New Changes in Public Service Commission Examination


  • അപേക്ഷകർ 1080ൽ താഴെയെങ്കിൽ ഓൺലൈൻ പരീക്ഷ 
  • ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ വാച്ച് നിരോധനം 
  • ജുലൈ മുതൽ ഹാൾടിക്കറ്റ്ഡൗൺലോഡ് ചെയ്യുന്നവർക്ക് മാത്രം പരീക്ഷ 
  • ഹാൾടിക്കറ്റ്ഡൗൺലോഡ് ചെയ്യുന്നതിനു സമയപരിധി 
പരീക്ഷകൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ Public Service Commission ഏർപ്പെടുത്തുന്ന പരിഷ്കാരങ്ങൾ പുതുവർഷം മുതൽ പ്രാബല്യത്തിൽ വരും. നിശ്ചിത സമയത്തിനുള്ളിൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നവർക്കു മാത്രം പരീക്ഷ നടത്താനുള്ള തീരുമാനം 2016 ജൂലൈ മുതൽ പിഎസ്സി നടപ്പാക്കും. ഏപ്രിൽ മുതൽ നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇതു സംബന്ധിച്ച് സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്താൻ വൈകുന്നതിനാലാണ് ജൂലൈയിലേയ്ക്കു മാറ്റിയത്. പുതിയ പരിഷ്കാരം ഏർപ്പെടുത്തണമെങ്കിൽ ഇതിലേയ്ക്കുള്ള Software മുഴുവൻ മാറ്റേണ്ടതുണ്ട്. ഒരിക്കൽ ഇതു പരിഷ്കരിച്ചാൽ പുതിയ രീതിയിൽ മാത്രമേ പരീക്ഷ നടത്താൻ കഴിയൂ. ഒഎംആർ പരീക്ഷയ്ക്കൊപ്പം ഓൺലൈൻ പരീക്ഷകളിലും ഹാൾടിക്കറ്റ് ഡൗൺ ലോഡ് ചെയ്തെടുക്കുന്നവർക്ക് മാത്രമേ ജൂലൈ മുതൽ പരീക്ഷ എഴുതാൻ കഴിയൂ.
Download ചെയ്യാൻ സമയപരിധി 


പുതിയരീതി നടപ്പിലാകുന്നതോടെ പരീക്ഷയ്ക്ക് 35 ദിവസംമുൻപ് അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ നൽകും. ഉദ്യോഗാർഥികൾ 15 ദിവസത്തിനകം ഇത് ഡൗൺ ലോഡ് ചെയ്യണം. 15 ദിവസത്തി നു ശേഷം അഡ്മിഷൻ ടിക്കറ്റ് സൈറ്റിൽ നിന്നും പിൻവലിക്കും. പിന്നീട് ആർക്കും അഡ്മിഷൻ ടി ക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയില്ല. Public Service Commission  പ്രസിദ്ധീകരിക്കുന്ന പരീക്ഷാ കലണ്ടറിൽ ഓരോ പരീക്ഷയുടെയും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി കൂടി പ്രസിദ്ധീകരിക്കും. 
Online Examination 
1050ൽ താഴെ അപേക്ഷകർ ഉള്ള എല്ലാ തസ്തികകൾക്കും ഓൺ ലൈൻ പരീക്ഷ നടത്താൻ Public Service Commission തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക യോഗ്യതകൂടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മുൻഗണന നൽകും. എന്നാൽ പത്താം ക്ലാസിൽ താഴെയോഗ്യത നിശ്ചയിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികകൾക്ക് ഓൺ ലൈൻ പരീക്ഷ പ്രായോഗികമല്ലാത്തതിനാൽ ഇങ്ങനെയുള്ള തസ്തികകൾക്ക് എല്ലാ വശങ്ങ ളും വിശദമായി പരിശോധിച്ച ശേഷമേ ഓൺലൈൻ പരീക്ഷ നടത്താൻ തീരുമാനിക്കു. 
പരീക്ഷയ്ക്ക് ഇനി വാച്ച് വേണ്ട 
പിഎസ്സിയുടെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ഇനി വാച്ചും അനുവദിക്കില്ല. മൊബൈൽ ഫോൺ, കാൽക്കുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നേരത്തേ വിലക്കേർപ്പെടുത്തിയിട്ടുണ്ടായിരുന്നു. പുതുവർഷംമുതൽ പരീക്ഷാകേന്ദ്രത്തിൽ വാച്ചും ഉപയോഗിക്കാൻ അനുവദിക്കില്ല. ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ മൊബീൽ ജാമർ സ്ഥാപിക്കാനുള്ള നിർദേശം Public Service Commission തയാറാക്കിയിരുന്നെങ്കിലും ഇതു വേണ്ട എന്നു കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുടെ പേരിലാണ് മൊബീൽ ജാമർ വേണ്ടെന്നു വച്ചിരിക്കുന്നത്.

RELATED POSTS

ANNOUNCEMENTS

Hot Posts

Trending Posts

Post A Comment:

0 comments: