Kerala PSC Malayalam Current Affairs Question 19 January 2017

Share it:
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ 2017-ലെ നിശാഗന്ധി പുരസ്കാരത്തിന് അർഹയായ പ്രശസ്ത മോഹിനിയാട്ടം നർത്തകി?
Answer :- ഭാരതി ശിവജി 2. അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ക്വാന്റികോയിലെ അഭിനയത്തിന് തുടർച്ചയായ രണ്ടാം വർഷവും പീപ്പിൾസ് ചോയ്‌സ് പുരസ്കാരത്തിന് അർഹയായ ബോളിവുഡ് നടി ?
Answer :- പ്രിയങ്ക ചോപ്ര

3. അടുത്തിടെ അന്തരിച്ച, 'ഇന്ത്യയുടെ ബ്ലാക്ക് ഹോൾ മാൻ' എന്നറിയപ്പെടുന്ന പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ?
Answer :-  പ്രൊഫ. സി.വി വിശ്വേശ്വര ('Einstein's Enigma or Black Holes in My Bubble Bath' ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ്)

4. ഏറ്റവും കൂടുതൽ പേർക്ക് ശിക്ഷയിളവ് നൽകിയ അമേരിക്കൻ പ്രസിഡന്റ് എന്ന നേട്ടത്തിന് അർഹനായത് ?
Answer :-  ബരാക്ക് ഒബാമ (വൈറ്റ്ഹൗസിന്റെ പുതിയ കണക്കുകൾ പ്രകാരം വിക്കിലീക്സിന് സൈനിക രേഖകൾ ചോർത്തിനൽകിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സൈനികൻ ചെൽസി മാനിങ് (ബ്രാഡ്‌ലി മാനിങ്) ഉൾപ്പെടെ 1385 തടവുകാർക്കാണ് വിവിധ കാലയളവുകളിലായി ഒബാമ ശിക്ഷായിളവ് പ്രഖ്യാപിച്ചത്)

5. ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക് - 2017 ൽ  ഇന്ത്യയുടെ റാങ്ക് എത്രയാണ്?
Answer :- 81 6. ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക് - 2017 ൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം ഏതാണ്?
Answer :- ജർമനി

7. ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക് - 2017 ൽ ഒന്നാം സ്ഥാനത്തെത്തിയ ഏഷ്യൻ രാജ്യം ?
 Answer :- സിംഗപ്പൂർ

8. ഗ്ലോബൽ പാസ്പോർട്ട് പവർ റാങ്ക് - 2017 ൽ ഏറ്റവും പിൻ സ്ഥാനത്തെത്തിയ രാജ്യം?
Answer :- അഫ്‌ഗാനിസ്ഥാനാൻ

9.  ലോക സാമ്പത്തിക ഫോറം സൗത്ത് ഏഷ്യ റീജണൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് - Answer :- അമിതാഭ് കാന്ത്

10.  ആലുവ മുതൽ വൈറ്റില വരെ കൊച്ചി മെട്രോയുടെ തൂണുകൾ അലങ്കരിക്കാൻ കെ.എം.ആർ.എല്ലുമായി കരാർ ഒപ്പിട്ട സ്ഥാപനം?
Answer :- കൊച്ചി ബിനാലെ ഫൗണ്ടേഷൻ
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
11. ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം എന്ന നേട്ടത്തിനർഹനായത്?
Answer :- യുവരാജ് സിങ് (സച്ചിൻ ടെണ്ടുൽക്കറുടെ 1455 റൺസിന്റെ റെക്കോർഡാണ് മറികടന്നത്)

12. ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ ഇന്ത്യൻ താരം എന്ന നേട്ടത്തിനർഹനായത് ?
Answer :- യുവരാജ് സിങ് (150 റൺസ്)

13. ഏകദിന ക്രിക്കറ്റിൽ 200 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം?
Answer :-  മഹേന്ദ്ര സിങ് ധോണി

14. കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ കേരളത്തിൽ പുതിയ ക്രൂയിസ് ടെർമിനൽ നിർമിക്കുന്ന സ്ഥലം ?
Answer :- കൊച്ചി

15. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല ഏതാണ്?
Answer :- ആലപ്പുഴ 16. 2017-ലെ JLL City Momentum Index-ൽ ലോകത്തിലെ ഏറ്റവും ഊർജസ്വലമായ നഗരമായി (Most dynamic city in the world) തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം?
Answer :- ബെംഗളൂരു (ഹോചിമിൻ സിറ്റി, സിലിക്കൺവാലി, ഷാങ്‌ഹായ്‌, ഹൈദരാബാദ് എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ടു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ)

17. 2017-ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‍ബോളിന് വേദിയാകുന്ന രാജ്യം?
Answer :- ഗാബോൺ

18. ഡിജിറ്റൽ, കറൻസി രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിനായി രാജ്യത്തെ 1050 പഞ്ചായത്തുകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി?
Answer :- ഡിജിറ്റൽ വില്ലേജ്

19. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും ചേർന്ന് തയ്യാറാക്കിയ രാജ്യത്തെ 20 മികച്ച സാമൂഹിക നേട്ടങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ മൊബൈൽ ആപ്ലിക്കേഷൻ?
Answer :- mKRISHI@AFisheries

20. അടുത്തിടെ ലെജൻഡ്‌സ് ക്ലബ് ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റർ?
Answer :- കപിൽ ദേവ്
JANUARY 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs JANUARY 2017,Current Affairs JANUARY ,PSC Current Affairs JANUARY 2017,Current affairs Quiz JANUARY 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Share it:

Current Affairs January 2017

Post A Comment: