Kerala PSC Malayalam Current Affairs Question 1 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. കേരളത്തിലെ ആദ്യ കറൻസി രഹിത ജില്ല ഏതാണ്?
Answer :-മലപ്പുറം ('എന്റെ മലപ്പുറം ഡിജിറ്റൽ മലപ്പുറം' പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം)


2. ഇന്ത്യയിലെ ആദ്യത്തെ Automatic Vehicle Monitoring System (AVMS) RTO  ചെക്ക് പോസ്റ്റ് ഉത്‌ഘാടനം ചെയ്ത സ്ഥലം?
Answer :- ഷാംലാജി (ഗുജറാത്ത്)

3. ഇന്ത്യയുടെ 27 ാമത് കരസേനാ മേധാവിയായി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) നിയമിതനായത് ആരാണ്?
Answer :-ജനറൽ ബിപിൻ റാവത്ത്

4. ഇന്ത്യൻ വ്യോമസേനയുടെ 25 ാമത്തെ മേധാവിയായി (ചീഫ് ഓഫ് എയർ സ്റ്റാഫ്) നിയമിതനായത് ആരാണ്?
Answer :-എയർ ചീഫ് മാർഷൽ ബി.എസ് ധനോവ

5. അരുണാചൽപ്രദേശിലെ പുതിയ ഭരണകക്ഷി ?
Answer :-ബി.ജെ.പി (പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ (PPA) നിന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രി പേമ ഖണ്ഡു ഉൾപ്പെടെ 33 എം.എൽ.എ മാർ ബി.ജെ.പിയിൽ ചേർന്നതോടെയാണ് 45 അംഗങ്ങളുമായി ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്)

6. ലോധ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നടപ്പാക്കേണ്ട നിർദേശങ്ങളെ സംബന്ധിച്ച് വ്യാജ സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് സുപ്രീം കോടതി അടുത്തിടെ പദവിയിൽ നിന്ന് പുറത്താക്കിയ ബി.സി.സി.ഐ ഭാരവാഹികൾ ആരൊക്കെ?
Answer :-അനുരാഗ് ഠാക്കൂർ (പ്രസിഡന്റ്), അജയ് ഷിർക്കെ (സെക്രട്ടറി)

7. UAE-ൽ വച്ചുനടന്ന ആദ്യ Western Asia Youth Chess Championship നേടിയ 7 വയസ്സുകാരൻ?
Answer :- കുഷ് ഭഗത്

8. അടുത്തിടെ 1100 Climate Smart Village സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം?
Answer :- മധ്യപ്രദേശ്

9. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആരാണ്?
Answer :-ബി.വിനോദ്‌കുമാർ (സ്ഥാനമൊഴിഞ്ഞത് - ടി.സി മാത്യു)

10. പുതുവർഷാഘോഷത്തിനിടെ ഇന്ത്യക്കാർ ഉൾപ്പെടെ 39 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമുണ്ടായ റെയ്‌ന നിശാക്ലബ് സ്ഥിതി ചെയ്യുന്ന നഗരം ഏതാണ്?
Answer :-ഇസ്‌താംബൂൾ (തുർക്കി)

11. കിർഗിസ്ഥാൻ സൈന്യത്തിൽ മേജർ ജനറലായി നിയമിതനായ മലയാളി ആരാണ്?
Answer :-ഷെയ്ഖ് റഫീഖ് മുഹമ്മദ്

12. ഇന്ത്യ അടുത്തിടെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് വിജയകരമായി പരീക്ഷിച്ച ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഏത്?
Answer :-അഗ്നി-4

13. ഡി.എൻ.എ സീക്വൻസിങ്ങിന്റെ കണ്ടുപിടിത്തത്തിലുള്ള പങ്കാളിത്തത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ നൈറ്റ്ഹുഡ് ബഹുമതിക്ക് അർഹനായ ഇന്ത്യൻ വംശജൻ ആരാണ്?
Answer :- പ്രഫ. ശങ്കർ ബാലസുബ്രഹ്മണ്യൻ

14. മിൽക്ക് ബൂത്തുകളിൽ ആധാർ അധിഷ്ഠിത പണമിടപാടുകൾ നടത്താനുള്ള സംവിധാനം ആരംഭിച്ച ഡയറി?
Answer :- മദർ ഡയറി

15. ഇന്ത്യയിലെ Institutionalization of Arbitration Mechanism ത്തെക്കുറിച്ചു നിരീക്ഷിക്കാനായി നിയമിച്ച ഹൈ ലെവൽ കമ്മറ്റിയുടെ ചെയർമാൻ ആരാണ്?
Answer :- ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ

16. അടുത്തിടെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത ഭിന്നലിംഗക്കാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂൾ ഏതാണ്?
Answer :- സഹജ് ഇന്റർനാഷണൽ സ്‌കൂൾ

17. പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ 25 ാമത്തെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത് ?
Answer :- ജസ്റ്റിസ് മിയാൻ സാക്വിബ് നിസാർ

18. കേരളത്തിലെ ആദ്യ വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ചത്?
 Answer :- കോഴിക്കോട്

19. അടുത്തിടെ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പ്രശസ്ത ഇന്ത്യൻ ടെന്നീസ് താരം ആരാണ്?

Answer :- സോംദേവ് ദേവ്‌വർമ്മൻ (2010-ലെ ഗാങ്ഷു ഏഷ്യൻ ഗെയിംസിലും ഡൽഹി കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്കായി സ്വർണം നേടിയിട്ടുണ്ട്)

20. ദോഹയിൽ നടന്ന 2016-ലെ ലോക ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ടൈറ്റിൽ ജേതാവ്  ആര് ?
Answer :- സെർജി കര്യാക്കിൻ (റഷ്യ) (റണ്ണറപ്പ് - മാഗ്നസ് കാൾസൺ, നോർവെ)

21. 2017 അവസാനത്തോടുകൂടി ആനക്കൊമ്പിൻറെ വ്യാപാരം നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം?
Answer :- ചൈന

22. ഭീകരാക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് സാമ്പത്തികസഹായം നൽകുന്നതിനായി ജനങ്ങളിൽ നിന്നും ഈടാക്കുന്ന പുതിയ നികുതിയായി Terror Tax ഏർപ്പെടുത്തിയ രാജ്യം?
Answer :- ഫ്രാൻസ്
January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE| ------------| Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: