Mission LDC Notes - 13 (Persons)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.


സി.വി.രാമൻ
* ജനിച്ച സ്ഥലം :- തമിഴ് നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുച്ചിറപ്പള്ളിയിൽ ചന്ദ്രശേഖര അയ്യരുടെയും പാർവ്വതി അമ്മാളുടെയും മകനായി പിറന്നു. 
* ജനിച്ച തിയതി :- 1888 നവംബർ 7
*ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനായ സി.വി.രാമൻ ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ ആണ്.
* ഏത് വർഷമാണ് സി.വി.രാമന് നൊബേൽ സമ്മാനം ലഭിച്ചത് :- 1930
* ഏത് കണ്ടുപിടിത്തത്തിനാണ് സി.വി.രാമന് നൊബേൽ പുരസ്‌കാരം ലഭിച്ചത് :- രാമൻ ഇഫക്ട്
* രാമൻ ഇഫക്ട് കണ്ടുപിടിച്ച വർഷം :- 1928 ഫെബ്രുവരി 28
* ഫെബ്രുവരി 28 ഏത് ദിവസമായാണ് ഇന്ത്യയിൽ ആഘോഷിക്കുന്നത് :- ദേശീയ ശാസ്ത്ര ദിനം.
* മെഡിറ്ററേനിയൻ കടലിലൂടെയുള്ള യാത്രയാണ് സി.വി.രാമന് രാമൻ ഇഫക്ട് കണ്ടെത്താൻ പ്രചോദനമായത്.
Raman Research Institute സ്ഥിതി ചെയ്യുന്നത് ബംഗളുരുവിലാണ്.
* മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് English, Physics എന്നിവയിൽ സ്വർണ്ണമെഡൽ നേടിക്കൊണ്ട് ബിരുദം ഒന്നാമനായി ജയിച്ചു. 1907-ൽ അതേ കോളേജിൽ നിന്ന് Physics-ൽ ബിരുദാനന്തര ബിരുദം നേടി.
* തൻറെ സുഹൃത്തും തിയോസഫിസ്റ്റുമായ രാമസ്വാമിയുടെ ബന്ധുവായ ലോക സുന്ദരി എന്ന പെൺകുട്ടിയുമായി പ്രണയത്തിലായ രാമാനുജൻ അവരെ വിവാഹം ചെയ്തു.
* 1907 ജൂണിൽ കൊൽക്കത്തയിലെ Accounts General Office-ൽ ജോലിയിൽ പ്രവേശിച്ചു. ഇതേ സമയം അദ്ദേഹം ഗവേഷണ പ്രവർത്തനങ്ങളും തുടർന്നു.
1912-ൽ കാഴ്‌സൺ റിസർച്ച് പ്രൈസും 1913-ൽ വുഡ്ബേൺ റിസർച്ച് മെഡലും ലഭിച്ചു.
* ഏറെ താമസിയാതെ കൽക്കട്ട സർവ്വകലാശാലയിലെ പ്രൊഫസറായി നിയമിതനായി.
* 1921-ൽ അദ്ദേഹം ആദ്യമായി ഇംഗ്ലണ്ടിലേയ്ക്ക് യാത്ര നടത്തി. ഓക്സ്ഫോർഡിൽ വച്ച് ജെ.ജെ.തോംസൺ, ബ്രാഗ്, റുഥർഫോർഡ് എന്നിവരെ പരിചയപ്പെട്ടു.
* ഇംഗ്ലണ്ടിൽ നിന്ന് തിരികെയുള്ള യാത്രയിൽ ചരിത്രപ്രസിദ്ധമായ കണ്ടുപിടിത്തത്തിന് വഴി തെളിച്ചു. മധ്യധരണ്യാഴിയിലൂടെയുള്ള ആ കപ്പൽ യാത്രയിൽ സമുദ്രത്തിലെ നീല നിറത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ താത്പര്യം ഉളവായി. അങ്ങനെ പ്രകാശത്തിൻറെ വിസരണം എന്ന പ്രതിഭാസത്തെ കുറിച്ച് പഠിക്കാനും അതു വഴി രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് തുടക്കം കുറിക്കാനും കഴിഞ്ഞു.
* 1924-ൽ ഇംഗ്ലണ്ടിലെ Royal Society അംഗമായി രാമൻ തിരഞ്ഞെടുക്കപ്പെട്ടു.
1929-ൽ ബ്രിട്ടണിൽ നിന്ന് സർ ബഹുമതി ലഭിച്ചു.
* 1948-ൽ Indian Institute of Science-ൽ നിന്നും വിരമിച്ചു. അതിന് ശേഷം ബംഗളുരുവിൽ അദ്ദേഹം Raman Research Institute സ്ഥാപിക്കുകയും മരണം വരെ അതിൻറെ ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്തു.
1954-ൽ ഭാരതരത്നം ലഭിച്ചു. ആ ബഹുമതിയ്ക്ക് അർഹനായ ആദ്യ ശാസ്ത്രജ്ഞൻ.
* 1970 നവംബർ 21-ന് അന്തരിച്ചു.
* നിശ്ചയിച്ച് ഉറപ്പിച്ച പ്രകാരം  Raman Research Institute-ൽ അദ്ദേഹത്തെ സംസ്കരിച്ചു.

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

RELATED POSTS

Mission LDC

Post A Comment:

0 comments: