പഴന്തമിഴ് പാട്ടാനുസരിച്ചു സംഘകാലത്ത്  ദക്ഷിണേധ്യയിലെ ജനവാസയോഗ്യമായാ സ്ഥലങ്ങളെ ''5" തിണകൾ ആയി തിരിച്ചിരിക്കുന്നു.

1.കുറുഞ്ചി: പർവത പ്രദേശം
കേരളത്തിലെ മലനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് കുറുഞ്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇവിടുത്തെ താമസക്കാർ "വേട്ടുവർ'' എന്ന് അറിയപ്പെട്ടു.

2.മുല്ലൈ:
കാട്ടുപ്രേദേശങ്ങൾ,കുന്നുകൾ,പുൽമേടുകൾ,എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.ഇവിടുത്തെ താമസക്കാർ "ആയർ","ഇടയർ" എന്ന് അറിയപ്പെട്ടു.

3.പാലൈ:
പാഴ്നിലമായ മണൽ പ്രദേശം.ഇതിലെ വ്യക്തികൾ മറ്റുള്ളവരെ കൊള്ളയടിച്ചു ജീവിചിരുന്നവരായിരുന്നു.

4.മരുതം:
കൃഷി ചെയ്യുന്ന നാട്ടു പ്രദേശങ്ങൾ.കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദി പ്പിച്ചിരുന്നത് ഈ തിണയിലായിരുന്നു.കേരളത്തിൽ ഇടനാട് ഉൾപ്പെടുന്ന പ്രദേശമാണ് സംഘകാലത്ത് മരുതം തിണയിൽ ഉണ്ടായിരുന്നത്.ഇവിടുത്തെ താമസക്കാർ "ഉഴവർ" എന്നറിയപ്പെടുന്നു.

5.നെയ്തൽ:
സമുദ്ര തീരങ്ങളും തീരപ്രദേശവും.
ഇവരുടെ പ്രധാന തൊഴിൽ മീൻ പിടുത്തം.ഇവിടുത്തെ താമസക്കാർ "പരട്ടവർ","മീനവർ" എന്നീ പേരുകളിൽ അറിയപ്പെടുന്നു.

Comments

  1. Thank you for sharing good contents.It's really helpful for me to learn good topics and various gk in english.

    ReplyDelete

Popular Posts