എബ്രഹാം ലിങ്കൺ

  1. ഏറ്റവും മഹാനായ അമേരിക്കൻ പ്രസിഡന്റ് എന്ന് ചരിത്രകാരന്മാരെല്ലാം വിലയിരുത്തുന്നത് അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കനെയാണ്.
  2. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റായ ലിങ്കന്റെ വാക്കുകളാണ്" ഒരു അടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ തന്നെ ഒരു യജമാനനായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല.
  3. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ വിജയത്തിലേയ്ക്ക് നയിച്ചത് എബ്രഹാം ലിങ്കണാണ്. 1963-ലാണ് ജനാധിപത്യത്തിന് ഏറ്റവും പ്രശസ്തമായ നിർവചനം നൽകിയ ഗെറ്റിസ് ബർഗ് പ്രസംഗം ലിങ്കൺ നടത്തിയത്."ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റ് ഭൂമുഖത്തു നിന്ന് ഒരിക്കലും മാഞ്ഞു പോവില്ല.എന്ന ഈ വാക്കുകൾ ആ പ്രസംഗത്തിലേതാണ്.
  4. ചാൾസ് ഡാർവിൻ ജനിച്ച തിയതിയിലാണ്  (1809ഫിബ്രവരി 12 ) ലിങ്കണും ജനിച്ചത്.
  5. പോസ്റ്റ് മാസ്റ്റർ ആയി പ്രവർത്തിച്ച ശേഷം അമേരിക്കൻ പ്രസിഡൻറായ വ്യക്തിയാണ് ലിങ്കൺ. 
  6. Honest Abe, The Rail Splitter എന്നീ അപരനാമങ്ങളും അദ്ദേഹത്തിനുണ്ട്.
  7. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാപകനാണ് ലിങ്കൺ.
  8. 1860,1864 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം വിജയിച്ച് വൈറ്റ് ഹൗസിലെത്തിയത്.
  9. വധിക്കപ്പെട്ട (1865) ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ.
  10. പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൻ. വില്യം ഹെൻറി ഹാരിസൺ ആണ് പദവിയിലിരിക്കെ അന്തരിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്.
  11. ജോൺ വിൽക്സ് ബൂത്ത് ആണ് ലിങ്കന്റെ ഘാതകൻ.
  12. വാഷിങ്ടൺ ഡിസിയിൽ ഫോർഡ് തീയേറ്ററിൽ 'Our American cousin' എന്ന നാടകം കണ്ടു കൊണ്ടിരിക്കെയാണ് ലിങ്കൺ തലയക്കു പിന്നിൽ വെടിയേറ്റത്
  13. ലിങ്കന്റെ ഭാര്യ മേരി ടോഡ്.
  14. 'വെടിയുണ്ട യേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്, എന്നു പറഞ്ഞത് ലിങ്കത്താണ്.
  15. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ.

RELATED POSTS

Post A Comment:

0 comments: