Kerala PSC Study Material - സൗരയൂഥം

Share it:
Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
* ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യൻ.

* സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗമാണ് സൂര്യൻ.
* സൗരയൂഥത്തിൻറെ കേന്ദ്ര ഭാഗത്താണ് സൂര്യൻറെ സ്ഥാനം.
* സൗരയൂഥത്തിൻറെ ഊർജ്ജകേന്ദ്രമാണ് സൂര്യൻ.
* സുര്യനെക്കുറിച്ചുള്ള പഠനമാണ് ഹീലിയോളജി.
* ഗ്രീക്ക് പുരാണത്തിൽ സൂര്യൻ ഹീലിയോസ് എന്നാണ് അറിയപ്പെടുന്നത്.
* റോമൻ പുരാണങ്ങളിൽ സൂര്യൻ സോൾ എന്നാണ് അറിയപ്പെടുന്നത്.
* സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ 500 സെക്കൻറ് വേണ്ടിവരും.
* പോളിഷ് ശാസ്ത്രജ്ഞനായ കോപ്പർനിക്കസ് ആണ് സൗരയൂഥത്തിൻറെ കേന്ദ്രം സൂര്യൻ ആണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ചത്.
* സൂര്യനും എട്ട് ഗ്രഹങ്ങളും 165ലേറെ ഉപഗ്രഹങ്ങളും അഞ്ചു കുള്ളൻ ഗ്രഹങ്ങളും ചേർന്നതാണ് സൗരയൂഥം.
* സൗരയൂഥത്തിൻറെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെൻറോറിയിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ 4.2 പ്രകാശവർഷം എടുക്കും.
* സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം സിറിസ് ആണ്. ഇത് 8.6 പ്രകാശവർഷം അകലെയാണ്.
* ഭൂമിയുടെ വടക്കു ദിശയിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് ധ്രുവനക്ഷത്രം.
* ഭൂമിയുടെ വ്യാസത്തിൻറെ 109 മടങ്ങാണ് സൂര്യൻറെ വ്യാസം.
* വ്യാഴത്തിൻറെ വ്യാസത്തിൻറെ 9.7 മടങ്ങാണ് സൂര്യൻറെ വ്യാസം.
* ഭൂമിയേക്കാൾ 333000 മടങ്ങ് ഭാരം കൂടിയതാണ് സൂര്യൻ.
* സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഗുരുത്വാകർഷണം അനുഭവപ്പെടുന്നത് സൂര്യനിലാണ്.
* ഭൂമിയുടേതിനേക്കാൾ 27.9 മടങ്ങാണ് സൂര്യനിലെ ഗുരുത്വാകർഷണം.
* സൂര്യനിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഹൈഡ്രജൻ ആണ്.
* സൗരയൂഥത്തിൻറെ ആകെ പിണ്ഡത്തിൻറെ 99.86 ശതമാനവും സൂര്യൻ ആണ്.
* അണുസംയോജനം വഴിയാണ് സൂര്യനിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.
* വൻതോതിൽ ഹൈഡ്രജൻ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വൻ ആണവ നിലയമാണ് സൂര്യൻ.
* സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഹീലിയമാണ്.
* സൂര്യനിൽ പ്ലാസ്മാവസ്ഥയിലാണ് ദ്രവ്യം സ്ഥിതി ചെയ്യുന്നത്.
* സൂര്യൻറെ ഉപരിതലത്തിലെ ശരാശരി താപനില 5505 ഡിഗ്രി സെൽഷ്യസ് ആണ്.

* ഏതാണ്ട് 457 കോടി വർഷമാണ് സൂര്യൻറെ പ്രായം.
* സൂര്യൻറെ ദൃശ്യമായ പ്രതലമാണ് ഫോട്ടോസ്ഫിയർ.
* സൂര്യൻറെ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ ഭാഗമാണ് കൊറോണ.
* സൂര്യൻറെ അന്തരീക്ഷത്തിലെ മധ്യ ഭാഗമാണ് ക്രോമോസ്ഫിയർ.
* ഭൂമിയിലെ ഊർജ്ജത്തിൻറെ പ്രധാന ഉറവിടമാണ് സൂര്യൻ.

* സൂര്യതാപത്തിന് കാരണമാകുന്ന സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന കിരണങ്ങളാണ് അൾട്രാ വയലറ്റ് കിരണങ്ങൾ.
* ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ജനുവരി മൂന്നും ഏറ്റവും അകലെ വരുന്ന ദിവസം ജൂലൈ നാലുമാണ്.
* ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം 15 കോടി കിലോമീറ്റർ ആണ്.
* സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ബുധനും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്നത് നെപ്റ്റ്യുൺ.
സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം പ്രോക്‌സിമ സെൻറോറിയാണ്. അതു കഴിഞ്ഞാൽ ആൽഫാ സെൻറോറിയും.
*
Share it:

STUDY NOTES - MALAYALAM

Post A Comment:

0 comments: