്ത്രവും വലിയ വിഷയങ്ങൾക്ക് കുറഞത് ഒരുലക്ഷം വീതവും ചെറിയവയ്ക്ക് കുറഞ്ഞത്.പതിനായിരം വീതവും ചോദ്യങ്ങളാണ് ചോദ്യശേഖരത്തിലുണ്ടാവുക. ചരിത്രത്തിന്റെയും ഭൂഗർഭശാസ്ത്രത്തിന്റെയും ചോദ്യശേഖരം ആദ്യം പൂർത്തിയാക്കും. വൈദ്യശാസ്ത്രത്തിന്റെ ചേദ്യങ്ങൾ ഏതാണ്ട് തയ്യാറായിട്ടുണ്ട് ചോദ്യശേഖരത്തിന്റെ ആദ്യഭാഗം ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനാണ് ശ്രമം. ഒാരോ വിഷയത്തിനും അഞ്ചു നിലവാരത്തിലാണ് ചോദ്യം ശേഖരിക്കുന്നത്. പത്താംക്ലാസ് ജയിക്കാത്തവർക്ക് ജയിച്ചവർക്ക്, ഹയർ സെക്കൻഡറി ജയിച്ചവർക്ക്, ബിരുദധാരികൾക്ക്. ബിരുദാനന്തര ബിരുദധാരികൾക്ക് എന്നിങ്ങനെയാണ് നിലവാരം നിശ്ചയിച്ചിട്ടുള്ളത്. സർവകലാവകുപ്പുത്തലവന്മാർ, ബോഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷന്മാർ, അധ്യാപകർ എന്നിവരുടെ സഹായത്തോടെയാണ് ചോദ്യങ്ങൾ ശേഖരിക്കുന്നത്. ഇവ പി.എസ്.സി.യുടെ കംപ്യൂട്ടറിൽ രഹസ്യമായി സൂക്ഷിക്കാനാണ് ഇപ്പോൾ തീരുമാനം. പരസ്യമാക്കിയാൽ കാണാപാഠം പഠിക്കുനവർ മിടുക്കരായി റാങ്കും ജോലിയും നേടുമെന്ന ആശങ്കയുണ്ട്. രഹസ്യ ചോദ്യശേഖരം ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോൾ പി.എസ്.സി.യുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാനുള്ള സാഹചര്യവും കമ്മിഷൻ പരിശോധിക്കുന്നുണ്ട്. വിവിധഘട്ടങ്ങളിൽ പരിശോധന നടത്തിയാണ് ചോദൃശേഖരത്തിന് അന്തിമരൂപം നൽകുന്നത്. രണ്ടുകോടിയിലേറെ രൂപ ഇതിനു മാത്രം ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതിന് സർക്കാരിനോട് പ്രത്യേകം ആവശ്യമുന്നയിക്കും. ചോദ്യശേഖരം പൂർണരൂപത്തിൽ തയ്യാറാകുന്നതോടെ ഓൺലൈൻ പരീക്ഷകൾ ഇടതടവില്ലാതെ നടത്താനാകുമെന്നും പ്രതീക്ഷിക്കുന്നു.

ഒന്നാംഘട്ടത്തിൽ ഏകീകൃത പട്ടിക 

കൂടുതൽ അപേക്ഷകരുള്ള തസ്തികകൾക്ക് രണ്ടുഘട്ട പരീക്ഷ ലക്ഷ്യമിടുന്നു. ആദ്യത്തെ സ്ക്രീനിംഗ് ടെസ്റ്റ് മാതൃകയിലായിരിക്കും. നിശ്ചിത ശതമാനം പേരെ ഇതിൽ നിന്ന് രണ്ടാംഘട്ട പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും. സംവരണ വിഭാഗക്കാർക്ക്മാർക്കിളവ് നൽകും. ഏകീകൃത പട്ടികയായിരിക്കും ഒന്നാംഘട്ട പരീക്ഷയ്ക്ക് ശേഷം പ്രസിദ്ധീകരിക്കുക. അതിൽ ഉൾപ്പെടുന്നവർക്ക് രണ്ടാമത്തെ പരീക്ഷയെഴുതാം. ഇതായിരിക്കും മുഖ്യപരീക്ഷ. ഇതിലെ മാർക്കാണ് റാങ്കിന് പരിഗണിക്കുക. ഇതിൽ സംവരണവിഭാഗക്കാർക്ക് ഉപ്പട്ടികയും തയ്യാറാക്കും. ലക്ഷക്കണക്കിന് അപേക്ഷകരുള്ള തസ്തികകളിലും കേവലം ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിലവിൽ റാങ്ക്പട്ടിക തയ്യാറാക്കുന്നത്. മിക്കത്തിനും അഭിമുഖംപോലും നടത്തുന്നില്ല. അതിനാൽ യഥാർഥത്തിൽ ജോലിക്ക് യോഗ്യരായവരാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് ഉറപ്പാക്കാനാകുന്നില്ല. പൊതുവിജ്ഞാനചോദ്യങ്ങൾ കാണാതെ പഠിച്ച് റാങ്കിൽ മുന്നിലെത്തുന്ന നിലവിലെ സാധ്യത ഒഴിവാക്കാൻ കൂടി പുതിയ പരിഷ്കരണം സഹായകരമാവുമെന്നാണ് വിലയിരുത്തൽ. രണ്ട് ഘട്ട പരീക്ഷകളും ഒ.എം.ആർ. മാതൃകയിൽതന്നെയായിരിക്കും. ലാസ്റ്റ് ഗ്രേഡ് സർവൻറ്സ്, എൽ.ഡി.ക്ലർക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് സർവകലാശാലാ അസിസ്റ്റൻറ്, കമ്പനി/ കോർപ്പറേഷൻ അസിസ്റ്റൻറ്, കംപ്യൂട്ടർ അസിസ്റ്റൻറ് തുടങ്ങിയവയായിരിക്കും ഈ രീതിയിൽ പരിഷ്ണുരിക്കുന്നത്. ഏതൊക്കെ തസ്തികകൾക്ക് രണ്ടുഘട്ട പരീക്ഷ വേണമെന്ന് അതത് സമയങ്ങളിൽ കമ്മിഷൻ തീരുമാനിക്കും. അക്കാര്യം ഉൾപ്പെടുത്തിയായിരിക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. പ്രാഥമികപരീക്ഷയും രണ്ടാമത്തെ പ്രധാന പരീക്ഷയും യു.പി.എസ്.സി. മാതൃകയിലായിരിക്കും.


രണ്ടാമത്തെ പരീക്ഷ 

വിവിധ വകുപ്പുകളിൽ ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി തസ്തികകളുണ്ട്. അവയ്ക്കല്ലാം കൂടി ആദ്യഘട്ടത്തിൽ ഏകീകൃത സ്ക്രീനിങ് ടെസ്റ്റ് നടത്തും. വിജയിക്കുന്നവരെ ഒാരോ തസ്തിയ്ക്കുമനുസരിച്ചുള്ള വ്യത്യസ്ത പരീക്ഷകൾക്ക് പിന്നീടു വിധേയരാക്കും. അതാണ് മുഖ്യപരീക്ഷ. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുക. ഒാരോ ജോലിക്കും ആവശ്യമുള്ള അറിവു വിലയിരുത്തുന്ന ചോദ്യങ്ങളായിരിക്കും രണ്ടാമത്തെ പരീയിലുണ്ടാവുക. ചരിത്രവും ഭൂമിശാസ്ത്രവും പൊതുവിജ്ഞാനവും എല്ലാ പരീക്ഷയ്ക്കും പൊതുവായി കടന്നുവരുന്ന നിലവിലെ രീതി ഇല്ലാതാകും. പ്രാഥമികപരീക്ഷ സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ മാതൃകയിൽ ഗ്രാജ്യേറ്റ് ലെവൽ, ഹയർ സെക്കൻഡറി ലെവൽ പരീക്ഷകളുടെ സ്വഭാവത്തിലായിരിക്കും. രണ്ടാമത്തെ പ്രധാന പരീക്ഷ, പി.എസ്.സി. നടപടിക്രമത്തിലെ റൂൾ 8 അനുസരിച്ചുള്ളതാണ്. തസ്തിയ്ക്കനുസരിച്ച് ഓരോ പരീക്ഷ യുടെയും പാഠ്യപദ്ധതിയിലും മാറ്റം വരുത്തും.

RELATED POSTS

News

Post A Comment:

0 comments: