Daily Current Affirs

English GK

Archive

Kilicheppu

Words to PSC

Previous QP PDF

Wednesday, 5 April 2017

Kerala PSC Malayalam Note - 33 (ശ്രീനാരായണ ഗുരു - 6)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |* 1918-ലാണ് ആദ്യ ശ്രീലങ്കൻ സന്ദർശനം ഗുരു നടത്തിയത്.
* ആദ്യമായി കാവിവസ്ത്രം ധരിച്ചത് ഈ അവസരത്തിലാണ്. 12 ദിവസത്തിന് ശേഷം കേരളത്തിലേയ്ക്ക് മടങ്ങി. ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമ പ്രവർത്തനത്തിനായി വിജ്ഞാനോദയ യോഗം സംഘടിപ്പിച്ച് സ്വാമി സത്യവ്രതനെ അവിടെ നിയോഗിച്ചു. മൂന്നുവർഷത്തോളം സ്വാമി സത്യവ്രതൻ അവിടെ പ്രവർത്തിച്ചു.
* 1826-ലായിരുന്നു രണ്ടാമത്തേതും ഒടുവിലത്തേതുമായ ശ്രീലങ്കൻ സന്ദർശനം.
* 1921 മെയ് 15-ന് (കൊല്ലവർഷം 1096 ഇടവം 2) അദ്വൈതാശ്രമത്തിൽ വച്ച് ശ്രീനാരായണ ഗുരുവിൻറെ അനുഗ്രഹത്തോടെ സമസ്ത കേരള സഹോദര സമ്മേളനത്തിൽ മിശ്രഭോജനം സംബന്ധിച്ച് നേരത്തെ ഗുരുദേവൻ നൽകിയ സന്ദേശം പാരായണം ചെയ്തു.
* സന്ദേശം ഇങ്ങനെയായിരുന്നു :- മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ
എങ്ങനെയിരുന്നാലും അവരുടെ ജാതി
ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും
പന്തിഭോജനവും ചെയ്യുന്നതിന്
യാതൊരു ദോഷവുമില്ല
* 1922-ൽ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച മഹാനാണ് രവീന്ദ്രനാഥ ടാഗോർ. അദ്ദേഹത്തോടൊപ്പം സി.എഫ്.ആൻഡ്‌റൂസും വന്നിരുന്നു.
* ടാഗോറും ഗുരുവും നടത്തിയ സംഭാഷണം തർജ്ജിമ ചെയ്തു കേൾപ്പിച്ചത് കുമാരനാശാനാണ്.
* ഗുരുദേവൻ ചെയ്തുകൊണ്ടിരുന്ന സേവനങ്ങളെ ടാഗോർ പ്രശംസിച്ചപ്പോൾ ഗുരു വിനയാന്വിതനായി. ഗുരുവിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു " നാം ഇതുവരെ യാതൊന്നും ചെയ്തീട്ടില്ല. ഇനി ഭാവിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും തോന്നുന്നില്ല. എൻറെ അശക്തിയെക്കുറിച്ചു ഞാൻ ദുഃഖിക്കുകയുമാണ്.
* പിന്നീട് സി.എഫ്.ആൻഡ്‌റൂസ് ഗുരുവിനെക്കുറിച്ചു ടാഗോറിനോട് ചോദിച്ചു.
* ഞാൻ പല സിദ്ധൻമാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ സ്വാമി നാരായണ ഗുരുവിനേക്കാൾ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല. അനന്തതയിലേക്ക് നീളുന്ന യോഗനയങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖ തേജസ്സും മറ്റു വൈശിഷ്ട്യങ്ങളും ഞാൻ ഒരിക്കലും വിസ്മരിക്കുന്നതല്ല- ടാഗോറിൻറെ വാക്കുകൾ.
* തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ രമണമഹർഷിയെ ഗുരു സന്ദർശിച്ചത് 1916-ലാണ്.
* 1916 മാർച്ച് എട്ടിനാണ് ഗുരു എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ ഭവാനീശ്വര ക്ഷേത്രം സ്ഥാപിച്ചത്.

<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

No comments:

Post a Comment

Advertise Here
Advertise Here