Kerala PSC LDC Model Questions - 1

Share it:
ഉത്തരം എഴുതിയ ശേഷം ശരി ഉത്തരവുമായി ഒത്തു നോക്കുക
SCORRING TRENDS
EXCELLENT :- 85 - 100
GOOD :- 70 - 85
AVERAGE :- 0 - 60
Time:75 Min.
Max Marks:100
1). 100 മുതൽ 500 വരെ 6 ന്റെ എത്ര ഗുണിതങ്ങളുണ്ട്?
A)60 B)67 C)78 D)44
2).6 ന്റെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെന്ത്?
A)5/6 B)6/5 C)1/6 D)5/10
3). ക്ലോക്കിലെ സമയം 2.30 am. മണിക്കൂർ - മിനിട്ട് സൂചികൾ തമ്മിലുള്ള കോണളവ് എത്രയാണ്?
A)100° B)105° C)120° D)135°
4). 1984 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ആകെ ദിവസങ്ങളെത്ര?
A)60 B)59 C)58 D)61
5). A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 25% കൂടുതലാണ്.എങ്കിൽ B യുടെ വരുമാനം Aയുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കുറവാണ്?
A)30% B)20% C)25% D) ഇതൊന്നുമല്ല.
6). 2സംഖ്യകളുടെ ഉസാഘ11, ലസാഗു7700.
ഒരു സംഖ്യ 275 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
A)256. B)404. C)388. D)308.
7). A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും.3 പേരും ഒരുമിച്ച് എത്ര ദിവസം കൊണ്ട് തീർക്കും?
A)7 ദിവസം. B)10 ദിവസം. C)6 ദിവസം. D)5 ദിവസം.
8). 6% അർദ്ധവാർഷിക കൂട്ട് പലിശയുള്ള ബാങ്കിൽ ഒരാൾ 10,000/- നിക്ഷേപിച്ചു.2 വർഷം കഴിഞ്ഞ് എന്ത് തുക ആകെ ലഭിക്കും?
A)15552 B)12155 C)11205 D)11255
9). ഒരാൾ 6km കിഴക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് വലത്ത് തിരിഞ്ഞ് 4Km പോയി.വീണ്ടും വലത്ത് തിരിഞ്ഞ് 9km സഞ്ചരിച്ചാൽ അയാൾ യാത്ര തുടങ്ങിയടത്ത് നിന്നും എത്ര അകലെ?ആകെ സഞ്ചരിച്ച ദൂരം?
A)18Km B)20Km C)19km D)25Km
10). വീണയുടെ അച്ഛനാണ് രാജു.രാജുവിന്റ അച്ഛനാണ് ഗോവിന്ദൻ.ഗോവിന്ദന്റെ കൊച്ചുമകനാണ് ഗോപു. ഗോപുവിന്റെ അമ്മയാണ് രാധ. എങ്കിൽ രാധ വീണയുടെ ആരാണ്?
A).അമ്മുമ്മ B).അമ്മ C)പെങ്ങൾ D)ചെറിയമ്മ.
11). 8÷4(3-2)x4+6-5 A)9 B)14 C)5 D)16
12). ഒരു സംഖ്യാശ്രേണിയിലെ ആദ്യപദം 16. പൊതു വ്യത്യാസം 6. എങ്കിൽ 8th പദം എത്ര?
A)56 B)60 C)48 D)58
13). 10 മീറ്റർ വശമുള്ള സമചതുരാകൃതിയിലുള്ള മുറിയിൽ പതിക്കാൻ 25x25 സെമീ വലുപ്പമുള്ള എത്ര ടൈൽസ് വേണം?
A)1600 B)2000 C)1500 D)1800
14). ഒരു ത്രികോണത്തിലെ അളവുകൾ 1:3:5 എന്ന അനുപാതത്തിലാണ്. ഏറ്റവും ചെറിയകോണിന്റെ അളവെത്ര?
A)60 B)40 C)10 D)20
15). 25 മീ.ഉയരമുള്ള തെങ്ങിൽ ഒരാൾ കയറുന്നു.10 സെക്കന്റൽ 5മീ. കയറുകയും, 4 മീ വഴുതി താഴോട്ട് പോകുകയും ചെയ്യുന്നു. തെങ്ങിന്റെ മുകൾഭാഗം തൊടുന്നതിന് അയാൾക്ക് എന്ത് സമയം വേണ്ടിവരും?
A)3 മിനുറ്റ് B)4 മിനുറ്റ് C)3.5 മിനുറ്റ് D)5.5 മിനുറ്റ്.
16). 20 ആളുകൾ പങ്കെടുത്ത മീറ്റിംഗിൽ എല്ലാവരും പരസ്‌പരം ഹസ്തദാനം നൽകി. ആകെ ഹസ്തദാനങ്ങളെത്ര?
A)180 B)190 C)205 D)100
17).20 അംഗങ്ങളുള്ള ഒരു ടീമിന്റെ ശരാശരി ഭാരം 50 Kg. അതിൽ 40 Kg ഭാരമുള്ള ഒരംഗം പിരിഞ്ഞ് പോയി. പകരം മറ്റൊരാൾ വന്നപോൾ ശരാശരി ½ Kg കൂടിയെങ്കിൽ പുതിയ ആളുടെ ഭാരമെന്ത്?
A)55 കിലോ B)60 കിലോ C)40 കിലോ D)50 കിലോ
18). LOVE എന്നത് NSBM എന്ന് സൂചിപ്പിക്കുന്നു. എങ്കിൽ LIKE എങ്ങനെ സൂചിപ്പിക്കാം?
A)NMMO B)MNQS C)NMQM D)NQMN
19). 120 ന്റെ 30% + 200 ന്റെ 40% = എന്നത് 580 ന്റെ എത്ര% ആണ്?
A)20% B)25% C)10% D)30%
20). ‍Aയിൽ നിന്നും Bയിലേക്ക് ഒരാൾ മണിക്കൂറിൽ 40 വേഗതയിലും, തിരിച്ചു 60 വേഗതയിലും യാത്ര ചെയ്തു. Aമുതൽ B വരെയുള്ള ദൂരം 120 . അയാളുടെ ശരാശരി വേഗത എന്ത് ?
A)47 Km/hr B)49 Km/hr C)48 km/hr D)50 km/hr
21)."മനുഷ്യന്റെ എല്ലാ പ്രവൃത്തികളിലും വിഷമം പിടിച്ചതാണ് എഴുത്ത്" ഈ ചൊല്ല് ഏതു സംസ്ക്കാരവുമായി ബന്ധപ്പെട്ടതാണ്?
A)ഇൻക B)ഈജിപ്ഷ്യൻ C)സുമേറിയൻ D)റോമൻ
22).രണ്ടാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി
A) ലിൻലിത്ഗോ പ്രഭു B)ഇർവിൻ പ്രഭു C)വേവൽ പ്രഭു D)വെല്ലിങ്ടൺ പ്രഭു -
23). ഗാന്ധിജി ആദ്യമായി നിരാഹാരം അനുഷ്ഠിച്ച സമരം
A)ചമ്പാരൻ സത്യാഗ്രഹം
B)അഹമ്മദാബാദ് മിൽസമരം
C)ഉപ്പുസത്യാഗ്രഹം D)കമ്യൂണൽ അവാർഡിനെതിരെ
24).നളന്ദാ സർവ്വകലാശാല പുതുക്കി പണിത ഇന്ത്യൻ ഭരണാധികാരി?
A)കുമാര ഗുപ്തൻ B)ഹർഷവർദ്ധനൻ
C)ചന്ദ്രഗുപ്തൻ-2 D)സ്കന്ദഗുപ്തൻ
25).തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി?
A)ഉത്രം തിരുന്നാൾ B)സ്വാതി തിരുന്നാൾ
C)ഗൗരി പാർവ്വതിഭായ് D)ശ്രീമൂലം തിരുന്നാൾ
26).നോർഡിക് രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യം ഏത്?
A)ലിത്വാനിയ B)ഫിൻലാൻഡ് C)സ്വീഡൻ D)നോർവെ
27). രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം തോൽവിയറിഞ്ഞ രാജ്യം?
A)ജപ്പാൻ B)ജർമ്മനി C)ഇറ്റലി D)റഷ്യ
28). 2016ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്
A)ദുൽഖർ സൽമാൻ B)T.K വിനായകൻ C)ജയസൂര്യ D)പ്യഥ്വിരാജ്
29). ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് റെക്കോർഡിട്ട രാജ്യം?
A)റഷ്യ B)USA C)ഫ്രാൻസ് D)ഇന്ത്യ
30). പ്രധാൻമന്ത്രി ജൻ ധൻ യോജനയുടെ ബ്രാൻഡ് അംബാസിഡർ
A) അമിതാഭ് ബച്ചൻ B)നരേന്ദ്ര മോദി C)ദീപിക പദുകോൺ D)അക്ഷയ് കുമാർ.
31). അന്താരാഷ്ട്ര കുടുംബദിനം എന്ന്?
A)ഒക്ടോബർ 1 B)ജുൺ 15 C) മെയ് 15 D)ജനുവരി 20.
32).2017 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ദിന അതിഥി
A)ഷെയ്ഖ് മുഹമ്മദ്ബിൻ സായിദ് B)ഫ്രാൻസ്വ ഒലാദ് C) ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി D)ഡൊണാൾഡ് ട്രമ്പ്
33).നിലവിൽ കേരള പി എസ് സി ചെയർമാൻ
A)ഡോ കെ എസ് രാധാകൃഷ്ണൻ B)അഡ്വ.എൻ കെ സക്കീർ C) അഡ്വ.എം കെ സക്കീർ D) ഡോ കെ രാധാകൃഷ്ണൻ
34).2016 ലെ ലോക ഇന്റർനെറ്റ് കോൺഫറൻസ് നടന്ന രാജ്യം
A)ജപ്പാൻ B)ഇന്ത്യ C)അമേരിക്ക D)ചൈന
35). തലച്ചോറിൽ ' വെർണിക്കിൾസ് ഏരിയ' കാണപ്പെടുന്ന ഭാഗം ഏതാണ്?
A)സെറിബെല്ലം B)സെറിബ്രം C) മെഡുല ഒബ്ലാംഗേറ്റ D)തലാമസ്
36). മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി ഏത്?
A)പീനിയൽ ഗ്രന്ഥി B)തൈറോയ്ഡ് ഗ്രന്ഥി C)പീയുഷ ഗ്രന്ഥി D)തൈമസ് ഗ്രന്ഥി
37). ആന്റിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ്
A)Bഗ്രൂപ്പ് B)Oഗ്രൂപ്പ് C)Aഗ്രൂപ്പ് D)AB ഗ്രൂപ്പ്.
38). അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ ആവർത്തനപ്പട്ടിക കണ്ടെത്തിയതാര്?
A)ഹെൻറി മോസ്ലി B)മെൻഡലീയഫ് C)റൂഥർ ഫോഡ് D)ജോൺ ഡാൾട്ടൺ.
39). ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം
A)ഹൈഡ്രജൻ B)ഓക്സിജൻ C)കാർബൺ ഡൈ ഓക്സൈഡ് D)നൈട്രജൻ
40).ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്
A)സ്വർണം B)ഇരുമ്പ് C)പ്ലാറ്റിനം D)വെള്ളി
41) ബലത്തിന്റെ CGS യൂണിറ്റ്?
A)ഡൈൻ B)ന്യൂട്ടൺ C)പാസ്കൽ D)കിലോഗ്രാം
42).രണ്ടാംവർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം
A)ത്രാസ് B)ചൂണ്ട C)നാരങ്ങാ ഞെക്കി D)പ്ലയേഴ്സ്
43).ആപേക്ഷിക ആർദ്രത കണ്ടു പിടിക്കുന്ന ഉപകരണം
A)ഹൈഡ്രോമീറ്റർ B)ഹൈഗ്രോമീറ്റർ C)തെർമോമീറ്റർ D)ബാരോമീറ്റർ
44).തരംഗദൈർഘ്യം കുറഞ്ഞ നിറം
A)ചുവപ്പ് B)മഞ്ഞ C)പച്ച D)വയലറ്റ
45).സ്വയംഭ്രമണ വേഗത കൂടുതലുള്ള ഗ്രഹമേത്?
A)ജൂപ്പിറ്റർ B)മെർക്കുറി C)വീനസ് D)മാർസ്
46).ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം
A)1.8 sec B)500 sec C)1.3 sec D)3 sec
47).വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതമേത്?
A)മൗണ്ട് എൽബ്രൂസ് B)ആൻഡീസ് C)ആൽപ്സ് D)മൗണ്ട് മക്വിൻലീ
48).വസന്ത വിഷുവദിനം
A)March 22 B)March 21 C)Sep 23 D)June 21
49). ഭൂപടത്തിൽ, ഉത്തരധ്രുവത്തെയും,ദക്ഷിണധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ?
A)ഗ്രീൻവിച്ച് രേഖ B)ഭൂമധ്യരേഖ C)ഉത്തരായനരേഖ D)ദക്ഷിണായനരേഖ
50).ഭൂവൽക്കത്തെയും,മാന്റിലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം
A)ഗുട്ടൻബർഗ്ഗ് വിച്ഛിന്നത B)മെഹ്റോവിചിക് വിച്ഛിന്നത C)അസ്തനോസ്ഫിയർ D)സിയാൽ
51).ഇടി മേഘങ്ങൾ എന്നറിയപ്പെടുന്നത്
A)ക്യുമുലസ് B)ക്യുമുലോനിംബസ് C)നിംബസ് D)സിറസ്
52).ഏറ്റവും ഗുണമേന്മ കുറഞ്ഞ മണ്ണ്
A)പർവത മണ്ണ് B)ചെമ്മണ്ണ് C)എക്കൽ മണ്ണ് D)ലാറ്ററൈറ്റ് മണ്ണ്
53).ടിബറ്റിൽ 'സാങ്പോ' എന്നറിയപ്പെടുന്ന ഹിമാലയൻ നദി?
A)സിന്ധു B)ബ്രഹ്മപുത്ര C)ഗംഗ D)യമുന
54).കേരളത്തിലേറ്റവും കൂടുതൽ ജലസേചന പദ്ധതികളുളളന നദി
A)പമ്പ B)പെരിയാർ C)ഭാരതപ്പുഴ D)കാവേരി
55).ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല
A)പാലക്കാട് B)കണ്ണൂർ C)എറണാകുളം D)തിരുവനന്തപുരം
56).വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത്
A)അസം B)മേഘാലയ C)നാഗാലാൻഡ് D)അരുണാചൽ പ്രദേശ്
57).'ദക്ഷിണ കുംഭമേള' എന്നറിയപ്പെടുന്നത്
A)തൃശൂർ പൂരം B)ശബരിമല മകരവിളക്ക് C)ഗുരുവായൂർ ഏകാദശി D)ആറ്റുകാൽ പൊങ്കാല
58).അവിശ്വാസത്തിലൂടെ പുറത്തായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
A)വി പി സിങ് B)ഇന്ദിരാഗാന്ധി C)നരസിംഹറാവു D)ചന്ദ്രശേഖർ
59).കേരളത്തിൽ മുഖ്യമന്ത്രിയായതിന് ശേഷം ഉപമുഖ്യമന്ത്രി ആയത്
A)സി എച്ച് മുഹമ്മദ്കോയ B)ആർ ശങ്കർ C)പി കെ വാസുദേവൻ നായർ D)സി അച്യുതമേനോൻ
60).ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമിയർ ഏതു രാജ്യത്തെ പ്രസിഡന്റാണ്?
A)ഇറ്റലി B)ആസ്ട്രിയ C)ഫിൻലൻഡ് D)ജർമ്മനി
61).മഹിളാസമൃദ്ധി യോജന നിലവിൽ വന്ന വർഷം
A)1992 B)1993 C)1989 D)1996
62).കേരളത്തിലെ സർക്കാരാശുപത്രികൾ രോഗീസൗഹൃദമാക്കുന്ന പദ്ധതി
A)താലോലം B)വിമുക്തി C)ആർദ്രം D)കൈത്താങ്ങ്
63).കേരളത്തിൽ ജനനമരണ രജിസ്ട്രേഷൻ വന്നത്
A)1970 B)1985 C)1961 D)1975
64).ഒരാളുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങൾ ചോർത്തിയെടുക്കുന്ന സൈബർ കുറ്റക്യത്യം
A)Cyber stalking B)Cyber Jacking C)Cyber smishing D)Cyber phishing
65).ടെസ്റ്റ് ക്രിക്കറ്റിൽ ക്വാഡ്രബിൾ സെഞ്ചുറി നേടിയ താരം
A)സച്ചിൻ ടെണ്ടുൽക്കർ B)സനത് ജയസൂര്യ C)ബ്രയൻ ലാറ D)റിക്കി പോണ്ടിങ്
66).റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ സാക്ഷിമാലിക് ഏതു സംസ്ഥാനക്കാരിയാണ്?
A)ബിഹാർ B)ഹരിയാന C)ഛത്തീസ്ഘട്ട് D)രാജസ്ഥാൻ
67). 2016 ലെ സമാധാനനോബേൽ നേടിയത്
A)മലാല യൂസഫ്സായി B)ബരാക് ഒബാമ C)കൈലേഷ് സത്യാർത്ഥി D)യുവാൻ മാനുവൽ സാന്റോസ്‌
68).2016ലെ വയലാർ അവാർഡ് നേടിയത്
A)യു കെ കുമാരൻ B)സി രാധാകൃഷ്ണൻ C)അക്കിത്തം D)കെ ആർ മീര
69).ശൈവപ്രകാശ സഭ സ്ഥാപിച്ചത്
A)വൈകുണ്ഠസ്വാമി B)തൈക്കാട് അയ്യാ C)വാഗ്ഭടാനന്ദൻ D)ബ്രഹ്മാനന്ദ ശിവയോഗി
70)ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ച വർഷം
A)1950 Nov 26 B)1949 Jan 26 C)1950 Aug 15 D)1949 Nov 26
Qn.71, Fill in the blank with correct preposition:
71).She is really bad...... languages.
A)in B)at C)on D)of
72).Do you mind....... the window?
A)opens B)to open C)opening D)open
73).If he had applied for the post............
A)he get it. B)he will get it. C)he will have got it. D)he would have got it.
Qn.74, Fill in the blanks with a correct question tag:
74). Let us go out,........?
A) Should be B) will you C) Shall we D) do we
Question No.75 Change Reported Speech
75).Sam says,"I am fed up with her".
A)Sam says that he is fed up with her.
B)Sam said that he is fed up with her.
C)Sam said that he was fed up with her.
D)Sam say that he is fed up with her.
76).Ten years____ a long time to wait.
A)are B)have C)is D)has
77). One of my pencils________fallen of.
A)having B)have C)are D)has
78) Leela is elder........Latha.
A)to B)than C)of D)none of these
79).Which one is correctly spelt?
A)Vacum B)Vaccum C)Vacuum D)Vaccuum
80).Which one is incorrectly spelt?
A)Separate B)Programme C)Preliminery D)Phenomena
Qn.81,Find out the one word:
81).One who loves mankind
A)egoist B)misanthrophe C)philanthropist D)optimist
82).Murder of brother
A)fratricide B)patricide C)infanticide D)matricide
Findout the meaning of the idioms in capital letters:
83).We haven't seen him for ages but she turns up ONCE IN A BLUE MOON.
A)very rarely B)occasionally C)frequently D)sometimes
84).An unmarried woman is called
A)spinster B)widow C)lady D)bachelor
85).The synonym of the word "Confident"
A)deduction B)assured C)happy D)fastly
86).The antonym of the word "Enormous"
A)average B)weak C)soft D)tiny
Qn.87. Fill in the blanks with suitable auxilary verb.
87)._______you please bring me my pen?
A)could B)will C)should D)can
Change into passive voice.
88).Kerala grows pepper.
A)pepper grows in Kerala.
B)pepper is being grown in Kerala.
C)pepper is grown in Kerala.
D)none of these
Fill in the blanks with suitable phrasal verb:
89).Can you______the time of the next train to Mumbai?
A)find out B)sort out C)put away D)try out
90).study of Rain
A)Rainology B)Nephology C)Brontology D)Ombrology
91).ചുവടെ കൊടുത്തിരിക്കുന്നവയിൽ കാരിതം എത്?
A)പഠിക്കുന്നു B)പഠിച്ചപ്പോൾ C)പഠിപ്പിച്ചപ്പോൾ D)പഠനത്തിൽ
92)."കാറ്റടിക്കുന്നു". സന്ധിയേത്?
A)ലോപം B)ദിത്വം C)ആദേശം D)ആഗമം
93).നിയോജക പ്രകാരം എത്?
A)വരണം B)വരാം C)വരട്ടെ D)വന്നാൽ
94).ഒ എൻ വി കുറുപ്പിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി
A)ഉപ്പ് B)അഗ്നിശലഭങ്ങൾ C)അക്ഷരം D)മയിൽപ്പീലി
95).ശരിയായ പദം കണ്ടുപിടിക്കുക
A)അനുഗ്രഹീതൻ B)ഉജ്വലം C)ചിലവ് D)ആജാനുബാഹു
96).ദീപാളി കുളിക്കുക - എന്ന ശൈലിയുടെ അർത്ഥം
A)ധൂർത്തടിക്കുക B)മോഷ്ടിക്കുക C)അഭിഷേകം ചെയ്യുക D)മുങ്ങിക്കുളിക്കുക
97).മലയാളത്തിലേക്ക് ശരിയായ രീതിയിൽ തർജ്ജമ ചെയ്യുക
Onam is the symbol of the hopes and aspirations of the people of Kerala.
A)ഓണം കേരളീയരുടെ പ്രതീക്ഷയുടെ പ്രതീകമാണ്.
B)കേരളീയരുടെ സുഖദു:ഖങ്ങളുടെ പ്രതീകമാണ് ഓണം.
C)ഓണം കേരളീയജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെ പ്രതീകമാണ്.
D)ഓണം കേരളീയജനതയുടെ സന്തോഷത്തിന്റെ പ്രതീകമാണ്.
98).ഏകലവ്യൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
A)കെ എം മാത്യു B)കെ എൻ മാത്യു C)കെ സി മാമ്മൻമാപ്പിള D)വൈലോപ്പിള്ളി
99).മൂന്ന് കവികളെ ചേർത്ത് പറയുന്നത്
A)കവിത്രയങ്ങൾ B)കവിത്രയം C)കവത്രിയം D)കവത്രയം
100).മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം
A)2013 മെയ് 23 B)2014 മെയ് 23 C)2013 മെയ് 13 D)2014 മെയ് 3
Answer Key
1-B, 2-A, 3-B, 4-A, 5-B, 6-D, 7-C, 8-D 9-C, 10-B, 11-A, 12-D, 13-A, 14-D, 15-C, 16-B, 17-D, 18-C, 19-A, 20-C, 21-C, 22-D, 23-B, 24-B, 25-D, 26-A, 27-C, 28-B, 29-D, 30-A, 31-C, 32-A, 33-C, 34-D, 35-B, 36-C, 37-D, 38-B, 39-A, 40-D, 41-A, 42-C, 43-B, 44-D, 45-A, 46-C, 47-D, 48-B, 49-A, 50-B, 51-B, 52-D, 53-B, 54-C, 55-A, 56-D, 57-B, 58-A, 59-A, 60-D, 61-B, 62-C, 63-A, 64-D, 65-C, 66-B, 67-D, 68-A, 69-B, 70-D, 71-B, 72-C, 73-D, 74-B, 75-A, 76-C, 77-D, 78-D, 79-C, 80-C, 81-C, 82-A, 83-A, 84-A, 85-B, 86-D, 87-B, 88-C, 89-A, 90-D, 91-A, 92-A, 93-C, 94-C, 95-D, 96-A, 97-C, 98-A, 99-B, 100-A.
Share it:

PSC Model Question Paper

Post A Comment:

3 comments: