LDC

LDC Examination Preparation Plan

Share it:

സ്റ്റീവ് കോപ്പലും എൽ.ഡി ക്ലാർക്ക് പരീക്ഷയും തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ ISL ൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ശരാശരിക്ക് താഴെ മാത്രം നിലവാരമുണ്ടായിരുന്ന ക്ലബ്ബിനെ ടൂർണ
മെന്റിന്റെ ഫൈനൽ വരെ എത്തിച്ച അദ്ദേഹത്തിന്റെ തന്ത്രങ്ങളെ വേണമെങ്കിൽ ഈ പരീക്ഷയു മായി ബന്ധപ്പെടുത്താം

ISL ൽ  ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൽ തോറ്റ് തരിപ്പണമായി ടീം അവസാനസ്ഥാനത്തായിരുന്നു. എന്നാൽ പത്തോളം മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ തന്റെ ടീമിന്റെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് ടൂർണമെന്റിലേക്ക് തിരിച്ച് കൊണ്ടുവരാൻ തന്ത്രങ്ങളുടെ ആശാനായ കോപ്പലിന് അത് ധാരാളം
മതിയായിരുന്നു.

ഗോൾ നേടാനുള്ള തന്റെ കളിക്കാരുടെ
കഴിവില്ലായ്മ, മധ്യനിരയിൽ ഭാവനാ സമ്പന്നമായ നീക്കങ്ങൾ ഒരുക്കുന്നതിനുള്ള കഴിവില്ലായ്മ, എന്നാൽ പിൻനിരയിൽ എതിർ ടീമിന്റെ ഗോൾ നീക്കങ്ങളെ ചെറുക്കുവാൻ കഴിയുന്ന ശക്തരായ
പ്രതിരോധ നിരക്കാരുണ്ടുതാനും.. ഇതായിരുന്നു ടീമിന്റെ അവസ്ഥ. ടൂർണ മെന്റ് ജയിക്കാൻ ഇത് പോരാ. എന്ത് ചെയ്യാം കളിച്ചല്ലേതീരൂ, ജയിച്ചല്ലേ തീരൂ.? അങ്ങനെ മധ്യനിരയെപ്രതിരോധ നിരയുമായി കെട്ടിയിട്ട് പ്രതിരോധത്തിൽ ഊന്നി അതാത് ദിവസത്തെ എതിരാളികളുടെ കളിക്കനുസരിച്ച് തന്റെ ടീമിന്റെ കളി രൂപപ്പെടുത്തി എടുക്കുന്നതിൽ കോപ്പൽ വിജയിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളെയും
ഒപ്പം അരാധകരെയും ഒന്ന് പോലെ ഞെട്ടിച്ച്
ഫൈനലിലെത്തി.

ഫുട്ബോൾ പോലെ ഒരു ഗെയിം തന്നെ
യാണ് മത്സര പരീക്ഷകളും, ക്ലിപ്ത സമയത്തിനുള്ളിൽ പൂർത്തിയാകുന്ന മത്സര പരീക്ഷകൾ ശരിക്കും ഒരു mental game കൂടിയാണ്. നിങ്ങളുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടു വേണം കളി (പരീക്ഷാ) തുടങ്ങാൻ.
കുറച്ച് നാളത്തെ എന്റെ മത്സര പരീക്ഷാ പരിചയം വച്ച് പറഞ്ഞാൽ പരീക്ഷയ്‌ക്കെത്തുന്ന ഭൂരിപക്ഷം പേരുടെ ദൗർബല്യം 50 മാർക്കിന്റെ GK ഭാഗമാണ്.( മറിച്ച് കരുതുന്നത് തെറ്റിദ്ധാരണ
മാത്രമാണ്). ഈ ഭാഗത്ത് പരമാവധി മാർക്ക് നേടാമെന്ന ഒരു ധാരണയും നേരത്തെയുണ്ടാക്കിവയ്ക്കുന്നത് ഗുണകരമല്ല. അത് അതാത് ദിവസ
ത്തെ ചോദ്യപേപ്പർ പോലെ ഇരിക്കും.

ലക്ഷം പേർ എഴുതുന്ന പരീക്ഷകളിൽ അമിത പ്രതിരോധം പ്രശ്നങ്ങളുണ്ടാക്കും.
വളരെ Controlled ആയുള്ള ആക്രമണമാണ്
ക്ലാർക്ക് പോലുള്ള പരീക്ഷ ജയിക്കുവാനുള്ള മാർഗ്ഗം. 60-65 മാർക്കിനപ്പുറം Score ചെയ്താലെ
ആദ്യ റാങ്കുകളിൽ എത്താൻ കഴിയൂ എന്ന ബോധം എപ്പോഴും വേണം. അതു കൊണ്ട് തന്നെ അറ്റാക്കിങ്ങ് ഗെയിം തന്നെയാണ് നല്ലത്. അതിന് ഏറ്റവും പറ്റിയത് ഗണിതം / മാനസിക ശേഷി വിഭാഗത്തെ മുന്നിൽ നിർത്തി പരമാവധി ആക്രമിക്കുക ആകെയുള്ള 20 മാർക്കിൽ 17-18 മാർക്ക് ഇവിടെ score ചെയ്യണം. തൊട്ട് പിറകി
ൽ മലയാള ഭാഗത്തെ മുൻനിർത്തി ആ ഭാഗത്തെ 10 ൽ 8-9 മാർക്കെങ്കിലും നേടാൻ കഴിയണം. ആകെയുള്ള 100 ചോദ്യങ്ങളിൽ  30 ചോദ്യങ്ങൾ നിങ്ങൾ 75 മിനുട്ടുള്ള പരീക്ഷയിൽ 35 മിനുട്ടിനുള്ളിൽ  (ഗണിതം/മാനസികശേഷി /മലയാളം) തീർത്തിരിക്കും.  അപ്പോഴേക്കും 25
മാർക്കെങ്കിലും നേടാൻ ശ്രമിക്കണം .ഇനിയുള്ളത് ജനറൽ ഇംഗ്ലീഷ് , GK ഭാഗമാണ്. അതിലേതാണ് മാർക്ക് Score ചെയ്യാൻ പറ്റിയത് എന്നുള്ളത് ഓരോ ഉദ്യോഗാർത്ഥികളെ അനുസരിച്ചിരിക്കും.
എങ്കിലും ജനറൽ ഇംഗ്ലീഷ് ഭാഗത്തെ മുന്നിൽ നിർത്തിയാൽ കുറച്ച് കൂടി നന്നായിരിക്കും എന്നാണ് അഭിപ്രായം.20 മാർക്കുള്ള ഈ ഭാഗത്ത് നിന്ന് ഏറ്റവും കുറഞത് 12 മാർക്കെങ്കിലും 10 മിനുട്ടിനകം ശരിക്കും സമചിത്തതയോടെ ഉപയോ
ഗപ്പെടുത്തി 'സംഘടിപ്പിക്കാൻ' ശ്രമിക്കണം. ഈ ഭാഗത്ത് കൂടുതൽ ശക്തരായവർ 16-17 Mark നേടാനാണ് ശ്രമിക്കേണ്ടത്.ഇപ്പോൾ പരീക്ഷ
45 മിനുട്ട് കഴിഞ്ഞിട്ടുണ്ടാകും. നിങ്ങളുടെ പോക്കറ്റിൽ 37-40 മാർക്ക് എത്തിയിട്ടുണ്ടാകും. ഇനി അവശേഷിക്കുന്നത് 30 മിനുട്ടും 50 മാർക്കിന്റെ GK ചോദ്യങ്ങളുമാണ്. പരീക്ഷയെ ബാധിക്കാത്ത
വിധത്തിൽ മനസ്സിനുള്ളിൽ അല്പം Calculations ആകാം. കുഴപ്പo വല്ലതും പറ്റിയോ? അപകടപ്പെടും എന്ന് കരുതിയ ഭാഗത്ത് നേട്ട മുണ്ടായോ? എന്താണ് സംഭവിച്ചത്? എന്തു സംഭവിച്ചാലും ശരി,
അതിനെ മറികടക്കാൻ ഇപ്പോഴും കഴിയും. കാരണം 50 മാർക്ക് ഇനിയുമുണ്ട്. 37 പ്രതീക്ഷിച്ചിടത്ത് 40 കിട്ടുമോ? അതോ 34 മാർക്കേ കിട്ടുകയുള്ളോ. 60-65 ലേക്ക് എത്ര ദൂരമുണ്ട്? ആ ഭൂരം ഇവിടെ Clear ചെയ്യണം. 20 മിനുട്ടിനുള്ളിൽ 50 ചോദ്യങ്ങളെ കടക്കണം. കുറഞ്ഞത് 30 ശരിയെങ്കിലും വേണം,അവിടെ എത്താൻ. ചിലപ്പോൾ GK ഭാഗത്തെ ചോദ്യങ്ങൾ പ്രയാസമാകും. എങ്കിൽ ഭയപ്പെടണ്ട ,
കട്ട് ഓഫ് വളരെ കുറയും എന്നാണ് അർത്ഥം . GK ഭാഗം എളുപ്പമാണെങ്കിലോ, നിങ്ങൾക്ക് വിചാരിക്കുന്നതിലധികം മാർക്ക് ലഭിക്കും. എന്നാൽ കട്ട് ഓഫ് ഒരു പരിധിയിലധികം ഉയരുകയുമില്ല. കാരണം മത്സര പരീക്ഷകളുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത് Non- GKഭാഗത്തെ 50 മാർക്കാണ് . ഇനിയും പരീക്ഷ കഴിഞ്ഞിട്ടില്ല. 10 മിനുട്ട് ബാക്കിയാണ്. ആദ്യ ശ്രമത്തിൽ നടക്കാതെ പോയ Maths/ mental Ability ഭാഗത്തെ ചില ചോദ്യങ്ങൾ ഒന്നുകൂടി ശ്രമിക്കാം. ചിലപ്പോൾ അത് ഏറ്റവും വിലപ്പെട്ട 2 - 3 മാർക്ക് കൂടി സമ്മാനിച്ചേക്കാം.
ഇനി എണീറ്റോളു The Game is over. നിങ്ങൾ നിങ്ങളുടെ പരമാവധി ശ്രമിച്ചു. well done.

ഇനി പറയൂ മത്സര പരീക്ഷകൾ ഒരു
Mind game അല്ലേ. പരീക്ഷക്ക്‌ മുന്നേ ഇത്
പോലെ കുറച്ച് Model പരീക്ഷകൾ എഴുതേണ്ടതിന്റെ ആവശ്യകത മനസ്സിലാവുന്നോ? സമയത്തിന്റെ വിലയോ?

വീണ്ടും സ്റ്റീവ് കോപ്പൽ എന്ന കോച്ചിലേക്ക് വരാം , അദ്ദേഹമാണ് നിങ്ങളുടെ പരിശീലകനെങ്കിൽ (സാങ്കൽപികം ) ശരാശരിയിലോ അതിന് താഴെയോ ഉള്ള നിങ്ങളെ തീർച്ചയായും വിജയത്തിലെത്തിച്ചിരിക്കും. പക്ഷേ അതിന് കഴിയുമോ? ഇല്ല. അപ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ കോച്ചാവണം. ആയുധങ്ങൾ രാകി മിനുക്കി മൂർച്ച കൂട്ടി വയ്ക്കണം. ശക്തിയെ കൂടുതൽ ദൃഡപ്പെടുത്തുമ്പോൾ തന്നെ ദൗർബല്യങ്ങളെ അതിജീവിക്കാനുള്ള പരിശ്രമവും വേണം. കച്ചമുറുക്കിക്കോളു സുഹൃത്തുക്കളെ പടക്കളത്തിലേക്ക് ഇനി 150 ദിവസങ്ങൾ കൂടുതൽ ലഭിക്കും. തളരരുത്, പൊരുതി ജയിക്കുന്നത് ഒരു മധുര പ്രതികാരം കൂടിയാണ്. ഇന്നലെകളിൽ നേരിട്ട അവഗണന, പരിഹാസം, പ്രാരാബ്ധം, മറ്റ് മാനസിക സംഘർഷങ്ങൾ.......
മുതലും പലിശയും തീർത്ത് കൊടുത്ത് കണക്ക് തീർക്കണ്ടേ?
        YES, IT IS POSSIBLE
ഇനിയുള്ള ദിവസങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാൽ മാത്രം മതി.
( Post ഇഷ്ടമായെങ്കിൽ Share ചെയ്ത്
പ്രോത്സാഹിപ്പിക്കുവാൻ മറക്കരുത്)

ഇവിടെ പറഞ്ഞ വസ്തുതകൾ എല്ലാം തന്നെ ഒരു ശരാശരിക്കാരനെ Target ചെയ്തു കൊണ്ടുള്ളത് മാത്രമാണ്.

Share it:

LDC

Post A Comment:

0 comments: