Kerala PSC Malayalam Current Affairs Question 30 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. 2017-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ജേതാവ്  ആരാണ്?
Answer :- റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)

2. 2017-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് റണ്ണറപ്പ് ആരാണ്?
Answer :- റാഫേൽ നദാൽ (സ്പെയിൻ)

3. ടെന്നീസ് ഗ്രാൻഡ്‌സ്ലാം കിരീടം നേടിയ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം ഏതാണ്?
Answer :- റോജർ ഫെഡറർ (ഓസ്‌ട്രേലിയയുടെ കെൻ റോസ്‌വാളാണ് ഏറ്റവും പ്രായമേറിയ ഗ്രാൻഡ്‌സ്ലാം ചാമ്പ്യൻ)

4. മൂന്നു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിൽ അഞ്ചിലേറെ തവണ കിരീടം നേടിയ ആദ്യ താരം ആരാണ്?
Answer :- റോജർ ഫെഡറർ

5. 2017-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ വിജയിച്ച് ആധുനിക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ലാം കിരീടം (23) നേടിയ താരം എന്ന റെക്കോർഡിന് അർഹയായത് ?
Answer :- സെറീന വില്യംസ് 6. ഏത് താരത്തിൻറെ റെക്കോർഡ് ആണ് സെറീന വില്യംസ് തകർത്തത്?
Answer :- ജർമൻ താരം സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളുടെ റെക്കോർഡാണ് സഹോദരി വീനസ് വില്യംസിനെ തോൽപ്പിച്ച് സെറീന സ്വന്തമാക്കിയത്

7. ആധുനിക ടെന്നീസിൽ ഗ്രാൻഡ്‌സ്ലാം കിരീടം നേടിയ ഏറ്റവും പ്രായം കൂടിയ വനിതാ താരം?
Answer :- സെറീന വില്യംസ്‌

8. 2017-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടിയ സഖ്യം ?
Answer :- അബിഗെയ്ൽ സ്പിയേഴ്‌സ് (അമേരിക്ക), യുവാൻ സെബാസ്റ്റ്യൻ കാബൽ (കൊളംബിയ)

9. 2017-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് റണ്ണറപ്പ്  നേടിയ സഖ്യം ?
Answer :- സാനിയ മിർസ (ഇന്ത്യ), ഇവാൻ ഡോഡിഗ് (ക്രൊയേഷ്യ)

10. ഓസ്ട്രിയയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റത് ?
Answer :- അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെൻ
Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
11. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന 2016-ലെ മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിലെ വിജയി
Answer :- ഐറിസ് മിറ്റ്നയർ (ഫ്രാൻസ്) (ഫസ്റ്റ് റണ്ണറപ്പ് - റാക്വൽ പെലിസിയർ (ഹെയ്ത്തി) സെക്കൻഡ് റണ്ണറപ്പ് - ആൻഡ്രിയ ടോവർ (കൊളംബിയ)

12. അടുത്തിടെ ഇറാൻ, ഇറാഖ്‌, സിറിയ, ലിബിയ, സുഡാൻ, സൊമാലിയ, യെമൻ എന്നീ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക്‌ 90 ദിവസത്തേക്കും ലോകമെങ്ങുമുള്ള അഭയാർഥികൾക്ക്‌ 120 ദിവസത്തേക്കും സന്ദർശനാനുമതി നിഷേധിച്ച രാജ്യം ?
Answer :- അമേരിക്ക (ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിറ്റ് കോടതി പിന്നീട് വിലക്കിന് ഭാഗിക സ്റ്റേ ഏർപ്പെടുത്തി)

13. സഹതാരം നെസ്റ്റ കാർട്ടർ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെതുടർന്ന് ഒളിമ്പിക്സിലെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണമെന്ന അപൂർവനേട്ടം നഷ്ടമായ ജമൈക്കൻ അത്‌ലറ്റ്‌ ?
Answer :- ഉസൈൻ ബോൾട്ട്‌ (2008-ലെ ബീജിങ് ഒളിമ്പിക്സിലെ 4X100 മീറ്റർ റിലേയിൽ നേടിയ സ്വർണമാണ് നഷ്ടമായത്)

14. അമേരിക്കൻ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലെ സ്‌പെഷ്യൽ അസിസ്റ്റന്റായി (ധാർമിക, നൈതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ) നിയമിതനായ ഇന്ത്യൻ വംശജൻ ?
Answer :- ഉത്തം ധില്ലൻ

15. അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ റഷ്യൻ അംബാസഡർ ?
Answer :- അലക്‌സാണ്ടർ കഡാകിൻ 16. അയൽക്കൂട്ടങ്ങളെ സ്വയം നവീകരിക്കുന്നതിനും സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി കുടുംബശ്രീ നടപ്പാക്കുന്ന സമഗ്ര പരിശീലന പദ്ധതി?
Answer :-  ദിശ 2017

17. അടുത്തിടെ കൊൽക്കത്തയിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ മൾട്ടി സ്പോർട്സ് മ്യൂസിയം?
Answer :-  ഫനാറ്റിക് സ്പോർട്സ് മ്യൂസിയം (സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, അഭിനവ് ബിന്ദ്ര, ദീപ മാലിക്, ദേവേന്ദ്ര ജജാരിയ എന്നിവർ ചേർന്നാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്)
January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: