.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions

Tuesday, 4 April 2017

Kerala PSC Malayalam Note - 32 (ശ്രീനാരായണ ഗുരു - 5)

Kerala PSC Malayalam Note | Kerala PSC Malayalam Note PDF | Kerala PSC Malayalam GK Note | Kerala PSC Malayalam GK Note PDF | PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |*  1905-ൽ കൊല്ലത്ത് കാർഷിക-വ്യാവസായിക മേള സംഘടിപ്പിക്കാൻ ഗുരു മുൻകൈയെടുത്തു.
* 1907-ൽ ഗുരു തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രം സ്ഥാപിച്ചു.
* 1912-ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തി (ഇതിൻറെ ശിലാസ്ഥാപനം 1908-ൽ ശ്രീനാരായണ ഗുരുവിൻറെ ജന്മദിനത്തിലാണ് നടത്തിയത്). അഷ്ടകോൺ ആകൃതിയിൽ നിർമ്മിച്ചിട്ടുള്ള ക്ഷേത്രത്തിൽ വാഗ്ദേവതയായ സരസ്വതി വെളുപ്പ് നിറമുള്ള താമരയിൽ ഇരിക്കുന്നതായിട്ടാണ് പ്രതിഷ്ഠ. നിവേദ്യവും അഭിഷേകവും ഇല്ല എന്നത് ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്.
* പ്രതിഷ്ഠാ സ്ഥാപന കമ്മറ്റിയുടെ അധ്യക്ഷൻ ഡോ.പൽപ്പുവും സെക്രട്ടറി കുമാരനാശാനും ആയിരുന്നു.
* 1913-ൽ ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു. ഇത് ഒരു പ്രത്യേക ദേവനും സമർപ്പിക്കപ്പെട്ടിട്ടില്ല. 'ഓം സാഹോദര്യം സർവത്ര' എന്നാണ് അദ്വൈതാശ്രമത്തിൻറെ പ്രമാണ വാക്യം.
* തിരുവനന്തപുരത്ത് മുട്ടത്തറയിൽ നടന്ന പുലയ സമ്മേളനത്തിൽ ഗുരു അധ്യക്ഷനായി.
* 1916-ൽ പ്രബുദ്ധ കേരളത്തിൽ ഗുരു ഇപ്രകാരം എഴുതി - നാം ജാതി ഭേദം വിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതുഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇട വന്നീട്ടുണ്ടെന്നും അറിയുന്നു.നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ചേർത്തിട്ടുള്ളു എന്നും മേലിൽ ചേർക്കുകയുള്ളു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
* ഇത് പ്രതീക്ഷിച്ചതുപോലെ ഫലപ്രദമാകാത്തതിനാൽ ഗുരു ഇപ്രകാരം വീണ്ടും എഴുതി - യോഗത്തിൻറെ നിശ്ചയങ്ങൾ നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിൻറെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുമ്പൊക്കെ മനസ്സിൽ നിന്നു വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
* ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശരാജ്യം ശ്രീലങ്കയാണ്.*
<POST 1 || POST 2 || POST 3 || POST 4 || POST 5 | POST 6 || POST 7 || POST 8 || POST 9 || POST 10 >

No comments:

Post a Comment