.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Archive

Shopping

Kilicheppu

Previous QP PDF

PSC Last Grade Servant Questions PSC Degree Level Questions
KERALA PSC PREVIOUS QUESTIONS
KERALA PSC MALAYALAM QUESTIONS

Wednesday, 16 March 2016

Current Affairs of the Day

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------------------------
*ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ യൂറോപ്യൻ യൂണിയനും റഷ്യയും സംയുക്തമായി നടപ്പാക്കുന്ന ദൗത്യമായ 'എക്സോമാർസ്‌ 2016' ലെ ആദ്യ ബഹിരാകാശ വാഹനമായ ട്രേസ്‌ ഗ്യാസ്‌ ഓർബിറ്റർ (TGO) കസാഖ്‌സ്ഥാനിലെ ബെയ്‌ക്കന്നൂർ കോസ്‌മോഡ്രോമിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. റഷ്യയുടെ പ്രോട്ടോൺ റോക്കറ്റ്‌ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 49.6 കോടി കിലോമീറ്റർ പിന്നിട്ട്‌ ഒക്ടോബറിൽ ഇത്‌ ചൊവ്വയ്ക്ക്‌ സമീപമെത്തും

* മദർ തെരേസയെ സെപ്റ്റംബർ 4 ന്‌ വിശുദ്ധയായി പ്രഖ്യാപിക്കും.വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ്‌ മാർപാപ്പയാണ്‌ പ്രഖ്യാപനം നടത്തുന്നത്‌.
* മ്യാൻമർ പ്രസിഡന്റായി എൻ.എൽ.ഡി നേതാവും ഓങ്ങ്‌ സാൻ സൂ ചിയുടെ അടുത്ത അനുയായിയുമായ ടിൻ ക്യാവിനെ തിരഞ്ഞെടുത്തു.അരനൂറ്റാണ്ടിലേറെ നീണ്ട പട്ടാള ഭരണത്തിനിടെ ആദ്യമായാണ്‌ ഒരു സിവിലിയൻ പ്രസിഡന്റ്‌ സ്ഥാനത്തെത്തുന്നത്‌

* കെ.കെ ബിർള ഫൗണ്ടേഷന്റെ 25 -ാമത് വ്യാസ്‌ സമ്മാൻ പുരസ്കാരം ഡോ. സുനിതാ ജയിന്റെ 'ക്ഷമ' എന്ന ഹിന്ദി കവിതാ സമാഹാരത്തിന്‌ ലഭിച്ചു.രണ്ടര ലക്ഷം രൂപയാണ്‌ സമ്മാനത്തുക

* കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എ.കെ ആന്റണി (കോൺഗ്രസ്‌), കെ.സോമപ്രസാദ്‌ (സി.പി.എം), എം.പി വീരേന്ദ്രകുമാർ (ജെ.ഡി.യു) എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു

* ഇന്ത്യയിൽ മെച്ചപ്പെട്ട ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം രണ്ടാമതെത്തി.മുംബൈയാണ്‌ ഒന്നാമത്‌.രാജ്യ തലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്താണ്‌

* കൂറുമാറ്റ നിയമപ്രകാരം പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിന്റെ നിയമസഭാംഗത്വം അയോഗ്യമാക്കിയ സ്പീക്കർ എൻ.ശക്തന്റെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി

* സിറിയയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ റഷ്യ തീരുമാനിച്ചു

* ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ സൂപ്പർ 10 മത്സരങ്ങൾക്ക്‌ നാഗ്‌പൂരിൽ തുടക്കമായി.ഇന്ത്യ ആദ്യമായാണ്‌ ട്വന്റി 20 ലോകകപ്പിന്‌ വേദിയാകുന്നത്‌

* അഴിമതിക്കേസുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ ഛഗൽ ഭുജ്‌ബാലിനെ എൻഫോഴ്‌സ്‌മെന്റ്‌ അറസ്റ്റ്‌ ചെയ്തു

* മികച്ച സ്റ്റാർട്ടപ്പിനുള്ള അമേരിക്കയുടെ 'സ്റ്റാർട്ടപ്പ്‌ ഗ്രൈൻഡ്‌ 2016' പുരസ്കാരം എംഅർജൻസിക്ക്‌ ലഭിച്ചു.മലയാളി സംരംഭകൻ ഷാഫി മേത്തറുടെ ഉടമസ്ഥതയിലുള്ള എംഅർജൻസി അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചതാണ്‌ പുരസ്കാരത്തിന്‌ അർഹമാക്കിയത്‌

* മുംബൈ പോർട്ട്‌ ട്രെസ്റ്റ്‌ ചെയർമാനായി സഞ്ജയ്‌ ഭാട്ടിയയെ നിയമിച്ചു

* വർക്കീ ഫൗണ്ടേഷന്റെ ഗ്ലോബൽ ടീച്ചർ പുരസ്കാരം പലസ്തീനിൽ നിന്നുള്ള അധ്യാപികയായ ഹന്നാൽ അൽഹ്രൂബിന്‌ ലഭിച്ചു.ഒരു മില്യൺ ഡോളറാണ്‌ സമ്മനത്തുക

* കടമ്മനിട്ട രാമക്യഷ്ണൻ പുരസ്കാരം അശോക്‌ വാജ്‌പേയിക്ക്‌ ലഭിച്ചു

* ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാർട്ടേഡ്‌ അക്കൗണ്ട്‌സ്‌ ഓഫ്‌ ഇന്ത്യയുടെ ബോർഡ്‌ ഓഫ്‌ സ്റ്റഡീസ്‌ ചെയർമാനായി ബാബു ഏബ്രഹാം കള്ളിവയലിനെ തിരഞ്ഞെടുത്തു.ആദ്യമായാണ്‌ കേരളത്തിൽ നിന്നൊരാൾ ഈ പദവിയിലെത്തുന്നത്‌

* ഗോവയിൽ നടന്ന ഫെഡറേഷൻ കപ്പ്‌ ബാസ്‌കറ്റ്‌ ബോൾ ടൂർണമെന്റിൽ ഛത്തീസ്‌ഗഢിനെ തോൽപ്പിച്ച്‌ കേരളം ജേതാക്കളായി.

* ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവവാഹക മിസൈലായ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു.ഒഡീഷയിലെ ബാലസോറിലെ അബ്ദുൾകലാം ദ്വീപിൽ നിന്നാണ്‌ 700 കിലോമീറ്റർ ദൂരപരിധിയിൽ മിസൈൽ പരീക്ഷിച്ചത്‌. 9 മിനിട്ട്‌ 36 സെക്കന്റ്‌ സമയം കൊണ്ട്‌ മിസൈൽ ലക്ഷ്യ സ്ഥാനത്തെത്തി. ഡി.ആർ.ഡി.ഓയുടെ അഡ്വാൻസ്‌ സിസ്റ്റംസ്‌ ലാബോറട്ടറിയാണ്‌ 12 ടൺ ഭാരവും 15 മീറ്റർ നീളവുമുള്ള മിസൈൽ നിർമിച്ചത്‌.

* മഹാരാഷ്ട്രയെ 2-1 ന്‌ തോൽപിച്ച്‌ 70 -ാമത് സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ കിരീടം സർവീസസ്‌ സ്വന്തമാക്കി. സർവീസസിന്റെ അഞ്ചാം കിരീടവും തുടർച്ചയായ രണ്ടാം കിരീടവുമാണിത്‌. സർവീസസിന്റെ അർജുൻ ടുഡുവിനെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു

* തുർക്കി തലസ്ഥാനമായ അങ്കാറയിൽ ഉണ്ടായ കാർ ബോംബ്‌ സ്ഫോടനത്തിൽ 34 പേർ കൊല്ലപ്പെട്ടു. കുർദ്ദിസ്ഥാൻ വർക്കേഴ്‌സ്‌ പാർട്ടിയാണ്‌ സ്ഫോടനത്തിന്‌ പിന്നിൽ

* മോഷണം പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ 'വാഹൻ സമൻവായ' എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. കള്ളനോട്ട്‌ പ്രചാരണം തടയാൻ 'ഫേക്‌ ഇന്ത്യൻ കറൻസി നോട്ട്‌' എന്ന വെബ്‌ പോർട്ടലും ആരംഭിച്ചിട്ടുണ്ട്‌

* മ്യഗകോശങ്ങളിൽ നിന്നും കേടാകാത്ത ഇറച്ചി വികസിപ്പിച്ചെടുക്കുന്നതിൽ ശാസ്ത്രജ്ഞന്മാർ വിജയിച്ചു. അമേരിക്കയിലെ മിനസോട്ട സർവകലാശാലയിലെ അസോസിയേറ്റ്‌ പ്രൊഫസറായ ആന്ധ്രാ സ്വദേശി ഉമ എസ്‌. വലേതിയുടെ നേത്യത്വത്തിലാണ്‌ ലാബുകളിൽ വളർത്തിയെടുക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യമില്ലാത്ത ഇറച്ചി വികസിപ്പിച്ചത്‌

* വിദേശികൾക്ക്‌ ജീവിക്കാൻ ഏറ്റവും ഇഷ്ടമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ ഒന്നാം സ്ഥാനം നേടി. എച്ച്‌.എസ്‌.ബി.സിയാണ്‌ സർവേ നടത്തിയത്‌

* ഓൾ ഇംഗ്ലണ്ട്‌ ബാഡ്മിന്റൺ കിരീടം ചൈനയുടെ ലിൻ ഡാന്‌ ലഭിച്ചു.ഫൈനലിൽ ചൈനയുടെ തന്നെ ടിയാൻ ഹൗവെയിയെയാണ്‌ തോൽപിച്ചത്‌

* ഫ്രഞ്ച്‌ ലീഗ്‌ വൺ ഫുട്ബോൾ കിരീടം തുടർച്ചയായി നാലാം തവണയും പി.എസ്‌.ജി ക്ലബിനു ലഭിച്ചു

* ദുബായിയിൽ നടന്ന ആദ്യ ലോക ഡ്രോൺ പറത്തൽ മത്സരത്തിൽ ബ്രിട്ടന്റെ ലൂക്ക്‌ ബെന്നിസ്റ്റർ നയിക്കുന്ന ടൊർണാഡോ എക്സ്‌ ബ്ലേഡ്‌സ്‌ ബാന്നി എന്ന ടീം ഒന്നാം സ്ഥാനം നേടി

No comments:

Post a Comment